Published : Sep 25, 2021, 12:54 PM ISTUpdated : Sep 25, 2021, 01:11 PM IST
ഓഗസ്റ്റ് 31 ന് അവസാന സൈനീകനെയും അഫ്ഗാനില്‍ നിന്ന് അമേരിക്ക പിന്‍വലിച്ചു. എന്നാല്‍ അതിന് മുമ്പ് ഒരു മാസത്തോളം അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്‍മാറ്റം സൃഷ്ടിച്ച അസ്വസ്ഥതകള്‍ ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 15 ന് കാബൂളിന്‍റെ നിയന്ത്രണം താലിബാന്‍ ഭീകരര്‍ (taliban teroriest) ഏറ്റെടുത്തിരുന്നു. പിന്നീടങ്ങോട്ട് 31-ാം തിയതി വരെ താലിബാനും അമേരിക്കയും തമ്മിലുള്ള കരാര്‍ പ്രകാരം അമേരിക്കന്‍ സൈനീകര്‍ക്ക് രാജ്യം വിടാനുള്ള ദിവസങ്ങളായിരുന്നു. ഈ ദിവസങ്ങള്‍ക്കിടെ പല തവണ കാബൂള്‍ വിമാനത്താവളം (Kabul International Airport) സംഘര്‍ഷഭരിതമായി. ആദ്യം ഭൂകരഭരണത്തെ ഭയന്ന് രാജ്യം വിടാന്‍ ശ്രമിച്ച അഫ്ഗാനികളുമായുണ്ടായ സംഘര്‍ഷമായിരുന്നെങ്കില്‍ പിന്നീട് വിമാനത്താവളത്തിലേക്ക് ചാവേര്‍ അക്രമണവും റോക്കറ്റ് അക്രമണവും നടത്തിയ ഐഎസ് കെയായിരുന്നു സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍, തങ്ങളുടെ വിടവാങ്ങലിനിടെ വിമാനത്താവളം അക്രമണം ആസൂത്രണം ചെയ്ത ഭീകരനെ ഓഗസ്റ്റ് 16 ന് നടത്തിയ അക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു എന്ന അവകാശവാദമാണ് ഇപ്പോള്‍ അമേരിക്കന്‍ സൈന്യം അവകാശപ്പെടുന്നത്. ഇതിനോട് പ്രതികരിക്കാന്‍ താലിബാനോ ഐഎസ്കെയോ ഇതുവരെ തയ്യാറായിട്ടുമില്ല.
ബൈഡന്‍റെ വാക്കുകള്‍ ശരിവെക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ പ്രസ്ഥാവന. 26 ന് കാബൂള്‍ വിമാനത്താവളത്തില്‍ പൊട്ടിത്തെറിച്ച ഐഎസ് കെയുടെ ചാവേര്‍ ആക്രമണത്തിന് പകരമായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അമേരിക്ക നടത്തിയ തിരിച്ചടിയില്‍ അക്രമണം ആസൂത്രണം ചെയ്ത തീവ്രവാദി കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്ക സ്ഥിരീകരിക്കുന്നത്.
317
അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ഓഗസ്റ്റ് 26 ന് നടന്ന ഡ്രോണ്‍ അക്രമണത്തില്‍ 13 അമേരിക്കക്കാരാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ സൈന്യം ഓഗസ്റ്റ് 29 ന് നടത്തിയ തിരിച്ചടിയില്‍ പത്ത് നിരപരാധികള്‍ കൊല്ലപ്പെട്ടെന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
417
അമേരിക്കന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഏഴ് കുട്ടികളുള്‍പ്പെടെ പത്ത് നിരപരാധികള്‍ കൊല്ലപ്പെട്ടത് ഏറെ വിമര്‍ശനത്തിനിടയാക്കി. ഇവരെല്ലാം താലിബാന്‍ ഭീകരരില്‍ നിന്ന് രക്ഷപ്പെടാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയവരായിരുന്നു.
517
അന്നത്തെ തിരിച്ചടിയില്‍ ഡ്രോണ്‍ ആക്രമണം ആസൂത്രണം ചെയ്ത ഭീകരന്‍ കബീര്‍ ആദിയെ വധിച്ചെന്നും സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് സ്ഥിരീകരണമെന്നും ലഭ്യമല്ലായിരുന്നു. ഇയാള്‍ മുസ്തഫ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
617
കബീര്‍ ആദി, ഐഎസ്ഐഎസ് കെയുടെ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്ന ഭീകരനാണെന്നും ഇയാളാണ് ഐഎസ് കെയുടെ ആക്രമണങ്ങള്‍ ആവഷ്ക്കരിച്ചിരുന്നതെന്നും കാന്തിക ഐഇഡികളുടെ ഉത്പാദനം നിയന്ത്രിച്ചിരുന്നതും ഇയാളാണെന്നും അമേരിക്കന്‍ സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മേജര്‍ ജോണ്‍ റിഗ്ബീ പറയുന്നു.
717
ഓഗസ്റ്റ് 26 ലെ അക്രമണത്തിന്‍റെ സൂത്രധാരനും ഐഎസ്ഐഎസ് കെയുടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളുമാണ് കബൂര്‍ ആദി. ഇയാള്‍ക്ക് ഐഎസ് കെയുടെ ഡ്രോണ്‍ ആക്രമണങ്ങളില്‍ പ്രധാന പങ്കുണ്ട്.
817
2020 നവംബറിൽ കാബൂൾ സർവകലാശാലയിലുണ്ടായ ആക്രമണത്തിന് പുറകിലും ആദിയുണ്ടായിരുന്നു. ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യുദ്ധരഹിതമായ ഒഴിപ്പിക്കലിലുടനീളം കാബൂളിലെ തീവ്രവാദ ഭീഷണികളുമായി അദ്ദേഹം നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും അമേരിക്കന്‍ സൈന്യം ആവശ്യപ്പെടുന്നു.
917
തീവ്രവാദികള്‍ക്ക് അഫ്ഗാനിസ്ഥാനിലെങ്ങും സ്ഫോടകവസ്തുക്കളുടെയും ആത്മഹത്യ വസ്ത്രങ്ങളുടെയും വിതരണം ഉൾപ്പെടെ ചെയ്തിരുന്നത് കബീര്‍ ആദിയാണ്. 2020 നവംബറിൽ കാബൂൾ സർവകലാശാലയിലുണ്ടായ ആക്രമണവും ഇയാളാണ് ആസൂത്രണം ചെയ്തത്.
1017
കാബൂളിന് കിഴക്ക് പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന അഫ്ഗാന്‍ പ്രദേശമായ നൻഗർഹാർ പ്രവിശ്യയിലാണ് അമേരിക്ക തിരിച്ചടിച്ചതെന്ന് സെൻട്രൽ കമാൻഡ് നേരത്തെ പറഞ്ഞിരുന്നു.
1117
'ഞങ്ങൾ ലക്ഷ്യം കൃത്യമായിരുന്നെന്നാണ് പ്രാഥമിക സൂചനകൾ. സിവിലിയൻ ആളപായത്തെ കുറിച്ച് ഞങ്ങൾക്കറിയില്ല.' തിരിച്ചടിച്ചയുടനെ യുഎസ് സൈന്യം പറഞ്ഞതിങ്ങനെയായിരുന്നു.
1217
എന്നാല്‍, തിരിച്ചടി കാബൂള്‍ വിമാനത്താവളത്തിലെ ചാവേർ ബോംബാക്രമണവുമായി ബന്ധമുള്ളതാണെന്നോ അതിനുള്ള തിരിച്ചടിയാണെന്നോ അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടിരുന്നില്ല.
1317
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അക്രമണം. എന്നാല്‍ അതില്‍ ഒന്നിലെ തങ്ങളുടെ ലക്ഷ്യം തെറ്റായിരുന്നുവെന്നും അമേരിക്കന്‍ സൈന്യം പറഞ്ഞു.
1417
രണ്ട് കാറുകളിലൊന്നില്‍ കബീര്‍ ആദിയുണ്ടായിരുന്നു. ആ കാര്‍ അക്രമണത്തില്‍ തകര്‍ത്തു. എന്നാല്‍, ആദി സഞ്ചിരിച്ചിരുന്ന കാറിന് അല്പം ദൂരെയായി പോയിരുന്ന വെളുത്ത ടൊയോട്ട കൊറോള കാറും ഐഎസ് കെയുമായി ബന്ധമുള്ളതാണെന്ന വിവരം തെറ്റായിരുന്നുവെന്ന് പിന്നീട് അമേരിക്കന്‍ സൈന്യം സമ്മതിക്കുകയായിരുന്നു.
1517
ആ വെളുത്ത ടൊയോട്ട കൊറോള കാറില്‍ യുഎസ് സഹായ സംഘത്തിന്‍റെ ദീർഘകാല ജോലിക്കാരിയായ സെമാരി അഹ്മദിയായും കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു.
1617
എന്നാല്‍, തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രിത ഡ്രോണ്‍ ആക്രമണത്തില്‍ ആ കാറും തകര്‍ക്കേണ്ടിവന്നെന്നും സൈന്യം പറഞ്ഞു. തങ്ങള്‍ക്ക് പറ്റിയ തെറ്റില്‍ അമേരിക്കന്‍ സൈന്യം പിന്നീട് ആത്മാർത്ഥമായി ക്ഷമ പറയുന്നതായി അമേരിക്കന്‍ സൈനീക വക്താവ് മക്കെൻസി പറഞ്ഞു.
1717
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam