കൊവിഡ് 19 ; അറിയാം വാക്സിന്‍ വിശേഷങ്ങള്‍

First Published Jul 14, 2020, 4:33 PM IST

ലോകം മുഴുവനും പടര്‍ന്ന് പിടിച്ച്, ലക്ഷക്കണക്കിന് പേരുടെ മരണത്തിന് കാരണമായ കൊവിഡ് 19 വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം പല രാജ്യത്തും പുരോഗതിയിലാണെന്നത് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. അമേരിക്ക, റഷ്യ, ഇന്ത്യ, ചൈന, ജര്‍മ്മനി, ഓസ്ട്രേലിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും വാക്സിന്‍ പരീക്ഷണം പുരോഗമിക്കുന്നത്. അറിയാം വാക്സിന്‍ വിശേഷങ്ങള്‍. 

ലോകം മുഴുവനും വ്യാപിച്ചു കഴിഞ്ഞ കൊവിഡ് 19 വൈറസിനെതിരെ ഏതാണ്ട് മിക്ക രാജ്യങ്ങളിലും പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലായി ഏതാണ്ട് 150 തോളം പരീക്ഷണങ്ങള്‍ നടക്കുന്നു. ഇതില്‍ അവസാന ഘട്ടത്തിലേക്ക് കടന്ന ചില പരീക്ഷണങ്ങളെ കുറിച്ചറിയാം.
undefined
അമേരിക്കനൊവാവാക്സ്, മൊഡേര്‍ണ എന്നിവര്‍ നിര്‍മ്മിക്കുന്ന വാക്സിനുകള്‍ രണ്ടാം ഘട്ടത്തിലെത്തി നില്‍ക്കുന്നു. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളും മരണവും ഉണ്ടായത്. 34,79,650 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1,38,247 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
undefined
ജര്‍മ്മനിരോഗികളുടെ എണ്ണത്തില്‍ 16 -മതാണ് ജര്‍മ്മനി. 2,00,436 പേര്‍ക്കാണ് ഇതുവരെയായി ജര്‍മ്മനിയില്‍ രോഗം ബാധിച്ചത്. 9,139 പേര്‍ക്ക് ജീവന്‍ നഷ്ടമായ ജര്‍മ്മനിയിലെ ബയോ എന്‍ ടെകിന്‍റെ കീഴില്‍ നടക്കുന്ന വാക്സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലെത്തി നില്‍ക്കുന്നു.
undefined
റഷ്യദിനം പ്രതി രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന റഷ്യയില്‍ ഇതുവരെയായി 7,39,947 പേര്‍ക്ക് രോഗം ബാധിച്ചു. 11,614 പേര്‍ മരിച്ചു.റഷ്യയിലെ ഗാമിലെയര്‍ ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ക്ലിനിക്കിന്‍റെ കീഴില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ ഒരു പടികൂടി കടന്ന് ക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചെന്നാണ് അവകാശവാദം.
undefined
ഇന്ത്യനിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 9,11,606 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 23,779 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയിലെ സൈഡസിന്‍റെ കൊവിഡ് വാക്സിന്‍ പ്രീ ക്ലിനിക്കല്‍ ടെസ്റ്റിങ്ങിന് സജ്ജമായി. ഭാരത് ബയോടെകിന്‍റെ കീഴില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ക്ക് രണ്ടാം ഘട്ട പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചുകഴിഞ്ഞു.
undefined
undefined
ബ്രിട്ടന്‍2,90,133 പേര്‍ക്കാണ് ഇതുവരെയായി ബ്രിട്ടനില്‍ രോഗം ബാധിച്ചത്. 44,830 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ നടക്കുന്ന വാക്സിന്‍ പീക്ഷണം മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളേജിന്‍റെ കീഴില്‍ നടക്കുന്ന വാക്സിന്‍ പരീക്ഷണവും രണ്ടാം ഘട്ടത്തിലെത്തി നില്‍ക്കുന്നു.
undefined
ഓസ്ട്രേലിയകുറവ് രോഗികള്‍ മാത്രമാണ് ഓസ്ട്രേലിയയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 10,250 പേര്‍ക്കാണ് ഓസ്ട്രേലിയയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. 108 പേര്‍ക്ക് ജീവഹാനിയുണ്ടായി. ഓസ്ട്രേലിയയിലെ മെഡിടോക്സിന്‍റെ കീഴില്‍ നടക്കുന്ന വാക്സിന്‍ പരീക്ഷണം ആദ്യഘട്ടം പിന്നിടുന്നേയുള്ളൂ.
undefined
ചൈനചൈനയിലെ വുഹാനിലാണ് ആദ്യമായി കൊവിഡ്19 എന്ന മഹാമാരി പടര്‍ന്ന് പിടിച്ചത്. വുഹാനില്‍ തന്നെയുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വാക്സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. ചൈനയിലെ ചിനോവാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വാക്സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്നു. ബെയ്ജിംങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക് നിര്‍മ്മിച്ച വാക്സിന്‍റെ ഉപയോഗത്തിന് അംഗീകാരം ലഭിച്ചു. 2019 ഓക്ടോബര്‍ അവസാനമാണ് ചൈനയില്‍ കൊവിഡ്19 രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ വിവരം പുറത്ത് വിടാതിരുന്ന ചൈനീസ് സര്‍ക്കാര്‍ രോഗവ്യാപനത്തിന് ഇടവരുത്തി. എങ്കിലും രാജ്യത്ത് ഇതുവരെയായി 83,605 പേര്‍ക്ക് മാത്രമേ രോഗം ബാധിച്ചിട്ടുള്ളൂവെന്നാണ് ചൈന അവകാശപ്പെടുന്നത്. സര്‍ക്കാര്‍ കണക്കില്‍ 4,634 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
undefined
click me!