'ഞങ്ങള്‍ രോഗാണുക്കളല്ല'; ജീവിക്കാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്ന് പ്രഖ്യാപിച്ച് ഏഷ്യന്‍ വംശജര്‍

First Published Mar 19, 2021, 3:07 PM IST

ഴിഞ്ഞ വര്‍ഷം മിനിയാപൊളിസീല്‍ നിന്ന് ഉയര്‍ന്ന് കേട്ടത് ബ്ലാക്ക് ലിവിസ് മാറ്റര്‍ മുദ്രാവാക്യങ്ങളാണെങ്കില്‍ ഇപ്പോള്‍ ഉയരുന്നത് ഏഷ്യന്‍വംശജരുടെ അവകാശ മുദ്രാവാക്യങ്ങളാണ്. കഴിഞ്ഞ ആഴ്ച അന്‍റ്ലാന്‍റയിലെ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ആറ് പേര്‍ ഏഷ്യന്‍ വംശജരായിരുന്നു. ഇതേതുടര്‍ന്ന് അക്രമണം ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയ അക്രമമായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അമേരിക്കയില്‍ ഏഷ്യന്‍വംശജര്‍ തങ്ങള്‍ക്കും ജീവിക്കാന്‍ അകാശമുണ്ടെന്ന മുദ്രാവാക്യമുയര്‍ത്തിയത്. 
 

കൂട്ടകൊലയ്ക്ക് ഉത്തരവാദിയെന്ന് സംശയിക്കുന്ന 21 കാരനെ തെക്ക് പടിഞ്ഞാറൻ ജോർജിയയിൽ നിന്ന് മണിക്കൂറുകൾക്ക് ശേഷം അറസ്റ്റ് ചെയ്യുന്നു. ഇതിന് മുമ്പ് ഇയാള്‍ അറ്റ്ലാന്‍റയിലെ മൂന്ന് മസാജ് പാര്‍ലറുകളിലെത്തി അക്രമണം നടത്തുകയും എട്ട് സ്ത്രീകളെ കൊല്ലുകളയും ചെയ്തത്.
undefined
കൊവിഡ് വ്യാപനത്തിനിടെയും ഏഷ്യന്‍വംശജര്‍ക്ക് നേരെ നടന്ന അക്രമത്തെ അപലപിച്ച് യുഎസ് ജുഡീഷ്യറി കമ്മറ്റിയുടെ പൌരാവകാശ സമിതി രംഗത്തെത്തി. 30 വർഷത്തിനിടെ രാജ്യത്ത് നടന്ന ഏഷ്യൻ വിരുദ്ധ പക്ഷപാതിത്വത്തെക്കുറിച്ച് കോൺഗ്രസ് നടത്തിയ ആദ്യ യോഗത്തിൽ നിയമനിർമ്മാതാക്കൾ വർഗീയത വർദ്ധിപ്പിക്കുന്നതിന് കാരണമായതായി ആക്രമണാത്മക മുദ്രാവാക്യങ്ങള്‍ ഉയർത്തിക്കാട്ടി.
undefined
undefined
മുൻ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കൂട്ടരും കൊറോണ വൈറസിന് ഉത്തരവാദികളായി ഏഷ്യക്കാരെ ചിത്രീകരിച്ചതെങ്ങനെയെന്ന് ഡെമോക്രാറ്റുകൾ വിശദീകരിച്ചതോടെ കമ്മറ്റിയുടെ ഹിയറിംഗ് പാര്‍ട്ടിയതിഷ്ഠിതമായി മാറി.
undefined
റിപ്പബ്ലിക്കന്മാരുടെ ഇത്തരം ഭാഷയും പ്രവര്‍ത്തിയും ഏഷ്യൻ അമേരിക്കക്കാരുടെയും പസഫിക് ദ്വീപുവാസികളുടെയും പുറകിൽ ഒരു നിരീക്ഷണത്തിന് കാരണമായെന്നും സമിതിയില്‍ അഭിപ്രായമുയര്‍ന്നു.
undefined
“ഏഷ്യന്‍ സമൂഹത്തിനെതിരായ ആക്രമണങ്ങൾ സാധാരണ നിലയിലാക്കുന്നതിനെക്കുറിച്ച് സംസാരിക്കാനുള്ള ഉത്തരവാദിത്തവും ധാർമ്മിക ബാധ്യതയും എനിക്കുണ്ട്,” 76 കാരിയും കാലിഫോർണിയക്കാരിയുമായ കോൺഗ്രസ് വനിത ഡോറിസ് മാറ്റ്സുയി പറഞ്ഞു.
undefined
രണ്ടാം ലോകമഹായുദ്ധസമയത്ത്, യുഎസ് സർക്കാർ മാറ്റ്സുയിയുടെ ജാപ്പനീസ്-അമേരിക്കൻ മാതാപിതാക്കളെയും മുത്തശ്ശിമാരെയും അരിസോണയിലെ പോസ്റ്റണിലെ ഒരു തടങ്കൽപ്പാളയത്തിലേക്ക് നിർബന്ധിച്ചു മാറ്റിയ ഭൂതകാലം അവര്‍ക്കുണ്ട്.
undefined
"അവർ ഭയാനകമായ അവസ്ഥയിലാണ് ജീവിച്ചിരുന്നത്, മുള്ളുവേലി കൊണ്ട് ചുറ്റപ്പെട്ട്, സായുധ കാവൽക്കാർ കാവല്‍ നില്‍ക്കുന്ന ഗോപുരങ്ങളുള്ള അതിര്‍ത്തികള്‍ക്കുള്ളില്‍, അവരുടെ വംശപരമ്പരകളുടെ കാരണത്താല്‍ മാത്രം തടവിലാക്കപ്പെട്ടു." ഡോറിസ് മാറ്റ്സുയി പറഞ്ഞു. കുടുംബം താമസിച്ചിരുന്ന ക്യാമ്പിലാണ് മാറ്റ്സുയി ജനിച്ചത്.
undefined
“ഞങ്ങളുടെ സർക്കാരും പല നേതാക്കളും ജാപ്പനീസ്-അമേരിക്കൻ സമൂഹം അന്തർലീനമായി ശത്രുവാണെന്ന മിഥ്യാധാരണ മുന്നോട്ട് വച്ചു,” അവർ പറഞ്ഞു. "രാജ്യമെമ്പാടുമുള്ള അമേരിക്കക്കാർ ഇത് വിശ്വസിക്കുകയും സ്ഥാപനവൽക്കരിച്ച വംശീയത അംഗീകരിക്കുകയും അതിൽ പ്രവർത്തിക്കുകയും ചെയ്തു." 'ദയവായി ഇത് നിർത്തൂ' മാറ്റ്സുയി വികാരാധീനയായി.
undefined
ജോർജിയയ്ക്ക് സമൂപം അന്‍റ്ലാന്‍റയില്‍ കഴിഞ്ഞ ചൊവ്വാഴ്ച ഏഷ്യൻ വംശജരായ ആറ് സ്ത്രീകളടക്കം എട്ട് പേരെ കൊലപ്പെടുത്തിയതിന് ശേഷമാണ് അമേരിക്കന്‍ കോൺഗ്രസ് പ്രതിനിധികളും വനിതകളുമായ മാറ്റ്സുയി, ഗ്രേസ് മെംഗ്, ജൂഡി ചു, സെനറ്റർ ടമ്മി ഡക്ക്വർത്ത് എന്നിവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ സമിതിക്ക് മുന്നില്‍ തുറന്ന് പറഞ്ഞത്.
undefined
ഒരു വർഷം മുമ്പ് പാൻഡെമിക് പിടിപെട്ടതിനുശേഷം രാജ്യവ്യാപകമായി ഏഷ്യൻ വിരുദ്ധ അതിക്രമങ്ങൾ ഗണ്യമായി ഉയർന്നതായി വിദഗ്ദ്ധർ തെളിവ് നിരത്തുന്നു. ബ്ലാക് ലിവ്സ് മാറ്റര്‍ പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിച്ചപ്പോള്‍, ആഫിക്കന്‍- അമേരിക്കന്‍ വംശജര്‍ക്കെതിരെയും ഏഷ്യന്‍ വംശജര്‍ക്കെതിരെയുമുള്ള അക്രമങ്ങളും വ്യാപകമായി.
undefined
ട്രംപ് , കോവിഡ് -19 നെ "ചൈന വൈറസ്" എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. കോൺഗ്രസ് റിപ്പബ്ലിക്കൻമാർ ട്രംപിന്‍റെ ഈ പക്ഷപാതിത്വത്തെ ശക്തിപ്പെടുത്തി. ഇത് അമേരിക്കയില്‍ ഏഷ്യൻ-അമേരിക്കക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമായി.
undefined
"ഞങ്ങളുടെ സമൂഹത്തിന്‍റെ രക്തമാണ് ഒഴുകുന്നത്. ഞങ്ങൾ വേദനയിലാണ്, കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ സഹായത്തിനായി നിലവിളിക്കുന്നു," തായ്വാൻ വംശജനായ ന്യൂയോര്‍ക്കില്‍ ജീവിക്കുന്ന 45 കാരനായ മെംഗ് പൗരാവകാശങ്ങൾ സംബന്ധിച്ച ജുഡീഷ്യറി ഉപസമിതിയെ അറിയിച്ചു.
undefined
ഏഷ്യൻ അമേരിക്കക്കാരെ, അമേരിക്കന്‍ വംശജരെന്ന് സ്വയം വിളിക്കുന്ന വെളുത്തവര്‍ഗ്ഗക്കാര്‍ എങ്ങനെയാണ് വാക്കാൽ ഉപദ്രവിക്കുകയും തല്ലുകയും തുപ്പുകയും കുത്തുകയും ചെയ്തുന്നതെന്ന് പാനൽ കേട്ടു.
undefined
undefined
എന്നാല്‍ ഹിയറിംഗ് സ്വതന്ത്രമായ സംസാരത്തെ നിലയ്ക്ക് നിര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് റിപ്പബ്ലിക്കന്‍ അംഗമായ ചിപ്പ് റോയ് അഭിപ്രായപ്പെട്ടപ്പോള്‍ ഉപ സമിതി അദ്ദേഹത്തെ ശാസിച്ചു.
undefined
“ഞാൻ ഒരു വൈറസല്ല,” എന്നാണ് തായ്‌വാനിൽ ജനിച്ച് യുഎസ് വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിരുന്ന ടെഡ് ല്യൂ, ചിപ്പ് റോയിയോട് പറഞ്ഞത്. “ഈ വൈറസിനെ വിവരിക്കുന്നതിന്
undefined
undefined
വംശീയ സ്വത്വങ്ങള്‍ ഉപയോഗിച്ചാണ് അവരീ വൈറസിനെ വിവരിക്കുന്നത്. നേടിയെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിലും, സത്യത്തില്‍ ഏഷ്യൻ വംശജരായ അമേരിക്കക്കാരെ നിങ്ങള്‍ ദ്രോഹിക്കുകയാണ്,” ടെഡ് ല്യൂ പറഞ്ഞു. "അതിനാൽ അത് ചെയ്യുന്നത് നിർത്തുക." അദ്ദേഹം കൂട്ടിചേര്‍ത്തു.
undefined
അമേരിക്കയില്‍ ഏഷ്യൻ വിരുദ്ധ ആക്രമണങ്ങൾ തുടരുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷം മുതൽ ഏകദേശം 3,800 ഏഷ്യന്‍ വംശജര്‍ അക്രമിക്കപ്പെട്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് 'സ്റ്റോപ്പ് എഎപിഐ ഹേറ്റ്' എന്ന സംഘടന കണക്കുകള്‍ നിരത്തി പറയുന്നു.
undefined
ഏഷ്യൻ അമേരിക്കക്കാർ ഭയചകിതരാണെന്നും, ഇപ്പോൾ നടക്കുന്ന ഈ അതിക്രമങ്ങള്‍ 'ഒരു വ്യവസ്ഥാപരമായ ദേശീയ ദുരന്തം' ആണെന്നും അത് പകർച്ചവ്യാധിക്കുശേഷം അപ്രത്യക്ഷമാകില്ലെന്നും മിനസോട്ട യൂണിവേഴ്സിറ്റിയിലെ ഇമിഗ്രേഷൻ ഹിസ്റ്ററി റിസർച്ച് സെന്‍റർ ഡയറക്ടർ എറിക ലീ പറഞ്ഞു,
undefined
“കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പലരും ഏഷ്യൻ വിരുദ്ധ വിവേചനവും അക്രമവും നടത്തുന്നത് അമേരിക്കക്കാരല്ലെന്ന് വിശേഷിപ്പിക്കുന്നു. എന്നല്‍, നിർഭാഗ്യവശാൽ, ഇത് അമേരിക്കൻ വെളുത്തവംശജരാണ് ചെയ്യുന്നത്. ” എറിക ലീ പറഞ്ഞു.
undefined
undefined
ബ്ലാക്ക് ലിവ്സ് മാറ്റര്‍ ശക്തി പ്രാപിച്ചിരുന്ന മിനിയാപ്പൊളിസില്‍ മാത്രം ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് നൂറ് കണക്കിന് മാര്‍ച്ചുകള്‍ നടന്നു.
undefined
'അടിയന്തര നടപടി' (emergency action) എന്ന് പേരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സംഘടനയാണ് ഈ റാലികള്‍ക്ക് നേതൃത്വം നല്‍കിയത്. നൂറ് കണക്കിന് ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ റാലിയില്‍ പങ്കെടുത്തു.
undefined
"തലമുറകളായി ഇവിടെ നിറത്തിന്‍റെ അടിസ്ഥാനത്തില്‍ അക്രമണങ്ങള്‍ നടക്കുന്നു. അത് ശരിതന്നെ, ഇപ്പോള്‍ വെളുത്ത വംശജരായ ജനങ്ങളോട് ഞങ്ങള്‍ പറയുന്നത്. അത് മതി. നമ്മുക്ക് ഒന്നിച്ച് നില്‍ക്കാം. സുഹൃത്തുക്കളോടും ഞങ്ങള്‍ അത് തന്നെ പറയുന്നു. നമ്മുക്ക് ഒന്നിച്ച് നില്‍ക്കാം." റാലിക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ന്യുയെന്‍ പറഞ്ഞു.
undefined
undefined
click me!