ഹായ് പറയുന്ന കരടിയൊക്കെയുണ്ട്; ചിരി പടര്‍ത്തി ഒരു ഫോട്ടോഗ്രാഫി മത്സരം- കാണാം ചിത്രങ്ങള്‍

First Published Sep 14, 2020, 11:11 AM IST

ചിരിക്കുന്ന മത്സ്യവും കൈവീശിക്കാട്ടുന്ന കരടിയും... ആക്കിയതാണല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. സംഭവം നടന്നതാണ്. കോമഡി വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി  അവാര്‍ഡ്-2020 പോരാട്ടത്തില്‍ അവസാന ഘട്ടത്തിലെത്തിയ ചിത്രങ്ങളാണിത്. പരിസ്ഥിതി സ്‌നേഹികളും ഫോട്ടോഗ്രാഫറുമായ പോള്‍ ജോയ്‌സന്‍ ഹിക്‌സും ടോം സുള്ളവുമാണ് ഈ രസകരമായ മത്സരത്തിന്‍റെ സംഘാടകര്‍. ഫൈനലിലെത്തിയ ചിത്രങ്ങള്‍ കാണാം. 

തീമാന്‍റെ ചിരിക്കുന്ന മീന്‍!ആര്‍തുര്‍ തീമാനാണ് പുഞ്ചിരിക്കുന്ന മീനിനെ ക്യാമറയിലാക്കിയത്. ചിറകൊക്കെ വിടര്‍ത്തി എന്തോ സന്തോഷവാര്‍ത്തയുമായി അരികത്തേക്ക് വരികയാണ് ഈ ചിരിയന്‍.
undefined
വാ, ഒരു രഹസ്യം പറയാംരണ്ട് ജിറാഫുകളുടെ കുസൃതിയാണ് അടുത്തത്. നമീബയിലെ എത്തോഷ ദേശീയോദ്യാനത്തില്‍ നിന്ന് ബ്രിഗിറ്റ് അല്‍കല്ലായ് മാര്‍ക്കോണ്‍ എന്ന ഫോട്ടോഗ്രാഫറാണ് ഇത് പകര്‍ത്തിയത്.
undefined
അവിടെ നിന്നാ മതിഅലസ്‌കയില്‍ ഒരു കരടി കൈവീശിക്കാണിച്ച് എന്തോ പറയാന്‍ ശ്രമിക്കുന്നത് അടുത്ത ചിത്രം. പകര്‍ത്തിയത് എറിക് ഫിഷര്‍. എന്താണ് കരടി ഉദേശിച്ചതെന്ന് ഊഹിച്ചെടുക്കണംഎന്നുമാത്രം.
undefined
ഓ ചീപ്പെടുക്കാന്‍ മറന്നുചിറകുകളുടെ സൗന്ദര്യം ചീകിയൊതുക്കുന്ന പക്ഷിയാണ് മൂന്നാം ചിത്രത്തില്‍. ഫ്ലോറിഡയില്‍ വച്ച് ഇത് പകര്‍ത്തിയത് ഡാനിയേല്‍ എര്‍മോ എന്ന ഫോട്ടോഗ്രാഫര്‍. സംഭവം ഉഗ്രന്‍.
undefined
ആരാണ്, എന്തുവേണംതന്‍റെ അതിര്‍ത്തിയില്‍ കടന്ന ഫോട്ടോഗ്രാഫറോട് കാര്യങ്ങള്‍ തിരക്കുന്നകടലാമയും അന്തിമ പട്ടികയിലുണ്ട്. ഓസ്‌ട്രേലിയയിലെ മനോഹരമായ ക്വീന്‍സ്‌ലന്‍ഡില്‍ നിന്ന് മാര്‍ക് ഫിറ്റ്‌സ്‌പാട്രിക്കാണ് ചിത്രം ക്യാമറയില്‍ പതിപ്പിച്ചത്.
undefined
നീയൊന്നും പറയണ്ടതത്തകള്‍ക്കും പറയാനുണ്ട് ചിലതൊക്കെ. ശ്രീലങ്കയിലെ കൗദുള്ള ദേശീയോദ്യാനത്തില്‍ നിന്നുള്ള സുന്ദര ചിത്രത്തിന് പിന്നില്‍ പീറ്റര്‍ സോച്ച്മാനാണ്.
undefined
എന്തൊരു ബോറടിയാണ്ബോറടിച്ചിരിക്കുന്ന ഒരു ഗോറില്ലയുടെ ചിന്തകളാണ് അടുത്ത ചിത്രത്തില്‍. ഉഗാണ്ടയില്‍ നിന്ന് ചിത്രം പകര്‍ത്തിയത് മാര്‍കസ് വെസ്റ്റ്‌ബെര്‍ഗ്.
undefined
എല്ലാ കൂട്ടത്തിലും...കൂട്ടത്തിലെ അലമ്പനെ ഓര്‍മ്മിപ്പിക്കുന്നതാണ് യാരിന്‍ ക്ലീന്‍റെ ചിത്രം. റഷ്യയില്‍ നിന്നുള്ള ചിത്രത്തിലുള്ളത് രണ്ട് കരടികളുടെ കുട്ടിക്കളി.
undefined
താത്വിക ചര്‍ച്ചയാണ്, നാറ്റിക്കരുത്ഇസ്രയേലില്‍ വച്ച് അയാല ഫിഷൈമര്‍ പകര്‍ത്തിയ ചിത്രത്തിലുമുണ്ട് കൗതുകം. കുറുക്കനും എലിക്കുഞ്ഞനും തമ്മിലുള്ള എന്തോ കാര്യമായ ചര്‍ച്ചയാണ് ഇവിടെ വിഷയമെന്ന് തോന്നുന്നു.
undefined
ദേ അവന്‍ 'വാള്' വച്ചുഎല്ലാ കൂട്ടത്തിലും കാണും ഇങ്ങനെയൊരുത്തന്‍. ഫോക്‌ലന്‍ഡ് ദ്വീപിലെ സഞ്ചാരത്തിനിടയില്‍ ഛര്‍ദിക്കുകയാണ് പെന്‍ഗിനുകളിലൊന്ന്.
undefined
ചൊറിയാന്‍ നിക്കല്ലേ...തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയില്‍ നിന്നുള്ളതാണ് അടുത്ത ചിത്രം. കുരങ്ങന്‍റെ കുസൃതിയാണ് ഈ ചിത്രത്തില്‍. ഫോട്ടോഗ്രാഫര്‍ മാര്‍ട്ടിന്‍ ഗ്രേസ്.
undefined
താനാരുവാ...ഫോട്ടോഗ്രാഫറെ കണ്ട് അന്തംവിട്ടിരിക്കുകയാണ് നാല് കീരികള്‍, കെനിയയില്‍ നിന്നുള്ള ചിത്രത്തിന്‍റെ അവകാശി അസാഫ് സെരത്ത്.
undefined
കൊറോണ പക്ഷിയെ കണ്ടിട്ടുണ്ടോ?ഫ്ലോറിഡയില്‍ നിന്നുള്ളതാണ് അടുത്ത ചിത്രവും. തൂവലുകളൊല്ലാം വിടര്‍ത്തിയ കൊറോണ ലുക്കില്‍ നില്‍ക്കുകയാണ് ഒരു കൊക്ക്. ഫോട്ടോ പകര്‍ത്തിയത് ഗെയ്‌ല്‍ ബിസ്സന്‍.
undefined
വായ്‌ക്കോട്ട വിടാനും സമ്മതിക്കില്ലഉറങ്ങിമടുത്ത ഒരു സീല്‍ വായ്‌ക്കോട്ട വിടുന്നതാണ് അടുത്തത്. സ്‌കോട്‌ലന്‍ഡില്‍ നിന്ന് ഈ ഉറക്കംതൂങ്ങിയെ ക്യാമറയിലാക്കിയത് കെന‍്‍ ക്രോസ്സന്‍.
undefined
'കാക്കിക്കുള്ളില്‍ പൊലീസെങ്കില്‍'...ഇവിടെ മീന്‍പിടുത്തം പാടില്ല എന്ന ബോര്‍ഡ് കണ്ടതും പിന്നൊന്നും നോക്കിയില്ല. ഒരു പക്ഷി മീനിനെ പിടിച്ച് ബോര്‍ഡിന് മുകളിലിരുന്നു. സ്‌കോട്‌ലന്‍ഡില്‍ നിന്ന് ഈ വേറിട്ട ചിത്രം കണ്ടെത്തിയത് സാലി ലോയ്‌ഡ് ജോണ്‍സ്.
undefined
കുളിരുകോരിപ്പോയി സാറേഎന്തൊരു ചൂടാണ് ഹേ, അതുകൊണ്ട്ഒന്ന് മുങ്ങി നിവരാം. തണുത്ത വെള്ളത്തില്‍ കുളിരുകോരുന്ന കുരങ്ങനെ പകര്‍ത്തിയത് ജപ്പാനില്‍ വച്ച് ലീ പിങ് പെങ്.
undefined
എങ്ങനുണ്ട്? ഗ്ലാമറല്ലേ...നൃത്തമാണോ അതോ ഏതോ കൂറ്റന്‍ പൂവാണോ എന്ന് സംശയിപ്പിക്കും അടുത്ത ചിത്രം. രണ്ട് പക്ഷികളുടെ പോസ് പകര്‍ത്തിയത് ഫ്ലോറിഡയില്‍ നിന്ന് വിക്കി ജോറോണ്‍.
undefined
ചിരിയാണ് സാറേ മെയിന്‍എന്ത് കണ്ടിട്ടാണെന്ന് അറിയില്ലെങ്കിലും, മന്ദഹസിക്കുന്ന അണ്ണാനെയാണ് നെതര്‍ലന്‍ഡില്‍ വച്ച് വാന്‍ വില്യന്‍ കണ്ടുമുട്ടിയത്. ചിരിയും ഫോട്ടോയും ഉഗ്രം.
undefined
ഓര്‍മ്മിപ്പിക്കല്ലേ ചേട്ടാ...നമ്മളൊക്കെ രാവിലെ എഴുന്നേറ്റ് വരുന്ന പോലൊരു ചിത്രം. ഒരു മരപ്പട്ടി ഉണരുന്നത് ക്യാമറയിലാക്കിയത് വിര്‍ജീനിയയില്‍ നിന്ന് ചാര്‍ലി ഡേവിഡ്‌സണ്‍.
undefined
എന്തേ, വെറൈറ്റി ഇഷ്‌ടമല്ലേമൂന്ന് കുരങ്ങന്‍മാര്‍ എന്തോ ആലോചിച്ചിരിക്കേ ഊഞ്ഞാലാടി രസിക്കുകയാണ് ഒരു കുട്ടിക്കുരങ്ങന്‍. രസകരമായ ചിത്രം ഇന്ത്യയില്‍ നിന്നുള്ളതാണ്. കബനിക്കരയില്‍ നിന്ന് പകര്‍ത്തിയത് തോമസ് വിജയന്‍.ചിത്രങ്ങള്‍ക്ക് കടപ്പാട്(ബിബിസി)
undefined
click me!