ലോക്ക് ഡൗണിലായ ജയിലുകള്‍; കലാപമുയര്‍ത്തി കുറ്റവാളികള്‍

First Published Apr 10, 2020, 1:23 PM IST


ലോകമെങ്ങും ഇന്ന് ലോക്ക് ഡൗണിലാണ്. പ്രത്യേകിച്ച് മനുഷ്യജീവിതവുമായി ബന്ധപ്പെടുന്നവയെല്ലാം ഇന്ന് അടച്ചിടപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകളെടുത്ത് മനുഷ്യന്‍ സാമൂഹികമായി കെട്ടിപ്പൊക്കിയവയെല്ലാം ഇന്ന് നിശ്ചലമായിക്കഴിഞ്ഞിരിക്കുന്നു. ഓന്നൊഴിച്ച്, ആരോഗ്യ മേഖലയൊഴിച്ച്. നഗരങ്ങളും ഗ്രാമങ്ങളും കൊവിഡ്19 എന്ന വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. സാമൂഹികമായ അകലം പാലിച്ചും സാനിറ്റൈസറുകള്‍ ഉപയോഗിച്ചും വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. വൈറസിന്‍റെ സാമൂഹിക വ്യാപനം തടയാന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുന്നു. എന്നാല്‍, നിലനിന്നിരുന്ന സാമൂഹ്യക്രമത്തിന് പലതരത്തില്‍ അലോസരം സൃഷ്ടിക്കുന്നുവെന്ന് ഓരോ രാജ്യവും അവരവരുടെ നിയമസംഹിതയ്ക്കകത്ത് നിന്ന് തീരുമാനമെടുക്കുകയും അതുവഴി ജയിലിലേക്ക് അയക്കപ്പെടുകയും ചെയ്തവര്‍ ഇന്ന് മറ്റൊരു പ്രതിസന്ധിയിലാണ്. ജയിലിന് പുറത്ത് എത്രത്തോളം സാമൂഹിക സ്വാസ്ഥ്യം ഉണ്ടായാലും അത് ജയിലിനകത്ത് പ്രകടമാകണമെന്നില്ല. അത്തരമൊരവസ്ഥയില്‍ പുറത്തെ സാമൂഹിക ക്രമത്തിലുണ്ടായ അട്ടിമറി ജയിലുകളെയും പ്രകടമായി ബാധിക്കുന്നു. പ്രത്യേകിച്ച് അസ്ഥിരമായ ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍. സ്വയമോ നിര്‍ബന്ധിതപൂര്‍വ്വമോ നിരീക്ഷണത്തിലാകുകയോ ആക്കപ്പെടുകയോ ചെയ്യപ്പെടുന്ന കൊറോണാക്കാലത്ത് ലോകത്തെ വിവിധ ജയിലുകളില്‍ എന്ത് നടക്കുന്നുവെന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. 
 

2020 ഏപ്രിൽ 7 ന് അമേരിക്കയിലെ ഇല്ലിനോയി പ്രവിശ്യയിലെ ചിക്കാഗോ നഗരത്തിലെ കുക്ക് കൗണ്ടി ജയിലില്‍ നിന്ന് ജനലിലൂടെ സഹായത്തിനായി അപേക്ഷിക്കുന്ന തടവുകാര്‍. ഓരോ 1,00,000 പേരിലും ശരാശരി 737 കുറ്റവാളികള്‍ എന്നതാണ് അമേരിക്കയിലെ കണക്കെന്ന് ലോകത്തെ ജയിലുകളിലെ സംഖ്യാകണക്കുകളെ കുറിച്ചുള്ള സ്പെഷ്യല്‍ റിപ്പോര്‍ട്ടില്‍ ബിബിസി പറയുന്നു. അതായത്, 2016 ലെ കണക്കനുസരിച്ച് അമേരിക്കന്‍ ജയിലുകളില്‍ മൊത്തം 21,93,798 തടവുപുള്ളികളാണുള്ളത്.
undefined
കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടര്‍ന്ന് ഇറ്റാലിയന്‍ ജയിലുകളിലെ സന്ദർശനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഇതിനെത്തുടർന്ന് 2020 മാർച്ച് 9 ന്, ഇറ്റലിയിലെ മിലാനിൽ സാൻ വിറ്റോർ ജയിലിന്‍റെ മേൽക്കൂരയിൽ കയറിനിന്ന് ജയിലധികൃതരെ വെല്ലുവിളിക്കുന്ന തടവുകാര്‍. ബിബിസിയുടെ കണക്കനുസരിച്ച് ഇറ്റാലിയന്‍ ജയിലുകളില്‍ 63,991 പേരാണ് ഉള്ളത്. ഇറ്റലിയെ പോലൊരു ചെറിയ ഭൂപ്രദേശത്ത് ഇത്രയധികം തടവുപുള്ളികളെ കൈകാര്യം ചെയ്യുക ഏറെ ശ്രമകരമാണ്. അതുകൊണ്ട് തന്നെ ഇറ്റലി ഭയന്നത് സംഭവിച്ചു. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പുറകെ രാജ്യത്തെ 27 ജയിലുകളിലാണ് കലാപമുണ്ടായത്. കലാപത്തെ തുടര്‍ന്ന് 6 പേര്‍ മരിച്ചു. 50 ഓളം തടവുപുള്ളികള്‍ ജയില്‍ ചാടി.
undefined
ഇന്തോനേഷ്യൻ ജയിലുകളില്‍ 2018 ലെ വേള്‍ഡ് പ്രിസണ്‍ ബ്രീഫ് ഡാറ്റയനുസരിച്ച് 2,56,051 കുറ്റവാളികളാണ് ഉള്ളത്. ഇത് രാജ്യത്തെ മൊത്തം ജയില്‍ ശേഷിയുടെ രണ്ടിരട്ടിവരും. അതില്‍ തന്നെ മയക്കുമരുന്ന് കേസുകളാണ് ഇതില്‍ കൂടുതലുമെന്നത് അധികൃതരെ ഏറെ ആശങ്കയിലാഴ്ത്തുന്നു. ഇതേ തുടര്‍ന്ന് രാജ്യത്തെ ജയിലുകളില്‍ നിന്ന് 30,000 കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ പരോള്‍ നല്‍കി വിട്ടയച്ചു. 2020 ഏപ്രിൽ 2 ന്, റെഡ് ക്രോസ് സൊസൈറ്റി ഉദ്യോഗസ്ഥർ ഇന്തോനേഷ്യയിലെ ജക്കാർത്തയ്ക്കടുത്തുള്ള ഡെപ്പോക്കിലെ ഒരു ജയിലിൽ അണുനാശിനി തളിക്കുന്നു.
undefined
2020 മാർച്ച് 27, ന് ഹോണ്ടുറാസിലെ ടെഗുസിഗൽ‌പയുടെ പ്രാന്തപ്രദേശത്തുള്ള ലോട്ടസ് ജയിലില്‍, സംരക്ഷിത മുഖംമൂടി ധരിച്ച തടവുകാരന്‍. സൈന്യം നേരിട്ടാണ് ഹോണ്ടുറാസിലെ ജയിലുകളില്‍ മാസ്ക്കും സാനിറ്റേഷനുകളും വിതരണം ചെയ്തത്.
undefined
2020 മാർച്ച് 25 ന്, മെക്സിക്കോയിലെ ചിവാവുവയിലെ ചിഹുവയുടെ പ്രാന്തപ്രദേശത്തുള്ള അക്വിലസ് സെർദാൻ ജയിലിൽ വനിതാ തടവുകാർ സംരക്ഷണ മാസ്കുകൾ തുന്നുന്നു. മെക്സിക്കന്‍ ജയിലുകളില്‍ ഏറ്റവും കൂടുതല്‍ പേരും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അകത്തായവരാണ്. അതും വിവിധ ക്രിമിനല്‍ സംഘാംഗങ്ങള്‍. നിലവില്‍ ആരെയും പുറത്ത് വിട്ടിട്ടില്ലെങ്കിലും സന്ദര്‍ശകരെ 50 ശതമാനമാക്കി കുറച്ചെന്ന് മെക്സിക്കന്‍ അധികൃതര്‍ പറയുന്നു. 2018 ലെ വേള്‍ഡ് പ്രിസണ്‍ ബ്രീഫ് ഡാറ്റയനുസരിച്ച് 1,97,988 കുറ്റവാളികളാണ് മെക്സിക്കന്‍ ജയിലുകളിലുള്ളത്. ഇത് ജയില്‍ ശേഷിയേക്കള്‍ ഏറെയാണെന്നതും ജയിലുകളില്‍ കുറ്റവാളി സംഘങ്ങള്‍ തമ്മില്‍ കലാപങ്ങള്‍ നടക്കുകയും കുറ്റവാളികള്‍ കൊല്ലപ്പെടുകയും ചെയ്യാറുണ്ടെന്നതും അധികൃതര്‍ക്ക് ഏറെ തലവേദനയാണ് സൃഷ്ടിക്കുന്നത്.
undefined
2020 ഏപ്രിൽ 2, ഇന്തോനേഷ്യയിലെ ജക്കാർത്തയ്ക്കടുത്തുള്ള ഡെപോക്കിലെ തിരക്കേറിയ ജയിലുകളിൽ നിന്ന്, ശിക്ഷാ കാലാവധി അവസാനിക്കാറായ തടവുകാരെ ജയിലുകളിലെ കൊറോണ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനായി വിട്ടയക്കുന്നു.
undefined
2020 മാർച്ച് 23 ന്, അർജന്‍റീനയിലും വ്യാപകമായി കൊവിഡ് 19 വൈറസ് ബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അര്‍ജന്‍റീനയിലെ സാന്താ ഫെയിലിലെ കൊറോണ്ട ജയിലില്‍ മെച്ചപ്പെട്ട ആരോഗ്യസ്ഥിതി ആവശ്യപ്പെട്ട് തടവുപുള്ളികള്‍ കലാപം നടത്തുന്നു. 2017 ലെ വേള്‍ഡ് പ്രിസണ്‍ ബ്രീഫ് ഡാറ്റയനുസരിച്ച് അര്‍ജന്‍റീനിയന്‍ ജയിലുകളില്‍ 92,161 പേരാണുള്ളത്. അര്‍ജന്‍റീനയിലും ജയില്‍ ശേഷിയേക്കാള്‍ കൂടുതല്‍ തടവുകാരാണുള്ളത്.
undefined
2020 മാർച്ച് 20 ന്, ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ ഒരു ജയിലില്‍ സംരക്ഷിത വസ്ത്രം ധരിച്ച ഇന്തോനേഷ്യയിലെ റെഡ് ക്രോസ് ഉദ്യോഗസ്ഥർ അണുനാശിനി തളിക്കുന്നു.
undefined
2020 മാർച്ച് 22 ന്, കൊളംബിയയിലെ ജയിലുകളില്‍ 2018 ലെ വേള്‍ഡ് പ്രിസണ്‍ ബ്രീഫ് ഡാറ്റയനുസരിച്ച് 1,18,513 പേരാണുള്ളത്. ജയില്‍ ശേഷിയേക്കാള്‍ കൂടുതലാണ് ഈ കണക്ക്. കൊറോണാ വൈറസ് ബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കൊളംബിയിലെ ബൊഗോട്ടയിൽ സർക്കാർ ആരോഗ്യ നടപടികൾ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് തടവുകാർ ആരംഭിച്ച കലാപത്തെത്തുടർന്ന് 23 തടവുകാര്‍ കൊല്ലപ്പെടുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തടവുകാരുടെ കലാപ വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ലാ മോഡലോ ജയിലിന് പുറത്ത് നിന്ന് കരയുന്നു.
undefined
കൊളംബിയയിലെ ബൊഗോട്ടയിലെ ലാ മോഡലോ ജയിലിൽ കൊറോണ വൈറസ് വ്യാപനം തടയാനാവശ്യപ്പെട്ട് തടവുപുള്ളികള്‍ നടത്തിയ കലാപത്തില്‍ മുപ്പത് പേര്‍ കൊല്ലപ്പെട്ടെന്ന് എഴുതിയ ബാനര്‍ തടവുപുള്ളികള്‍ ജയിലിന് പുറത്ത് തൂക്കിയിട്ടിരിക്കുന്നു.
undefined
2020 മാർച്ച് 13, ചിലിയിലെ സാന്‍റിയാഗോയിൽ ആരോഗ്യ മുൻകരുതൽ നടപടിയുടെ ഭാഗമായി ഒരു തടവുകാരന് ഇൻഫ്ലുവൻസ വാക്സിനേഷൻ നല്‍കുന്നു. 2018 ലെ വേള്‍ഡ് പ്രിസണ്‍ ബ്രീഫ് ഡാറ്റയനുസരിച്ച് 41,689 തടവുപുള്ളികളാണ് ചിലിയിലെ ജയിലുകളില്‍ ഉള്ളത്. ഇതില്‍ 1300 തടവുപുള്ളികളെ വിട്ടയക്കാന്‍ ചിലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ജയില്‍ കലാപ സാധ്യത മുന്നില്‍ കണ്ടാണ് ചിലിയന്‍ സര്‍ക്കാറിന്‍റെ നീക്കം.
undefined
കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പുറകെ രാജ്യത്തെ 27 ജയിലുകളിലാണ് കലാപമുണ്ടായത്. കലാപത്തെ തുടര്‍ന്ന് 6 പേര്‍ മരിച്ചു. 50 ഓളം തടവുപുള്ളികള്‍ ജയില്‍ ചാടി. ഇതോടെ ജയിലുകളിലെ സന്ദര്‍ശകരെ ഇറ്റലി നിരോധിച്ചു. കലാപത്തെ തുടര്‍ന്ന് സാൻ വിറ്റോർ ജയിലിലെ തടവുകാർ ജയിലിലെ ജനലിന് സമീപം കൂടിനില്‍ക്കുന്നു.
undefined
ലെബനനിലെ റൂമി ജയിലിനുള്ളിൽ തടവുകാര്‍ സംരക്ഷിത മുഖംമൂടികള്‍ നിര്‍മ്മിക്കുന്നു. കൊറോണാ വൈറസ് ബാധയേ തുടര്‍ന്ന് കര്‍ശന നിരീക്ഷണമുള്ള ലെബനനിലെ സഹേല്‍ ജയില്‍ നിന്ന്, സുരക്ഷാ ഉദ്യോഗസ്ഥര്‍ തടവുകാര്‍ നിര്‍മ്മിച്ച തുരങ്കം കണ്ടെത്തി. നിരവധി മീറ്ററുകള്‍ ഉള്ള തുരങ്കം ജയില്‍ ചാട്ടത്തിനായി നിര്‍മ്മിക്കപ്പെട്ടതാണ്. ഇതിനിടെ മൂന്നിലൊന്ന് തടവുപുള്ളികളെ വിട്ടയക്കാന്‍ ലെബനീസ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനിടെ ട്രിപ്പോളിയിലെ ഖുബ്ബാ ജയിലില്‍ വെടിവെപ്പ് നടന്നെന്നുള്ള വാര്‍ത്തകളും പുറത്ത് വരുന്നു. പരിക്കേറ്റ തടവുകാരുടെ എണ്ണം പുറത്ത് വിട്ടിട്ടില്ലെങ്കിലും ഒരു ഓഫീസറടക്കം 13 സൈനീകര്‍ക്ക് പരിക്കേറ്റതായുള്ള വിവരം പുറത്തുവന്നു.
undefined
2020 മാർച്ച് 9 ന്, കൊറോണ വൈറസ് പകർച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ ജയിലുകളില്‍ ആരംഭിച്ച കലാപം റോമിലെക്കും പടര്‍ന്നു. ഇതോടെ തടവുകാരുടെ ബന്ധുക്കളും പൊലീസും തമ്മില്‍ ജയിലിനുപുറത്ത് ഏറ്റുമുട്ടുന്നു.
undefined
2020 മാർച്ച് 9 ന്, ഇറ്റലിയിലെ റോമിൽ കൊറോണ വൈറസ് പകർച്ചവ്യാധി ഭയത്തെതുടര്‍ന്ന് കുടുംബ സന്ദർശനങ്ങൾ നിർത്തിവച്ചു. ഇതോടെ ഇറ്റലിയിലെ പല ജയിലുകളിലും കലാപം ആരംഭിച്ചു. കലാപത്തെ തുടര്‍ന്ന് റോമിലെ റെജീന കോയിലി ജയിലിൽ നിന്നും കറുത്ത പുക ഉയരുന്നു.
undefined
2020 മാർച്ച് 9 ന്, ഇറ്റലിയിലെ മിലാനിൽ കൊറോണ വൈറസ് പകർച്ചവ്യാധി മൂലം കുടുംബ സന്ദർശനങ്ങൾ നിർത്തിവച്ചതിനെ തുടർന്ന് സാൻ വിറ്റോർ ജയിലിലെ തടവുകാർ നടത്തിയ കലാപത്തിൽ നിന്ന്.
undefined
കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ ജയിലുകളില്‍ സന്ദര്‍ശകരെ അനുവദിക്കാതായതോടെ കലാപം ആരംഭിച്ചു. ജയിലുകളില്‍ കലാപം തുടങ്ങിയതോടൊപ്പം ജയിലിന് പുറത്ത് കുറ്റവാളികളുടെ ബന്ധുക്കള്‍ തടിച്ചു കൂടുകയും പൊലീസുമായി ഏറ്റുമുട്ടുകയുമായിരുന്നു. കലാപത്തിനിടെ ഇറ്റലിയിലെ റെബിബിയ ജയിലിന് പുറത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഒരാള്‍ പൊലീസ് വാഹനത്തിൽ കയറി നില്‍ക്കുന്നു.
undefined
2020 മാർച്ച് 27 ന് ഹോണ്ടുറാസിലെ ടെഗുസിഗൽ‌പയുടെ പ്രാന്തപ്രദേശത്തുള്ള ലോട്ടസ് ജയിലിന് സമീപത്തൂടെ ഒരാള്‍ നടന്നുപോകുന്നു.
undefined
ഇറ്റലിയിലെ റോമിൽ കൊറോണ വൈറസ് പകർച്ചവ്യാധി ഭയന്ന് കുടുംബ സന്ദർശനങ്ങൾ നിർത്തിവച്ചതിനെത്തുടർന്ന് റെബിബിയ ജയിലില്‍ തടവുകാര്‍ നടത്തിയ കലാപത്തിനിടെ, ജയിലിന് പുറത്ത് ഒരു തടവുകാരന്‍റെ ബന്ധു പൊലീസിന്‍റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുന്നു.
undefined
2020 മാർച്ച് 22 ന്, കൊളംബിയയിലെ ബൊഗോട്ടയിൽ കൊറോണ വൈറസ് പടരുന്നതിനെതിരെ സർക്കാർ ആരോഗ്യ നടപടികൾ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ലാ മോഡലോ ജയിലിലെ തടവുകാർ നടത്തിയ കലാപത്തില്‍ നിന്ന്.
undefined
കൊളംബിയയിലെ ബൊഗോട്ടയിൽ കൊറോണ വൈറസ് പടരുന്നതിനെതിരെ ആരോഗ്യ നടപടികൾ സർക്കാർ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ലാ മോഡലോ ജയിലെ തടവുകാർ കലാപം നടത്തി. ഇതേസമയം ജയിലിന് പുറത്ത് നിന്ന് കിട്ടിയ റൈഫിൾ ബുള്ളറ്റുകൾ, തടവുകാരുടെ ബന്ധുക്കൾ പത്രപ്രവര്‍ത്തകരെ കാണിക്കുന്നു
undefined
ഹോണ്ടുറാൻ ആർമിയിലെ അംഗങ്ങൾ 2020 മാർച്ച് 27 ന് ഹോണ്ടുറാസിലെ ടെഗുസിഗൽപയുടെ പ്രാന്തപ്രദേശത്തുള്ള ലോട്ടസ് ജയിലിലെ തടവുകാർക്ക് സംരക്ഷിത മുഖംമൂടികളും ജെല്ലും വിതരണം ചെയ്യുന്നു.
undefined
2020 മാർച്ച് 27 ന് ഹോണ്ടുറാസിലെ ടെഗുസിഗൽ‌പയുടെ പ്രാന്തപ്രദേശത്തുള്ള ലോട്ടസ് ജയിലിലെ തടവുകാർക്ക് സംരക്ഷണ മുഖംമൂടികളും ജെല്ലും വിതരണം ചെയ്യുമ്പോൾ ജയിലിനുള്ളില്‍ ഹോണ്ടുറാൻ ആർമിയിലെ അംഗങ്ങൾ നിരീക്ഷണം നടത്തുന്നു.
undefined
2020 മാർച്ച് 20 ന് സെർബിയയിലെ നിസിലെ ജയിലിൽ തടവുപുള്ളികള്‍ ശസ്ത്രക്രിയാ മാസ്കുകളും മറ്റ് സംരക്ഷണ മുഖംമൂടികളും നിർമ്മിക്കുന്നു. 2016 ലെ വേള്‍ഡ് പ്രിസണ്‍ ബ്രീഫ് ഡാറ്റയനുസരിച്ച് സെര്‍ബിയിയിലെ ജയിലുകളില്‍ 10,672 കുറ്റവാളികളാണ് ഉള്ളത്.
undefined
ഇറ്റലിയിലെ 27 ജയിലുകളില്‍ കലാപമുണ്ടയതിനെ തുടര്‍ന്ന് നേപ്പിൾസിലെ പോഗ്ഗിയോറിയൽ ജയിലിന് പുറത്ത് തടവുകാരുടെ ബന്ധുക്കള്‍ തടിച്ചുകൂടിയപ്പോള്‍.
undefined
click me!