സ്‌കൂള്‍ കോഴിഫാം, മൈതാനം പച്ചക്കറിത്തോട്ടം; കണ്ണുനനച്ച് അതിജീവന ചിത്രങ്ങള്‍

First Published Sep 13, 2020, 7:31 PM IST

കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ലോകത്ത് മിക്കയിടത്തും സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇതോടെ ഒഴിഞ്ഞ ക്ലാസ് മുറികളില്‍ മാറാലകള്‍ നിറഞ്ഞു എന്നൊക്കെ നമുക്ക് സ്വാഭാവികമായും സങ്കല്‍പിക്കാം. എന്നാല്‍ ക്ലാസ് മുറികള്‍ കോഴിഫാമാക്കി മാറ്റിയ കഥയുണ്ട് ഭൂമുഖത്ത്. ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്നാണ് ആഗോള വാര്‍ത്ത പ്രാധാന്യം നേടിയ സംഭവം പുറത്തുവന്നിരിക്കുന്നത്.  

കൊവിഡ് കാലത്ത് കെനിയയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നിന്നുള്ളദൃശ്യമാണിത്. ലോക്ക്‌ഡൗണിനെ തുടര്‍ന്ന് സ്‌കൂളുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ക്ലാസ് മുറികളില്‍ കോഴികളെ വളര്‍ത്തുകയാണിവിടെ.
undefined
കയ്യില്‍ കോഴിമുട്ടകള്‍ പിടിച്ചുനില്‍ക്കുന്നയാളാണ് സ്‌കൂളിലെ മാനേജര്‍. കെനിയയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സ്‌കൂള്‍ കോഴിഫാമാക്കി മാറ്റാന്‍ നിര്‍ബന്ധിതമായത് എന്ന് ഇദേഹം തുറന്നുസമ്മതിക്കുന്നു.
undefined
കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തിലാണ് ഇവിടെ സ്‌കൂളുകള്‍ അടച്ചത്. എന്നാല്‍ ബാങ്ക് വായ്‌പ അടയ്‌ക്കാനും മറ്റിടപാടുകള്‍ക്കും പണം കണ്ടെത്തുകയാണ് കൃഷിയിലൂടെഎന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
undefined
സാഹചര്യങ്ങളുടെ പരിമിതിമൂലം ചുരുക്കം സ്‌കൂളുകള്‍ മാത്രമാണ് കെനിയയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പിലാക്കിയത്. ജീവിതച്ചെലവിനുള്ള ചെറിയ പ്രതിഫലം മാത്രമാണ് അധ്യാപകര്‍ക്ക് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
undefined
2021 ജനുവരി വരെ സ്‌കൂളുകള്‍ തുറക്കേണ്ടതില്ല എന്നാണ് കെനിയന്‍ സര്‍ക്കാര്‍ തീരുമാനം. അതിനാല്‍ സാമ്പത്തിക ഞെരുക്കം മറികടന്ന് അതുവരെ തള്ളിനീക്കാന്‍ സ്‌കൂളുകള്‍ക്ക് മറ്റ് വഴികള്‍ തേടേണ്ടിവന്നുവെന്നത് യാഥാര്‍ഥ്യം.
undefined
23 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച വിദ്യാലയമാണ് തന്‍റേത്. ചരിത്രത്തില്‍ ഒരിക്കലും ഇതുപോലൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല എന്നുപറയുന്നു കണ്ണുനനഞ്ഞ്സ്ഥാപകന്‍ ജയിംസ്.
undefined
സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ മൂന്ന് ലക്ഷത്തോളം ജീവനക്കാരെയാണ് കെനിയയില്‍ ശമ്പളമില്ലാതെ അവധിക്ക് വിട്ടിരിക്കുന്നത്. 133 സ്‌കൂളുകള്‍ക്ക് എന്നന്നേക്കുമായി താഴിട്ടു എന്ന ദൗര്‍ഭാഗ്യകരമായ വാര്‍ത്തയും ഇവിടെനിന്നുണ്ട്.
undefined
കൊവിഡിന് തുടര്‍ന്ന് വരുമാനം നിലച്ചതിനാല്‍ പണം കണ്ടെത്താന്‍ സ്വകാര്യ സ്‌കൂളുകള്‍ കണ്ടെത്തിയ മാര്‍ഗമാണല്ലോകോഴി വളര്‍ത്തല്‍. എന്നാല്‍സ്‌കൂള്‍ കോഴിഫാമാക്കി മാറ്റിയതില്‍ അവസാനിക്കുന്നില്ല ഈ അതിജീവന പോരാട്ടം.
undefined
പണം കണ്ടെത്താന്‍ മറ്റൊരു സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തിയ മാര്‍ഗം ഇങ്ങനെ. കൃഷിവിളകള്‍ വിളഞ്ഞുനില്‍ക്കുന്ന ഈ പാടം ആറ് മാസങ്ങള്‍ക്ക് മുമ്പുവരെ മൈതാനമായിരുന്നു. കാബേജ് ഉള്‍പ്പടെയുള്ള വിളകളാണ് ഇവിടെ കൃഷി ചെയ്‌തിരിക്കുന്നത്.
undefined
സ്‌കൂളിലെ രണ്ട് ജോലിക്കാരെ മാത്രം നിലനിര്‍ത്തിയാണ് ക‍ൃഷി. മറ്റ് അധ്യാപകരെല്ലാം വീട്ടില്‍തന്നെ തുടരുന്നു. കുട്ടികളും അധ്യാപകരും സ്‌കൂളിലില്ലാത്തത് മാനസികമായി തളര്‍ത്തിയിരിക്കുന്നു എന്നുപറയുന്നു ഇവര്‍.
undefined
അഞ്ച് മാസത്തിലേറെയായി ശമ്പളം ലഭിക്കാത്തത് അധ്യാപകരെ മറ്റ് ജോലികള്‍ക്ക് നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ചിലര്‍ പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ആരംഭിച്ചു. ഗ്ലോറിയ ഇത്തരത്തില്‍ ഒരു ഉദാഹരണം മാത്രം.
undefined
ചില അധ്യാപകര്‍ താമസിച്ചിരുന്ന വീടുകള്‍ ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങിയിരിക്കുന്നു. വാടക കൊടുക്കാനുള്ള വരുമാനം നിലച്ചതാണ് കാരണം. ഇങ്ങനെ നിരവധി നീറുന്ന ഓര്‍മ്മകളാണ് കൊവിഡ് കെനിയയിലെ വിദ്യാഭ്യാസ മേഖലയ്‌ക്ക് സമ്മാനിച്ചത്.(ചിത്രങ്ങള്‍ക്ക് കടപ്പാട്- റോയിട്ടേഴ്‌സ്, ബിബിസി)
undefined
click me!