കൊവിഡ് 19; സെര്‍ബിയയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം രൂക്ഷം

First Published Jul 10, 2020, 2:40 PM IST

കൊവിഡ് രോ​ഗ വ്യാപനം വകവയ്ക്കാതെ സെർബിയയിൽ പ്രസിഡന്‍റ് അലക്സാണ്ടർ വുസിക് ലോക്ക്ഡൗൺ പിൻവലിച്ചു. തെരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി കഴിഞ്ഞ മാസമാണ് സെർബിയയിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ പ്രസിഡന്‍റ് പിൻവലിച്ചത്. ആ സമയത്ത് തന്നെ ധാരാളം പ്രതിഷേധങ്ങൾ ഉയർന്നുവന്നെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് പ്രസിഡന്‍റിന്‍റെ ലോക്ക്ഡൗൺ പിൻവലിക്കൽ പ്രഖ്യാപനം.  കഴിഞ്ഞ ചൊവ്വാഴ്ച മാത്രം സെർബിയിയൽ കൊവിഡ് ബാധിച്ച് 13 പേരാണ് മരിച്ചത്. 299 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ആകെ 17,342 കൊവിഡ് രോ​ഗികളാണ് സെർബിയയിലുള്ളത്. 352 പേർ മരണത്തിന് കീഴടങ്ങി.
സ്വേച്ഛാധിപതിയായ പ്രസിഡന്‍റിന്‍റെ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രമാണ് രാജ്യത്തെ ഇത്രയും ദുരിതത്തിലേക്ക് തള്ളിയിട്ടതെന്നാണ് പ്രക്ഷോഭകരുടെ ആരോപണം. തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് വുസിക്കിന്‍റെ പാർട്ടി ജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിജയാഘോഷത്തിൽ പങ്കെടുത്ത പ്രസിഡന്‍റ്  ഉപദേശകൻ അടക്കം പല മുതിർന്ന ഉദ്യോ​ഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ ഫുട്ട്ബോൾ മത്സരങ്ങളും മറ്റും നടത്താൻ സർക്കാർ അനുവാദം നൽകിയിരുന്നു.
കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ചതോടെ ആശുപത്രികളുടെയും മറ്റ് ആരോ​ഗ്യ സംവിധാനങ്ങളുടെയും അപര്യാപ്തത ആരോ​ഗ്യപ്രവർത്തകർ ചൂണ്ടിക്കാണിച്ചതോടെയാണ്  പ്രസിഡന്‍റ് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി സെർബിയൻ ജനതയെ ഒന്നാകെ പ്രസിഡന്‍റ് വഞ്ചിച്ചു എന്ന ആരോപണം ഉയർത്തി പാർലമെന്‍റിന് മുന്നിൽ അരങ്ങേറിയ പ്രക്ഷോഭം ഓരോ ദിവസവും ശക്തിയാർജ്ജിച്ചു വരികയാണ്.

പ്രസിഡന്‍റ് അലക്സാണ്ടർ വുസിക്കിന്റെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് സെർ​​ബിയൻ പാർലമെന്റിനു മുന്നിൽ പ്രകടനക്കാർ പോലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുന്നു.
undefined
പാർലമെന്റിനു മുന്നിൽ പ്രതിഷേധക്കാരെ തടയുന്നതിനുവേണ്ടി ബാരിക്കേഡുകളുമായി സജ്ജരായി നിൽക്കുന്ന പോലീസുകാർ
undefined
undefined
പോലീസിന്റെ കണ്ണീർവാതക പ്രയോ​ഗത്തിൽ പ്രതിഷേധിച്ച് പാർലമെന്റിലേക്ക് കല്ലുകൾ വലിച്ചെറിയുന്ന ജനങ്ങൾ
undefined
പാർലമെന്റിനു മുന്നിൽ തടിച്ചു കൂടിയ ജനങ്ങളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോ​ഗിക്കുന്നു
undefined
undefined
അർധരാത്രിയിലും പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ പാർലമെന്റിനും മുന്നിൽ കൂടിനിൽക്കുന്ന പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ബാരിക്കേഡുകളുമായി റൂട്ട് മാർച്ച് ചെയ്യുന്ന പോലീസുകാർ
undefined
പോലീസുകാരുടെ പ്രതിരോധം മറികടന്ന് പാർലമെന്റിനു മുന്നിൽ തടിച്ചുകൂടിയ ജനങ്ങൾ
undefined
undefined
പ്രതിഷേധക്കാർ പാർലമെന്റിന് അകത്തേയ്ക്ക് കടക്കാതിരിക്കാൻ ബാരിക്കേഡുകളുമായി അണിനിരന്ന പോലീസ് ഉദ്യോ​ഗസ്ഥർ
undefined
ബാരിക്കേഡുകളുമായി നിൽക്കുന്ന പോലീസുകാർക്ക് നേരെ റോഡിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറുമായി പാഞ്ഞടുക്കുന്ന പ്രതിഷേധക്കാരിൽ ഒരാൾ
undefined
undefined
പ്രസിഡന്റിന്റെ അനുയായികളുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രതിഷേധക്കാരിൽ ഒരാൾ
undefined
പ്രസിഡന്റിന്റെ അനുയായികളുടെ ആക്രമണത്തിൽ പരിക്കേറ്റയാളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റുന്ന പ്രതിഷേധക്കാർ
undefined
undefined
പാർലമെന്റിനു മുന്നിൽ ബാരിക്കേഡുകളുമായി അണിനിരന്ന പോലീസ് ഉദ്യോ​ഗസ്ഥർക്കു നേരെ കല്ലെറിയുന്ന പ്രതിഷേധക്കാരിൽ ഒരാൾ
undefined
പോലീസിന്റെ കണ്ണീർവാതക പ്രയോ​ഗത്തിൽ പരിക്കേറ്റയാളെ പരിചരിക്കുന്ന പ്രതിഷേധക്കാരിൽ ഒരാൾ
undefined
undefined
പാർലമെന്റിനു പുറത്ത് ബാരിക്കേഡുകളുമായി അണിനിരന്ന പോലീസ് ഉദ്യോ​ഗസ്ഥർക്കു മുന്നിൽ താൻ നിരായുധനാണെന്ന് പ്രഖ്യാപിക്കുന്ന യുവാവ്
undefined
പാർലമെന്റ് കെട്ടിടത്തിനു മുന്നിലെ മതിലിൽ കയറി നിന്ന് പ്രതിഷേധിക്കുന്നവർ
undefined
undefined
പോലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റ് പാർലമെന്റിന്റെ പടികളിൽ വീണ യുവാവിനെ സംരക്ഷിക്കാൻ ഓടിയെത്തിയ പ്രതിഷേധക്കാരിൽ ഒരാൾ
undefined
undefined
കണ്ണീർവാതക പ്രയോ​ഗത്തിനു ശേഷം ബാരിക്കേഡുകളുമായി പ്രതിഷേധക്കാരെ നേരിടാൻ തയ്യാറെടുക്കുന്ന പോലീസുകാർ
undefined
പാർലമെന്റ് കെട്ടിടത്തിനു മുന്നിലെ ചെടികൾ പിഴുത് പോലീസുകാർക്ക് നേരെ എറിയുന്ന യുവാവ്
undefined
പാർലമെന്റ് സമുച്ചയത്തിനു മുന്നിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങൾ
undefined
undefined
പാർലമെന്റിനു മുന്നിൽ തീ കത്തിച്ച് പ്രതിഷേധിക്കുന്ന ജനങ്ങൾ
undefined
പാർലമെന്റ് സമുച്ചയത്തിനു മുന്നിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങൾ പ്രസിഡന്റിനെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുന്നു
undefined
undefined
പ്രതിഷേധ പ്രകടനത്തിന്റെ റോഡിലെ ഡിവൈഡറിൽ തളർ‌ന്ന് ഇരിക്കുന്ന മാസ്ക് ധരിച്ച യുവാവ്
undefined
പാർലമെന്റ് സമുച്ചയത്തിനു മുന്നിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങൾ പ്രസിഡന്റിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിക്കുന്നു
undefined
undefined
പ്രതിഷേധ പ്രകടനം അടിച്ചമർത്താൻ റോഡിൽ അണിനിരന്ന പോലീസ് വ്യൂഹം
undefined
പോലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ സുശ്രൂഷിക്കുന്ന പ്രതിഷേധക്കാരിൽ ഒരാൾ
undefined
click me!