ലോകത്തെ സന്തുഷ്ടിയുള്ള രാജ്യം; ഇന്ത്യയ്ക്ക് 139ാം സ്ഥാനം, ഫിന്‍ലാന്‍റ് ഒന്നാമത്

Published : Mar 20, 2021, 03:46 PM ISTUpdated : Mar 20, 2021, 03:49 PM IST

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലന്‍ഡിനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ നാലാം തവണയാണ് ഈ നേട്ടം. യുഎന്‍ പിന്തുണയോടെയുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെന്‍മാര്‍ക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്ലാന്‍ഡ്, നെതര്‍ലാന്‍ഡ് എന്നിവയാണ് ഈ പട്ടികയില്‍ പിന്നാലെയുള്ളത്. ലോകത്തെ ഏറ്റവും സന്തോഷമുള്ള ആദ്യ പത്ത് ഇടങ്ങളില്‍ ഇടം നേടിയ യൂറോപ്പില്‍ നിന്നുള്ളതല്ലാത്ത രാജ്യം ന്യൂസിലാന്‍ഡ്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 13ാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ട് ഇത്തവണ 17ാം സ്ഥാനത്താണ് ഉള്ളത്. 149 രാജ്യങ്ങളില്‍ നിന്നാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അനലിസ്റ്റിക്സ് റിസേര്‍ച്ചര്‍ ഗാലപ്പാണ് 149 രാജ്യങ്ങളിലെ ആളുകളില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചത്. സാമൂഹ്യ പിന്തുണ, വ്യക്തി സ്വാതന്ത്ര്യം, ജിഡിപി, അഴിമതി എന്നിവയെല്ലാം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. സന്തോഷത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത് അഫ്ഗാനിസ്ഥാനാണ്. ലെസോത്തോ,ബോട്സ്വാന, റുവാണ്ട്, സിംബാബ്വെ തുടങ്ങിയ രാജ്യങ്ങളും സന്തോഷ സൂചികയില്‍ പിന്നിലാണ്. മൂന്നിലൊന്ന് രാജ്യങ്ങളിലും കൊവിഡ് മഹാമാരി നിമിത്തം സന്തോഷ സൂചികയില്‍ കാര്യമായ കുറവുണ്ടെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. 22 രാജ്യങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ടതായും നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ പട്ടികയില്‍ ശ്രദ്ധേയമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും യുഎന്‍ പട്ടിക വ്യക്തമാക്കുന്നു. കൊവിഡ് 19 മൂലം എല്ലാവരേയും ബാധിച്ചെങ്കിലും ആളുകള്‍ക്ക് പരസ്പരമുള്ള ഐക്യവും സഹോദര മനോഭാവവും കൂടിയെന്നും പട്ടിക വിശദമാക്കുന്നു. കൊവിഡ് മഹാമാരിക്കിടയിലും പരസ്പര വിശ്വാസം നിലനിര്‍ത്താന്‍ ഫിന്‍ലന്‍ഡിന് സാധിച്ചുവെന്നും പട്ടിക വ്യക്തമാക്കുന്നു. 5.5 മില്യണ്‍ ആളുകളുള്ള ഫിന്‍ലാന്‍ഡില്‍ 70000 കേസുകളും 805 മരണങ്ങളും മാത്രമാണ് ഉണ്ടായത്. പട്ടികയില്‍ 139ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 2020ല്‍ 140ായിരുന്നു ഇന്ത്യയുടെ റാങ്ക്. 105 ാം റാങ്കുമായി പാകിസ്ഥാനും   101ാം റാങ്ക് നേടി ബംഗ്ലാദേശും ഇന്ത്യയ്ക്ക് മുന്നിലാണുള്ളത്.

PREV
110
ലോകത്തെ സന്തുഷ്ടിയുള്ള രാജ്യം; ഇന്ത്യയ്ക്ക്  139ാം സ്ഥാനം, ഫിന്‍ലാന്‍റ് ഒന്നാമത്

ഫിന്‍ലന്‍ഡ്

ഫിന്‍ലന്‍ഡ്

210

ഡെന്‍മാര്‍ക്ക്

ഡെന്‍മാര്‍ക്ക്

310

സ്വിറ്റ്സര്‍ലന്‍ഡ്

സ്വിറ്റ്സര്‍ലന്‍ഡ്

410

ഐസ്ലാന്‍ഡ്

ഐസ്ലാന്‍ഡ്

510

നെതര്‍ലാന്‍ഡ്

നെതര്‍ലാന്‍ഡ്

610

നോര്‍വ്വെ

നോര്‍വ്വെ

710

സ്വീഡന്‍

സ്വീഡന്‍

810

ലക്സംബര്‍ഗ്

ലക്സംബര്‍ഗ്

910

ന്യൂസിലാന്‍ഡ്

ന്യൂസിലാന്‍ഡ്

1010

ഓസ്ട്രിയ

ഓസ്ട്രിയ

click me!

Recommended Stories