വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച് അതിവേഗം മുങ്ങിക്കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് ജക്കാർത്ത. എന്നാൽ ഈ നഗരം മാത്രമാണോ മുങ്ങിക്കൊണ്ടിരിക്കുന്നത്? അല്ല എന്നാണ് ഉത്തരം. ഏതൊക്കെയാണ് ലോകത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന മറ്റ് പ്രധാന നഗരങ്ങൾ എന്ന് നോക്കാം.
ജക്കാർത്തയെ പോലെ പതിറ്റാണ്ടുകളായി മുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു നഗരമാണ് ഹൂസ്റ്റൺ. ഭൂഗർഭ ജലം അനിയന്ത്രിതമായി വലിച്ചെടുത്തതാണ് ഹൂസ്റ്റൺ നഗരത്തിനെ വലിയ വിപത്തിലേക്ക് തള്ളിവിടുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.

213
ദി ഹൂസ്റ്റൺ ക്രോണിക്കിൾ റിപ്പോർട്ട് പ്രകാരം ഹൂസ്റ്റൺ നഗരം ഉൾപ്പെടുന്ന ഹാരിസ് കൺട്രി 1920 മുതൽ പത്ത് മുതൽ 12 അടി വരെ മുങ്ങിക്കൊണ്ടിരിക്കുകയാണ്. അമേരിക്കൻ ജിയോളജിക്കൽ സർവ്വേയെ അടിസ്ഥാനമാക്കിയാണ് ഇത്. പ്രതിവർഷം രണ്ട് ഇഞ്ച് വരെയാണ് കര മുങ്ങുന്നത്.

313
ഇവിടെയുള്ള ജനപ്രതിനിധികൾ ഈ വിഷയം ഉയർത്തിക്കൊണ്ടുവരികയും 1975 ൽ ഭൂഗർഭജലം വലിച്ചെടുക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ഫലപ്രദമായെന്ന് പറയാനാകില്ല.

413
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ലഗോസ്. നൈജീരിയയുടെ തീരനഗരമാണിത്.

513
കരയിലും സമീപ ദ്വീപുകളിലുമായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഭൂപ്രകൃതിയുടെ സവിശേഷതകൾ കൊണ്ട് അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട് ഇവിടെ.

613
ആഗോളതാപനത്തിന്റെ ഫലമായി ഈ നഗരം അതീവ ഗുരുതരാവസ്ഥയിലാണ്. 2012 ൽ പുറത്തുവന്ന പഠനത്തിൽ പറയുന്നത് മൂന്ന് മുതൽ ഒമ്പത് അടി വരെ സമുദ്രജലം ഉയരുന്നതായാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതലത്തിൽ കടലിലെ ജലനിരപ്പ് ആറടി ഉയരുമെന്നാണ് ഏറ്റവും പുതിയ മറ്റൊരു പഠനം സമർത്ഥിക്കുന്നത്.

713
കത്രീന ചുഴലിക്കൊടുങ്കാറ്റിനെ ഓർമ്മയുണ്ടോ? ന്യൂ ഓർലിയൻസ് നഗരവാസികൾക്ക് ഒരിക്കലും മറക്കാനാവാത്ത നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ് കത്രീന.

813
1930 ലെ കണക്ക് പ്രകാരം ന്യൂ ഓർലിയൻസിന്‍റെ മൂന്നിലൊന്ന് ഭാഗമായിരുന്നു വെള്ളത്തിനടിയിലായത്.

913
എന്നാൽ 2005 ൽ വീശിയടിച്ച കത്രീന നഗരത്തിന്റെ പാതി ഭാഗം വെള്ളത്തിനടിയിലാക്കി. പ്രതിവർഷം ഒരു സെന്റിമീറ്റർ തോതിൽ ഈ നഗരം വെള്ളത്തിൽ മുങ്ങുന്നെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

1013
ചൈനയുടെ തലസ്ഥാനമാണ് ബീജിംഗ് എന്ന് അറിയാത്തവർ ചുരുക്കമായിരിക്കും. 2016 ൽ പുറത്തുവന്ന പഠന റിപ്പോർട്ട് പ്രകാരം പ്രതിവർഷം പത്ത് സെന്റിമീറ്റർ എന്ന കണക്കിൽ മുങ്ങിക്കൊണ്ടിരിക്കുന്ന നഗരമാണ് ബീജിംഗ്.

1113
ജക്കാർത്തയിലും ഹൂസ്റ്റണിനും വെല്ലുവിളിയായ അതേ കാരണം തന്നെയാണ് ബീജിംഗിനും നാശത്തിലേക്ക് നയിച്ചിരിക്കുന്നത്- ഭൂഗർഭ ജലത്തിന്റെ അനിയന്ത്രിത ഉപഭോഗം.

1213
അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്‌ടൺ ഡിസിക്ക് വെല്ലുവിളി ഉയർത്തുന്നത് വലിയൊരു മഞ്ഞുമലയാണ്.

1313
ഐസ് ഏജ് കാലത്തെ വലിയൊരു മഞ്ഞുമല ഉരുകിക്കൊണ്ടിരിക്കുന്നതാണ് വാഷിംഗ്‌ടൺ നഗരത്തിന് ഭീഷണി. ആയിരക്കണക്കിന് വർഷങ്ങൾ എടുത്താലും വാഷിംഗ്‌ടൺ നഗരം മുങ്ങിപ്പോകുമെന്നാണ് ശാസ്ത്രരംഗത്തെ വിദഗ്ദ്ധരുടെ വാദം.