അധ്യാപകന്‍റെ കഴുത്തറത്തു കൊലപ്പെടുത്തി; പ്രതിഷേധത്തില്‍ ഫ്രഞ്ച് ജനത; സംഭവത്തിന്‍റെ വിശദാംശങ്ങള്‍.!

Web Desk   | stockphoto
Published : Oct 17, 2020, 11:47 AM ISTUpdated : Oct 17, 2020, 12:40 PM IST

പാരീസില്‍ മതനിന്ദ ആരോപിച്ച് അധ്യപകന്‍റെ കഴുത്തുഅറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വിശദീകരണം അനുസരിച്ച് പ്രവാചകന്‍റെ ചിത്രം ക്ലാസ് റൂമില്‍ കാണിച്ചു എന്നതിന്‍റെ പേരില്‍ പ്രതിഷേധം നേരിട്ട വ്യക്തിയാണ് കൊല ചെയ്യപ്പെട്ട അധ്യാപകന്‍. അതേ സമയം കൊല നടത്തിയാളെ ഫ്രഞ്ച് പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിട്ടുണ്ട്.

PREV
113
അധ്യാപകന്‍റെ കഴുത്തറത്തു കൊലപ്പെടുത്തി; പ്രതിഷേധത്തില്‍ ഫ്രഞ്ച് ജനത; സംഭവത്തിന്‍റെ വിശദാംശങ്ങള്‍.!

കൊലപാതകം നടത്തിയ വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മോസ്കോയില്‍ ജനിച്ച ചെചെയ്നിയന്‍ വംശജനാണ് ഇയാള്‍. ഇയാള്‍ക്ക് വെറും 18 വയസ് മാത്രമേ ഉള്ളൂ. 

213

ലെ പേര്‍ഷ്യന്‍ പത്രത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം: ഇരയായ അധ്യപകന്‍ അഭിപ്രായ സ്വതന്ത്ര്യം എന്ന പാഠം എടുക്കുന്ന വേളയിലാണ് പ്രവാചകന്‍റെ ഒരു കാരിക്കേച്ചര്‍ ക്ലാസില്‍ കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. 

313

ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉണ്ടായി. ഇതിന്‍റെ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇതാണ് പ്രകോപനത്തിലേക്കും ആക്രമണത്തിലേക്കും നയിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.
 
413

കൊല്ലപ്പെട്ട ആക്രമകാരിയുടെ ബന്ധുക്കളായ നാലുപേരെയാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇതില്‍ ഒരു പ്രായപൂര്‍ത്തിയാകാത്തയാളും ഉണ്ടെന്നാണ് ബിഎഫ്ഡബ്യൂ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അധ്യപകനെ കൊലപ്പെടുത്തിയത്.
 
513

അതേ സമയം ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണ്‍ കൊല്ലപ്പെട്ട അധ്യപകന്‍ ജോലി ചെയ്ത സ്കൂള്‍ സന്ദര്‍ശിച്ചു. സഹപ്രവര്‍ത്തകരെയും അധ്യപകന്‍റെ ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
 
613

വളരെ വികാരക്ഷോഭത്തോടെ ഇതിന് ശേഷം പ്രതികരിച്ച ഫ്രഞ്ച് പ്രസിഡന്‍റ്, ഇത് പൈശാചികമായ കൊലപാതകമാണ് എന്ന് അപലപിച്ചു. ഇത് ഇസ്ലാമിസ്റ്റ് തീവ്രവാദി ആക്രമണമെന്ന് വിശേഷിപ്പിച്ച ഇമാനുവല്‍ മാക്രോണ്‍. രാജ്യം ഭീകരവാദത്തിനെതിരെ അണിനിരക്കുമെന്ന് വ്യക്തമാക്കി.
 
713

ഇന്ന് ഒരു പൌരന്‍ കൊലചെയ്യപ്പെട്ടു, കാരണം അദ്ദേഹം ഒരു അധ്യപകനായിരുന്നു. അദ്ദേഹം അഭിപ്രായ സ്വതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിച്ചു. രാജ്യത്തെ ടീച്ചര്‍മാര്‍ക്കൊപ്പമാണ് രാജ്യം. 

813

തീവ്രവാദികള്‍ക്ക് ഈ രാജ്യത്തെ വിഭജിക്കാനാകില്ല, സങ്കുചിത മനോഭാവങ്ങള്‍ ഒരിക്കലും വിജയിക്കില്ല - മാക്രോണ്‍ പറഞ്ഞു.

913

ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നിന്നും 25 മൈല്‍ ആകലെയാണ് കൊലപാതകം നടന്ന കോണ്‍ഫ്ലന്‍സ് സെയ്ന്‍റി ഹോണറോയിന്‍. ഇവിടുത്തെ സ്കൂള്‍ പരിസരത്തായിരുന്നു കൊലപാതകം.

1013

വെള്ളിയാഴ്ച  വൈകീട്ട് 5.30 ഓടെ പൊലീസിന് സ്കൂള്‍ പരിസരത്ത് ഒരു വ്യക്തിയെ കുത്തി കൊലപ്പെടുത്തി എന്ന വിവരം ലഭിച്ച് സ്ഥലത്ത് എത്തുകയായിരുന്നു. ഇപ്പോഴാണ് കഴുത്ത് ച്ഛേദിക്കപ്പെട്ട നിലയില്‍ അധ്യപകന്‍റെ മൃതദേഹം കണ്ടത്.

1113

സമീപത്ത് തന്നെ കൊലയാളിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. കയ്യിലുള്ള ആയുധം ഉപയോഗിച്ച് ഇയാള്‍ കൂടി നിന്നവരെ ഭീഷണിപ്പെടുത്തി. പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇയാള്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. അയാളുടെ കയ്യിലുള്ള തോക്ക് പുറത്തെടുത്ത് പൊലീസ് ഉദ്യോഗസ്ഥരെ വെടിവയ്ക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ഇയാളെ വെടിവച്ച് വീഴ്ത്തിയത്.
 
1213

സംഭവസ്ഥലത്ത് നിന്നും മൂന്ന് മൈല്‍ അകലെ ഇറഗാനി സൂര്‍ ഓയിസ് എന്ന സ്ഥലത്താണ് അക്രമകാരിയുടെ താമസസ്ഥലം എന്നാണ് സൂചന. ഇയാളുടെ പേര് ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 
 
1313

സംഭവത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ പ്രതിഷേധം നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍ കൂടിയും മറ്റും

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories