പുതിയ വൈറസോ? ന്യൂ മെക്സിക്കോയിൽ ആയിരക്കണക്കിന് പക്ഷികൾ ചത്തൊടുങ്ങുന്നു

First Published Sep 15, 2020, 2:32 PM IST

കൊവിഡിൽ ഞെട്ടിയിരിക്കുന്ന ലോകത്തിന് മുമ്പിൽ ആശങ്കയുയർത്തുന്ന വാർത്തകളാണ് അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ നിന്ന് പുറത്തുവരുന്നത്. ഇവിടെ ചില പ്രദേശങ്ങളിൽ ആയിരക്കണക്കിന് ദേശാടന പക്ഷികളാണ് അടുത്തിടെ ചത്തുവീണത്. സംഭവത്തിന് കാരണം പുതിയ വൈറസാണോ എന്നതാണ് വിദഗ്ധർ ഭയക്കുന്നത്. ഞെട്ടിക്കുന്ന ചിത്രങ്ങൾ കാണാം.

സംസ്ഥാനത്തുടനീളം ദേശാടന പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ ശ്രമിക്കുക്കുകയാണ് ന്യൂ മെക്സിക്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബയോളജിസ്റ്റുകൾ
undefined
ഓഗസ്റ്റ് 20 ന് യുഎസ് ആർമി വൈറ്റ് സാൻഡ്സ് മിസൈൽ റേഞ്ച്, വൈറ്റ് സാൻഡ്സ് ദേശീയ സ്മാരകം എന്നിവയിൽ ചത്ത പക്ഷികളെ കണ്ടെത്തിയതോടെയാണ് ദുരൂഹതയുടെ തുടക്കമെന്ന് സർവകലാശാലയിലെ മത്സ്യ, വന്യജീവി, സംരക്ഷണ പരിസ്ഥിതി വകുപ്പിലെ പ്രൊഫസർ മാർത്ത ഡെസ്മോണ്ട് പറയുന്നു.
undefined
കൊവിഡ് നാശം വിതയ്ക്കുന്നതിനിടയിലെത്തിയ പുതിയ വിപത്താണോ ഇതെന്ന സംശയത്തിൽ വിശദമായ പഠനം നടത്തുകയാണ് ന്യൂ മെക്സിക്കോ സർവകലാശാല ഇപ്പോൾ. ഒറ്റപ്പെട്ട സംഭവമാണെന്നാണ് ആദ്യം കരുതിയതെങ്കിലും സംസ്ഥാനത്താകെ നൂറുകണക്കിന് ചത്ത പക്ഷികളെ കണ്ടെത്തിയപ്പോഴാണ് സംഭവത്തിന്റെ ഗൌരവം അധികൃതർ മനസിലാക്കിയത്.
undefined
ഇത് ഭയാനകമാണ്. കുറച്ചു പക്ഷികളുടെ കണക്കുകൾ മാത്രമാണ് പുറത്തുവന്നത്. എന്നാൽ ഇതിന്റെ വ്യാപ്തി വലുതാണ്. വലിയ സംഭവമാണ് നടക്കുന്നതെന്ന് ഞങ്ങൾക്കറിയാം, ലക്ഷക്കണക്കിന്, ഒരുപക്ഷേ ദശലക്ഷക്കണക്കിന് പക്ഷികൾ ചത്തിട്ടുണ്ടാകാം. കണക്കുകൾ പരിശോധിച്ചു വരികയാണ് -മാർത്ത ഡെസ്മോണ്ട് പറയുന്നു.
undefined
പുതിയ ഇനം വൈറസ് ആണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ചത്തുവീഴുന്നതിന് മുമ്പ് പക്ഷികൾ വിചിത്ര ഭാവം പ്രകടിപ്പിച്ചിരുന്നത് കണ്ടതായി പ്രദേശവാസികളും ജീവശാസ്ത്രജ്ഞരും പറഞ്ഞതായും സിഎഎൻ റിപ്പോർട്ടിൽ പറയുന്നു.
undefined
പല പക്ഷികളും അലസമായി ക്ഷീണിതരായിരുന്നെന്നും അവയിൽ ചില വാഹനങ്ങളിൽ ഇടിച്ചുവീഴുകയും ചെയ്തിരുന്നു. സാധാരണയായി കുറ്റിച്ചെടികളിലും മരങ്ങളിലും മാത്രം കാണപ്പെടുന്ന പക്ഷികളെ ഭക്ഷണം തേടി നിലത്ത് കാണാമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
undefined
click me!