മിനിപൊളീസിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ടാങ്കർ ലോറി

Published : Jun 01, 2020, 12:07 PM IST

അമേരിക്കൻ സംസ്ഥാനമായ മിനിപൊളീസിൽ ആയിരങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറി ടാങ്കർ ലോറി. അമേരിക്കൻ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവർക്കിടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. 35ഡബ്ല്യു നോർത്ത്ബൗണ്ട് ഹൈവേയിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു ജനങ്ങൾ. ലോറി ഡ്രൈവറെ ജനങ്ങൾ പൊലീസിന് കൈമാറി. പ്രാഥമികമായി ആർക്കും പരിക്കുകളില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ജനങ്ങൾക്കിടയിലേക്ക് ലോറി ഓടിച്ചുകയറ്റിയതിനു പിന്നിലെ ഡ്രൈവറുടെ ഉദ്ദേശ്യം ഇനിയും വ്യക്തമല്ല. വൈറ്റ് ഹൗസിന്റെ അതിര്‍ത്തി കടന്നാൽ പ്രതിഷേധക്കാരെ നീചന്മാരായ നായ്ക്കളെയും അപകടകരമായ ആയുധങ്ങളും കൊണ്ട് സ്വീകരിക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎസ്സിലെ മിനിയാപോളിസില്‍ റസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍  കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

PREV
118
മിനിപൊളീസിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ടാങ്കർ ലോറി

മിനിപൊളീസ് 35ഡബ്ല്യു നോർത്ത്ബൗണ്ട് ഹൈവേയിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന ആയിരങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറി ടാങ്കർ ലോറി.

മിനിപൊളീസ് 35ഡബ്ല്യു നോർത്ത്ബൗണ്ട് ഹൈവേയിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന ആയിരങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറി ടാങ്കർ ലോറി.

218

അമേരിക്കൻ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവർ ലോറിയുടെ വരവുകണ്ട് ചിതറിയോടുന്നു

അമേരിക്കൻ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവർ ലോറിയുടെ വരവുകണ്ട് ചിതറിയോടുന്നു

318

ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുന്ന ലോറി. ഭയന്ന് ചിതറിമാറുന്ന ജനങ്ങൾ

ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുന്ന ലോറി. ഭയന്ന് ചിതറിമാറുന്ന ജനങ്ങൾ

418

ലോറിയിലേക്ക് ചാടിക്കയറുന്ന പ്രതിഷേധക്കാർ

ലോറിയിലേക്ക് ചാടിക്കയറുന്ന പ്രതിഷേധക്കാർ

518
618
718

ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം ലോറിക്കു ചുറ്റും കൂടി നിൽക്കുന്ന പ്രതിഷേധക്കാർ

ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം ലോറിക്കു ചുറ്റും കൂടി നിൽക്കുന്ന പ്രതിഷേധക്കാർ

818

ലോറിയുടെ മുൻവശത്തെ ചില്ലുകൾ തകർക്കാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർ

ലോറിയുടെ മുൻവശത്തെ ചില്ലുകൾ തകർക്കാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർ

918
1018

ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ ലോറിയിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ

ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ ലോറിയിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ

1118

ലോറിക്കു ചുറ്റും കൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ലാത്തി വീശുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ

ലോറിക്കു ചുറ്റും കൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ലാത്തി വീശുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ

1218
1318

പ്രതിഷേധക്കാരിൽ നിന്നും ഡ്രൈവറെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പൊലീസുകാർ. പിന്നീട് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രതിഷേധക്കാരിൽ നിന്നും ഡ്രൈവറെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പൊലീസുകാർ. പിന്നീട് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

1418

ലോറി ഡ്രൈവറെ പ്രതിഷേധക്കാർ തടഞ്ഞുവയ്ക്കുന്നു

ലോറി ഡ്രൈവറെ പ്രതിഷേധക്കാർ തടഞ്ഞുവയ്ക്കുന്നു

1518
1618

ലോറിക്കുചുറ്റും തടിച്ചുകൂടി ഡ്രൈവറുടെ നീക്കം തടയുന്ന പ്രതിഷേധക്കാർ

ലോറിക്കുചുറ്റും തടിച്ചുകൂടി ഡ്രൈവറുടെ നീക്കം തടയുന്ന പ്രതിഷേധക്കാർ

1718

ലോറിയുടെ വരവ് കണ്ട് പരിഭ്രാന്തരായ ജനങ്ങൾ ഓടിമാറുന്നു

ലോറിയുടെ വരവ് കണ്ട് പരിഭ്രാന്തരായ ജനങ്ങൾ ഓടിമാറുന്നു

1818

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories