കൊവിഡില്‍ മുങ്ങി 'സെപ്തംബര്‍ 11'; ചരിത്രത്തിലാദ്യമായി ചടങ്ങുകളില്‍ മാറ്റം, വിതുമ്പി ഉറ്റവര്‍

First Published Sep 11, 2020, 7:21 PM IST

19 വര്‍ഷമായിട്ടും വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ച ആ ജനതയുടെ മനസ്സിലുണ്ടാക്കിയ മുറിവുണങ്ങിയിട്ടില്ല. എല്ലാവര്‍ഷവും സെപ്തംബര്‍ 11 ന് ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടവരുടെ ഓര്‍മ്മദിവസം അവര്‍ ആചരിക്കാറുണ്ട്.  എന്നാല്‍ ഇത്തവണ എല്ലാം തകിടം മറിഞ്ഞു. ലോകത്തേ ആകമാനം ബാധിച്ച കൊവിഡ് അമേരിക്കയെയും ചെറുതായൊന്നുമല്ല ഉലച്ചത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഓര്‍മ്മദിവസത്തോടനുബന്ധിച്ചുള്ള വാര്‍ഷിക ചടങ്ങുകള്‍ പലതും വെട്ടിച്ചുരുക്കിയിരിക്കുകയാണ്. 

ന്യൂയോര്‍ക്കിലെ 911 സ്മാരകത്തിലും മ്യൂസിയത്തിലും ഇത്തവണ ദീപം തെളിയില്ല. ലൈറ്റുകള്‍ തെളിക്കേണ്ട ജീവനക്കാര്‍ക്ക് കൊവിഡ് സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് തീരുമാനം. ചിത്രം - ആദരവായി മാന്‍ഹട്ടണ്‍ സ്‌കൈലൈനില്‍ ലൈറ്റ് തെളിഞ്ഞപ്പോള്‍
undefined
വാര്‍ഷിക പരിപാടികള്‍ പലതും ഒഴിവാക്കിയെങ്കിലും വാഷിംഗ്ടണിലെ പെന്റഗണ്‍ ടവറിലെ നീല വെളിച്ചം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി തെളിയും. സെപ്തംബര്‍ 12 ഞായറാഴ്ച പുലര്‍ച്ചെ വരെ ഈ വെളിച്ചം തെളിഞ്ഞ് നില്‍ക്കും.
undefined
പെന്റഗണില്‍ ഇടിച്ചിറങ്ങാന്‍ റാഞ്ചിയ വിമാനത്തില്‍ ഉണ്ടായിരുന്ന കൊല്ലപ്പെട്ട 64 യാത്രക്കാരുടെയും ആറ് ജീവനക്കാരുടെയും ഓര്‍മ്മയ്ക്കായാണ് ദീപം തെളിയുന്നത്. മാത്രമല്ല, അന്ന് വിമാനം ഇടിച്ചിറക്കി കെട്ടിടം തകര്‍ക്കുമ്പോള്‍ 125 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്.
undefined
പതിവിന് വിപരീദമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കൂടാതെ സൈനികര്‍ പെന്റഗണില്‍ ആദരവ് ചടങ്ങ് നടത്തും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ചെറിയ സംഘങ്ങളായി സ്മാരകത്തിലെത്താം.
undefined
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് നേതാവ് ജോ ബിഡനും വ്യത്യസ്ത സമയങ്ങളില്‍ പെന്‍സില്‍വാനിയയിലെ ഫ്‌ളൈറ്റ് 93 സ്മാരകം സന്ദര്‍ശിക്കുന്നുണ്ട്. അതേസമയം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപോ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സോ പെന്റഗണ്‍ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നതും ഇതാദ്യമായായിരിക്കും.
undefined
ബിഡെന്‍ പെന്‍സില്‍വാനിയയിലെ പരിപാടിയില്‍ പങ്കെടുക്കും മുന്നെ ന്യൂയോര്‍ക്കിലെ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
undefined
മരിച്ചവരുടെ പേരുകള്‍ അവരുടെ ബന്ധുക്കള്‍ ഉറക്കെ വിളിച്ചുപറയുന്ന ചടങ്ങും ന്യൂയോര്‍ക്കിലെ സ്മാരകത്തിലും മ്യൂസിയത്തിലും ഇത്തവണ ഉണ്ടാകില്ല.നിലവിലെ സാഹചര്യം മനസ്സിലാക്കുന്നുവെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പറയുന്നത്.
undefined
അന്നത്തെ ആക്രമണത്തില്‍ 350 ഓളം അഗ്നിശമനസേനാ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ മരിച്ച അഗ്നിരക്ഷാ സേനാപ്രവര്‍ത്തകന്‍ ജിമ്മിയുടെ പിതാവ് ജിം റിച്ചെസ് ഇതാദ്യമായാണ് വീട്ടില്‍ ഈ ദിവസം ആചരിക്കുന്നത്. കൊവിഡ് സാഹചര്യം മനസ്സിലാക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
undefined
click me!