52 ഹീലിയം ബലൂണില്‍ തൂങ്ങി 24,000 അടി ഉയരത്തില്‍ ഒറ്റയ്ക്ക്...

Published : Sep 03, 2020, 04:02 PM ISTUpdated : Sep 03, 2020, 04:07 PM IST

അരിസോണ മരുഭൂമിയിൽ നിന്ന് 24,000 അടിയിലധികം ഉയരത്തിൽ ജാലവിദ്യക്കാരനായ ഡേവിഡ് ബ്ലെയ്ൻ പറന്ന് നടന്നു, അതും 52 ഹീലിയം ബലൂണില്‍ തൂങ്ങിക്കിടന്ന്.  ഡേവിഡ് ബ്ലെയ്‌നിന്‍റെ 'അസൻഷൻ സ്റ്റണ്ട്' ന്‍റെ ഭാഗമായിട്ടാണ് കഴിഞ്ഞ ബുധനാഴ്ച അരിസോണയിലെ മരുഭൂമിയില്‍ ഈ സവിശേഷ പറക്കല്‍ അരങ്ങേറിയത്. യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്ത പരിപാടിയില്‍ 52 ഹീലിയം നിറച്ച ബലൂണുകളില്‍ പിടിച്ചുകൊണ്ട് ഡേവിഡ്  ബ്ലെയ്ൻ 24,000 അടി ഉയരത്തിലേക്ക് പറന്നു. 24,000 അടിയിലെത്തിയ ശേഷം, ഒരു പാരച്യൂട്ട്  വഴി ബ്ലെയ്ൻ സ്കൈ ഡൈവ് ചെയ്ത് താഴേക്ക് വന്നു.  അദ്ദേഹത്തിന്‍റെ ഒൻപത് വയസ്സുള്ള മകൾ ഡെസ്സ, സ്റ്റണ്ട് കാണാനെത്തിയിരുന്നു. കാണാം ആ കാഴ്ചകള്‍.  

PREV
119
52 ഹീലിയം ബലൂണില്‍ തൂങ്ങി 24,000 അടി ഉയരത്തില്‍ ഒറ്റയ്ക്ക്...

ജാലവിദ്യക്കാരനായ ഡേവിഡ് ബ്ലെയ്ൻ ആദ്യം സ്വന്തം പട്ടണമായ ന്യൂയോർക്ക് സിറ്റിയിൽ വച്ച് സ്റ്റണ്ട് നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍  പ്രതികൂല കാലാവസ്ഥയെത്തുടർന്ന് പരിപാടി മാറ്റുകയായിരുന്നു. 

219

1956 ലെ ഫ്രഞ്ച് ചലച്ചിത്രമായ 'ദി റെഡ് ബലൂണി'ല്‍ (Le Ballon Rouge) നിന്നാണ് തനിക്ക് ഈ ഉദ്ദ്യമത്തിനുള്ള പ്രചോദനം ലഭിച്ചതെന്ന് ബ്ലെയ്ൻ മുമ്പ് പറഞ്ഞിട്ടുണ്ട്.  

319
419

പാം ഡി ഓർ  അടക്കം നിരവധി  അവര്‍ഡുകള്‍ ലഭിച്ച സിനിമ, ചുവന്ന ബലൂണില്‍ പറക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ കഥ പറയുന്നു. 

519

കഴിഞ്ഞ രണ്ട് വർഷമായി തന്‍റെ ഏറ്റവും പുതിയ സ്റ്റണ്ടിനായി തയ്യാറെടുക്കുകയാണെന്ന് ഡേവിഡ് ബ്ലെയ്ൻ പറഞ്ഞു. അതിനായി പൈലറ്റിന്‍റെ ലൈസൻസും വാണിജ്യ ബലൂൺ പൈലറ്റിന്‍റെ ലൈസൻസും നേടി. സ്റ്റണ്ടിന് മുമ്പായി സ്കൈ ഡൈവ് ചെയ്യാൻ പഠിച്ചതായും അദ്ദേഹം പറഞ്ഞു. 

619

അരിസോണ മരൂഭൂമിയില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഡേവിഡ് ബ്ലെയ്ൻ എന്ന 47 കാരന്‍റെ ഉയര്‍ന്നു പറക്കല്‍ ആരംഭിച്ചത്.

719

ഏകദേശം 18,000 അടിവരെ ഉയരാമെന്നായിരുന്നു ആദ്യം കണക്കാക്കിയിരുന്നത്. എന്നാല്‍ ബലൂണുകള്‍ 24,000 അടി ഉയരത്തില്‍ ഡേവിഡ് ബ്ലെയ്നെ എത്തിച്ചു. 

819

24,000 അടിയിലെത്തിയ ശേഷം, ഒരു പാരച്യൂട്ട് ഉപയോഗിച്ച് ബ്ലെയ്ൻ സ്കൈ ഡൈവ് ചെയ്ത് താഴെ ഇറങ്ങുകയായിരുന്നു. സ്റ്റണ്ട് ഒരു മണിക്കൂറോളം നീണ്ടുനിന്നു. 

919

ടേക്ക് ഓഫ് ചെയ്തയുടനെ, ബ്ലെയ്ൻ പതുക്കെ അഞ്ച് പൗണ്ട് വച്ച് ഭാരം കുറയ്ക്കാൻ തുടങ്ങി. ഇതോടെ ഒരു മിനിറ്റിൽ 500 അടി ഉയരത്തിലേക്ക് ബലൂണുകള്‍ പറന്നുകയറി. 

1019

ഏകദേശം 8,000 അടി ഉയരത്തിലെത്തിയപ്പോള്‍ തന്നെ ബ്ലെയ്ൻ തന്‍റെ പാരച്യൂട്ട് റോഡിയാക്കിയിരുന്നു. 24,900 അടി ഉയരത്തിലെത്തിയപ്പോള്‍ അദ്ദേഹം ബലൂണുകളിൽ കൈ അയച്ചു. 

1119

ഇങ്ങ്, 24,000 അടി താഴെ ഭൂമിയില്‍ നിന്ന് ബ്ലെയ്ന്‍റെ ഒമ്പത് വയസുകാരി മകള്‍ ഡെസ്സ അച്ഛന്‍റെ പ്രകടനം കാണുന്നുണ്ടായിരുന്നു. 

1219

പറന്നിറങ്ങിയ ഉടനെ അദ്ദേഹം മകളോട് പറഞ്ഞു: 'ഞാൻ നിന്നെ സ്നേഹിക്കുന്നു. ഇതെല്ലാം നിങ്ങൾക്കുള്ളതാണ്. '

1319

വന്നിറങ്ങിയ ശേഷം " ഇത് ഭ്രാന്താണെന്ന് തോന്നുന്നു. സാധാരണയായി എനിക്ക് എല്ലാ കാര്യത്തിലും നിയന്ത്രണമുണ്ടെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇവിടെ എനിക്ക് ഒന്നിലും നിയന്ത്രണമുണ്ടായിരുന്നില്ല" അദ്ദേഹം പറഞ്ഞു.

1419
1519

മൂന്ന് ടൺ വെള്ളം നിറച്ച ടാങ്കിനടിയിൽ ഒരു പ്ലാസ്റ്റിക് ബോക്സിൽ മൂടിക്കിടക്കുന്നതുള്‍പ്പെടെയുള്ള സ്റ്റണ്ടുകള്‍ അദ്ദേഹം ഇതിന് മുമ്പും നടത്തിയിരുന്നു.  

1619
1719

മറ്റൊരു സ്റ്റണ്ടിൽ അദ്ദേഹം ന്യൂയോർക്ക് നഗരത്തിലെ ലിങ്കൺ സെന്‍ററിന് മുന്നിൽ എട്ട് അടി വ്യാസമുള്ള വെള്ളം നിറഞ്ഞ ഗോളത്തിൽ മുങ്ങി ഏഴു ദിവസം ചെലവഴിച്ചു. 

1819

ടൈംസ് സ്ക്വയറില്‍ സ്ഥാപിച്ച ഒരു വലിയ ഹിമപാതത്തിൽ  64 മണിക്കൂറോളം ചെലവഴിച്ച് ബ്ലെയ്ന്‍ മറ്റൊരു സാഹസീക കൃത്യവും ചെയ്തിരുന്നു. 

1919

2003-ൽ ലണ്ടനിൽ നടത്തിയ സാഹസിക പരിപാടിയില്‍ തേംസ് നദിക്ക് കുറുകെ നിര്‍മ്മിച്ച ഒരു പെട്ടിയിൽ ഭക്ഷണമില്ലാതെ 44 ദിവസം ബ്ലെയ്ന്‍ ജീവിച്ചു.

click me!

Recommended Stories