Chinese Warships: ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടി ചൈന; ഒറ്റ ദിവസം നീറ്റിലിറക്കിയത് മൂന്ന് യുദ്ധക്കപ്പല്‍

Published : Dec 29, 2021, 03:48 PM IST

ക്രിസ്മസ് രാത്രി ചൈന നീറ്റിലിറക്കിയത് മൂന്ന് യുദ്ധക്കപ്പല്‍. മൂന്നും ചൈന ഇതുവരെ നിർമ്മിച്ചതില്‍ വച്ച് ഏറ്റവും നൂതനമായ യുദ്ധകപ്പലുകളാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, മൂന്ന് യുദ്ധക്കപ്പലുകളും ചൈനീസ് നാവിക സേനയ്ക്ക് വേണ്ടിയല്ല. അതിലൊന്ന് മാത്രമാണ് ചൈനീസ് നാവിക സേനയുടെ ഭാഗമാകുക. മറ്റൊന്ന് തായ്‍ലാന്‍റിന്‍റെ ഭാഗമാകുമ്പോള്‍ മൂന്നാമത്തേത് പാക് നാവിക സേനയുടെ ഭാഗമാകും.  2019 സെപ്റ്റംബറിൽ തായ്‌ലൻഡ് ഓർഡർ ചെയ്ത 071E ലാൻഡിംഗ് പ്ലാറ്റ്‌ഫോം ഡോക്ക് (LPD -071E landing platform dock) തായ്‌ലൻഡിലേക്ക് പോകുമ്പോള്‍, പാകിസ്ഥാൻ നേവിയുടെ ഭാഗമാകുന്ന  054 ഫ്രിഗേറ്റിന്‍റെ (054 frigate) വകഭേദത്തിൽ SR 2410C റഡാറും ഒരു 3D മൾട്ടിഫംഗ്ഷന്‍ ഇലക്ട്രോണിക് സ്‌കാൻഡ് അറേ റഡാറും ഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്‍ നാവികസേനയിൽ സമാനമായ 30 കപ്പലുകളുണ്ടെന്ന് കണക്കാക്കുന്നു. തായ്‌ലൻഡിലേക്ക് ഉദ്ദേശിച്ചിട്ടുള്ള 071E LPD ല്‍ ഹെലികോപ്റ്ററുകൾ വിന്യസിക്കാൻ കഴിയും. ഈ കപ്പല്‍ പ്രധാനമായും പട്രോളിംഗിനും ദുരന്ത നിവാരണ ദൗത്യങ്ങളിലേക്കുമാകും ഉപയോഗിക്കുക. ഡിസംബർ 24 ന് ഷാങ്ഹായ്‌ക്ക് (Shanghai) സമീപമുള്ള ഹുഡോംഗ്-ഷോങ്‌ഹുവ (Hudong-Zhonghua) കപ്പൽനിർമ്മാണ യാർഡില്‍ നിന്നാണ് കപ്പലുകള്‍ നീറ്റിലിറക്കിയത്. ഇന്ത്യയ്ക്ക് ചുറ്റും തന്ത്രപരമായ സാന്നിധ്യത്തിന് തയ്യാറെടുക്കുന്ന ചൈനയുടെ പുതിയ യുദ്ധക്കപ്പലുകള്‍ ഇന്ത്യയ്ക്ക് ഭീഷണിയാണ്. പ്രത്യേകിച്ചും ചൈന, പാകിസ്ഥാനും യുദ്ധക്കപ്പലുകള്‍ കൈമാറുന്ന സാഹചര്യത്തില്‍.     

PREV
116
Chinese Warships: ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടി ചൈന; ഒറ്റ ദിവസം നീറ്റിലിറക്കിയത് മൂന്ന് യുദ്ധക്കപ്പല്‍

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ നാവികസേനകളിലൊന്നാണ് ചൈനയുടേത്. ചൈന ഫെബ്രുവരിയോടെ ഒരു പുതിയ ഹൈടെക് വിമാന വാഹിനിക്കപ്പൽ ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്ന് പെന്‍റഗൺ കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. അതിന് പുറകെയാണ് മൂന്ന് യുദ്ധകപ്പല്‍ ചൈന നീറ്റിലിറക്കിയത്. 

 

216

ഏകദേശം 355 യുദ്ധ കപ്പലുകളും അന്തർവാഹിനികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ നാവികസേനയാണ് ബെയ്ജിംഗിന്‍റെതെന്ന് ചൈനയെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ യുഎസ് പ്രതിരോധ വകുപ്പ് സൂചിപ്പിക്കുന്നു. 

 

316

അമേരിക്കൻ നാവികസേനയുടെ കൈവശമുള്ളത് 296 യുദ്ധക്കപ്പലുകൾ. റഷ്യൻ നാവികസേനയുടെ കൈവശം 295 യുദ്ധക്കപ്പലുകള്‍, ബ്രിട്ടന്‍റെ റോയൽ നേവിയുടെ കൈവശം 69 യുദ്ധ കപ്പലുകൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈന കടല്‍ ആധിപത്യത്തില്‍ ഏറെ മുന്നിലാണ്.

 

416

ടൈപ്പ്-003 എന്ന് വിളിക്കപ്പെടുന്ന മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ 2022-ന്‍റെ തുടക്കത്തിൽ ബീജിംഗ് നീറ്റിലിറക്കുമെന്നാണ് അമേരിക്കയുടെ കണക്ക് കൂട്ടല്‍. ചൈനയുടെ കപ്പൽശാലയിൽ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങൾ അമേരിക്ക പുറത്ത് വിട്ടു. 

 

516

കഴിഞ്ഞ സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള ജിയാങ്‌നാൻ കപ്പൽശാലയുടെ (Jiangnan Shipyard) ചിത്രങ്ങളില്‍ കപ്പല്‍ ശാലയില്‍ കാര്യമായ പണികള്‍ നടന്നതിന്‍റെ സൂചനകള്‍ നല്‍കുന്നുവെന്ന് അമേരിക്ക അവകാശപ്പെട്ടു. 

 

616

എന്നാല്‍, ചില കപ്പല്‍ നിര്‍മ്മാണങ്ങളില്‍ മന്ദഗതിയിലാണെന്ന് കാണിക്കുന്നു. ഇത്  ടൈപ്പ്-003 ന് മുഗണന ലഭിച്ചത് കൊണ്ടാകാമെന്നും അമേരിക്ക കരുതുന്നു. ചൈനയുടെ പുതിയ യുദ്ധക്കപ്പല്‍ അമേരിക്കൻ സൂപ്പർ കാരിയറുകളോട് മത്സരിക്കാന്‍ യോഗ്യതയുള്ളതാണെന്നാണ് സൂചനകള്‍. 

 

716

വാഷിംഗ്ടൺ ആസ്ഥാനമായുള്ള സെന്‍റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്‍റർനാഷണൽ സ്റ്റഡീസ്  (Center for Strategic and International Studies) 2022 ഫെബ്രുവരിയിൽ തന്നെ ഈ യുദ്ധക്കപ്പല്‍ സജ്ജമാകുമെന്ന് കരുതുന്നതായി റിപ്പോര്‍ട്ട് ചെയ്തു. 

 

816

ഏകദേശം മൂന്നോ ആറോ മാസത്തിനുള്ളിൽ ചൈന ഈ കപ്പലിനെ നീറ്റിലിറക്കുമെന്ന് കരുതുന്നതായി സെന്‍റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്‍റർനാഷണൽ സ്റ്റഡീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിൽ 11 വിമാന വാഹിനി (Aircraft carrier) കപ്പലുകള്‍ കൈവശമുള്ള യുഎസിനാണ് കടലില്‍ നിയന്ത്രണമുള്ളത്. 

 

916

HMS എലിസബത്ത് രാജ്ഞി (HMS Queen Elizabeth) ഉള്‍പ്പെടെ രണ്ട് വിമാന വാഹിനികളാണ് ബ്രിട്ടന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. റഷ്യയ്ക്ക് ഒരു വിമാന വാഹിനി കപ്പലാണ് കൈവശമുള്ളത്. ചൈനയിലെ വടക്ക് പടിഞ്ഞാറൻ മരുഭൂമിയായ സിൻജിയാങ്ങിലെ റുവോകിയാങ്ങിൽ ചൈന,  യുഎസിന്‍റെ ഒരു മോക്ക്-അപ്പ് യുദ്ധക്കപ്പല്‍ പുനര്‍നിര്‍മ്മിച്ചതിന്‍റെ  സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ടു. 

 

1016

കൊളറാഡോ ആസ്ഥാനമായുള്ള സാറ്റലൈറ്റ് ഇമേജറി കമ്പനിയായ മാക്‌സർ ടെക്‌നോളജീസ് റെയിൽവേ ട്രാക്കിൽ ഇരിക്കുന്ന കപ്പലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. 

 

1116

വടക്ക്-പടിഞ്ഞാറൻ സിൻജിയാങ് മേഖലയിലെ (Xinjiang region) തക്ലമാകാൻ ഡെസേർട്ടിലെ ( Taklamakan Desert) റുവോകിയാങിലാണ് പുതിയ കപ്പല്‍ നിര്‍മ്മാണങ്ങള്‍ പുരോഗനിക്കുന്നതെന്ന് മാക്‌സർ ടെക്‌നോളജീസാണ് തിരിച്ചറിഞ്ഞത്. 

 

1216

പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) വികസിപ്പിച്ചെടുത്ത പുതിയ ലക്ഷ്യ ശ്രേണിയുടെ ഭാഗമാണ് മോക്ക്-അപ്പുകൾ എന്ന് സ്വതന്ത്ര യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വെബ്‌സൈറ്റിൽ പറയുന്നു. ഡിസ്ട്രോയറിന്‍റെ ഫണലുകളും ആയുധ സംവിധാനങ്ങളും ഉൾപ്പെടെയുള്ള സവിശേഷതകൾ തിരിച്ചറിയാൻ കഴിയുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ തിങ്കളാഴ്ച ഒരു പ്രതിദിന ബ്രീഫിംഗിൽ പറഞ്ഞു.

 

1316


ചിത്രങ്ങളെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ല, 'നിങ്ങൾ സൂചിപ്പിച്ച സാഹചര്യത്തെക്കുറിച്ച് എനിക്കറിയില്ല. ' വാങ് വെൻബിൻ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുടെ വൻ സൈനിക നവീകരണം യുഎസിന്‍റെയും മറ്റ് രാജ്യങ്ങളുടെയും നാവിക സേനയെ സൈനിക ശക്തിയില്‍ വില കുറയ്ക്കുന്നതിന് കാരണമായി. 

 

1416

പുതിയ യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണത്തോടൊപ്പം പുതിയ ഇനം കര, കടൽ, വ്യോമ-വിക്ഷേപണ മിസൈലുകളുടെ  വികസനവും ചൈന ലക്ഷ്യമിടുന്നു. എതിർ കപ്പലുകളെ യുദ്ധമുഖത്ത് നിന്ന് പിന്തിരിപ്പിക്കാനും മുങ്ങാനും ഇവയ്ക്ക് കഴിയും. 

 

1516
(DF-21D ballistic missile)

'കാരിയർ കില്ലർ' എന്നറിയപ്പെടുന്ന DF-21D ബാലിസ്റ്റിക് ( DF-21D ballistic missile) മിസൈൽ വാഹകരാണ് ചൈനയുടെ മിക്ക യുദ്ധക്കപ്പലും. സ്വയംഭരണ ദ്വീപ് റിപ്പബ്ലിക്കായ തായ്‌വാന്‍റെ തെക്ക്-പടിഞ്ഞാറ് ചൈനീസ് സൈനിക വിമാനങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 

1616
(Taklamakan Desert)

തായ്‍വാന്‍, ഏത് സമയത്തും ചൈനയില്‍ നിന്നൊരു ബലപ്രയോഗ ഭീഷണി നേരിടുന്നുണ്ട്. യുഎസാണ് തായ്‌വാന് അതിന്‍റെ ആയുധങ്ങളിൽ ഭൂരിഭാഗവും നൽകുന്നത്.  മാത്രമല്ല, തായ്‍വാന്‍റെ ചൈനയുടെ തായ്‍വാന്‍ ഭീഷണിയെ ഗൌരവത്തോടെ കാണമെന്നും അമേരിക്ക കണക്ക് കൂട്ടുന്നു. ചൈനയുടെ വര്‍ദ്ധിച്ച് വരുന്ന കടല്‍ ആധിപത്യത്തില്‍ ഇന്ത്യയും ആശങ്കയിലാണ്.  
 

click me!

Recommended Stories