കൊളംബോ തുറമുറത്തിന് സമീപം തീപിടിച്ച് ചരക്ക് കപ്പല്‍, തീയണയ്ക്കാന്‍ ഇന്ത്യന്‍ നാവിക സേനയും

Published : May 26, 2021, 01:10 PM ISTUpdated : May 26, 2021, 01:11 PM IST

ശ്രീലങ്കയിൽ കൊളംബോ തുറമുഖത്തിന് ഒൻപത് നോട്ടിക്കൽ മൈൽ (18 കിലോമീറ്റർ) വടക്ക് ഭാഗത്തായി നങ്കൂരമിട്ടിരുന്ന സിംഗപ്പൂർ പതാക പതിപ്പിച്ച ചരക്ക് കപ്പലിലെ തീപിടിത്തം അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ശ്രീലങ്കന്‍ നാവീക സേന അറിയിച്ചു.  ചരക്ക് കപ്പലില്‍ നിന്ന് കഴിഞ്ഞ ആറ് ദിവസമായി തീ ഉയരുകയാണ്. ഇതേ തുടര്‍ന്ന് ശ്രീലങ്കന്‍ നാവീക സേന, ഇന്ത്യന്‍ നാവീക സേനയുടെ സഹായം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വ്യാഴാഴ്ച (21 ന്) കൊളംബോ തുറമുഖത്ത് നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയായി നങ്കൂരമിട്ടിരുന്ന  എംവി എക്സ്പ്രസ് പേള്‍ എന്ന ചരക്ക് കപ്പലിലാണ് തീ കണ്ടത്. സിംഗപ്പൂർ പതാകയുമായി ഗുജറാത്തില്‍ നിന്നും വരികയായിരുന്നു എംവി എക്സ്പ്രസ് പേള്‍ എന്ന ചരക്ക് കപ്പല്‍. കപ്പലില്‍ 25 ടൺ നൈട്രിക് ആസിഡ് ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും രാസവസ്തുക്കളും ഉണ്ടെന്ന് റിപ്പോര്‍ട്ടിനെ തുടര്‍‌ന്ന് ചരക്ക് കപ്പലിനെ കൊളംബോ തുറമുറഖത്ത് നിന്ന് വടക്ക് പടിഞ്ഞാറ് 9.5 നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലിലേക്ക് മാറ്റുകയായിരുന്നു. (ചിത്രങ്ങള്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും നാവീക സേനകളുടെ ട്വിറ്റര്‍ പേജില്‍ നിന്ന് )

PREV
117
കൊളംബോ തുറമുറത്തിന് സമീപം തീപിടിച്ച് ചരക്ക് കപ്പല്‍,  തീയണയ്ക്കാന്‍ ഇന്ത്യന്‍ നാവിക സേനയും

മറ്റ് ചരക്കുകളോടൊപ്പം 25 ടണ്‍ നൈട്രിക് ആസിഡ് കപ്പലിലുണ്ടായിരുന്നത് ഏറെ ആശങ്കയുയര്‍ത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയിലും ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. 

217

കാറ്റിന്‍റെ ശക്തിയില്‍ ചരക്ക് കപ്പലില്‍ സൂക്ഷിച്ചിരുന്ന നൈട്രിക് ആസിഡ് വായുവില്‍ കലരുകയും ഇത് അഞ്ച് നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരെയുള്ള ജനങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന ആശങ്കയില്‍ നിന്നാണ് കപ്പലിനെ 9.5 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് മാറ്റിയത്. 

317

കപ്പലില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് കപ്പലിലെ തൊഴിലാളികളെ മാറ്റിയതായി ശ്രീലങ്കന്‍ നാവീക സേന അറിയിച്ചു. അഗ്നിശമന സേന കപ്പലിലെ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. 

417

ശ്രീലങ്കയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്ത്യയുടെ ഒരു ഡോർനിയർ വിമാനവും നാവിക സേനാ കപ്പലും സംഭവസ്ഥലത്തെത്തി ചേര്‍ന്നു. അറബിക്കടലില്‍ ശക്തമായ കാറ്റ് വീശുന്നത് തീയണയ്ക്കുന്നതിന് തടസമാകുന്നു. 

517

ഗുജറാത്തിലെ അദാനി പോര്‍ട്ടായ ഹസിറ തുറമുഖത്ത് നിന്ന് മെയ് 15 നാണ് എംവി എക്സ്പ്രസ് പേള്‍ എന്ന കപ്പല്‍ കൊളംബോ വഴി സിംഗപ്പൂരേക്ക് പുറപ്പെട്ടത്. 

617

നെതർലാൻഡ്‌സ്, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും കപ്പൽ പരിശോധിച്ചിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 

717

തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ഉപകരണങ്ങളുമായി പ്രത്യേക ഡച്ച് വിമാനം ശ്രീലങ്കയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീലങ്കയിലെ ഷിപ്പിംഗ് മന്ത്രി രോഹിത അബിഗുന വർദ്ധന അറിയിച്ചു. 

817

25 ടൺ നൈട്രിക് ആസിഡും മറ്റ് രാസവസ്തുക്കളും ഉൾപ്പെടെ1486 കണ്ടെയ്നറുകളാണ് കപ്പലിൽ ഉള്ളതെന്ന് ഐസിജി പ്രസ്താവനയിൽ പറഞ്ഞു. ഇതിൽ 8-10 കണ്ടെയ്നറുകൾ സ്ഫോടനത്തിനും തീപിടിത്തത്തിനും കത്തിയമര്‍ന്നു. 

917
1017

ഇതോടൊപ്പം കപ്പൽ 325 ടൺ ഇന്ധനം ടാങ്കുകളിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് എണ്ണ ചോർച്ചയ്ക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. 

1117

അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 25 ജീവനക്കാരാണ് കപ്പലില്‍ തൊഴിലാളികളായി ഉള്ളത്. മറ്റുള്ളവര്‍ ഫിലിപ്പൈൻ, ചൈനീസ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.  ഇവരെല്ലാം ഒഴിപ്പിച്ചതായി ശ്രീലങ്കന്‍ നാവിക സേന അറിയിച്ചു. 

1217

ഇന്ത്യയുടെ കടല്‍ പട്രോളിങ്ങിനും അഗ്നിശമനത്തിനും മലിനീകരണം തടയുന്നതിനും ശേഷിയുള്ള  ഐസിജിഎസ് വൈഭവ് ചൊവ്വാഴ്ച വൈകീട്ട് സംഭവസ്ഥലത്തെത്തി.

1317

സമാനകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഐസിജി ഓഫ്‌ഷോർ പട്രോളിംഗ് കപ്പലായ വജ്രയും തൂത്തുക്കുടിയിൽ നിന്ന് സംഭവസ്ഥലത്തേത്ത് പുറപ്പെടാന്‍ തയ്യാറെടുക്കുന്നു. 

1417

വ്യോമ നിരീക്ഷണത്തിനും കടലിനെ മലിനീകരണം തടയുന്നതിനുമുള്ള   ഐസിജി വിമാനങ്ങൾ ചെന്നൈയിൽ നിന്നും കൊച്ചിയിൽ നിന്നും തൂത്തുക്കുടിയിലേക്ക് കൊണ്ടുവരുന്നതായി ഐസിജി വക്താവ് പറഞ്ഞു.

1517

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ശ്രീലങ്കയുടെ തീരത്ത് ഒരു ഓയിൽ ടാങ്കറിൽ ഉണ്ടായ തീ ഇന്ത്യയുടെ സഹായത്തോടെ നിയന്ത്രണവിധേയമാക്കിയിരുന്നു.  പനാമയിൽ രജിസ്റ്റർ ചെയ്ത ടാങ്കർ എംടി ന്യൂ ഡയമണ്ട് കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് ആയിരക്കണക്കിന് ടൺ അസംസ്കൃത എണ്ണ കയറ്റികൊണ്ടുവരികെ തീപിടിക്കുകയായിരുന്നു. 

1617

കപ്പലിന്‍റെ പ്രധാന സ്ഥലങ്ങളിലെന്നായ ക്വാർട്ടർ ഡെക്കിലേക്ക് തീ പടർന്നതായി ശ്രീലങ്കന്‍ നാവികസേന വക്താവ് ഇൻഡിക ഡി സിൽവ പറഞ്ഞു.  നിലവിലെ മോശം കാലാവസ്ഥയെത്തുടർന്ന് തീയണയ്ക്കല്‍ ഏറെ ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന യാനങ്ങള്‍ ഈ പ്രദേശത്തേക്ക് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. 
 
1717

'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.

click me!

Recommended Stories