Ukraine Crisis: 'മകനെ കണ്ടെത്താന്‍ ഞാനിനി ഏത് വാതിലില്‍ മുട്ടണം?' റഷ്യന്‍ സൈനികന്‍റെ അമ്മ

Published : Mar 09, 2022, 03:06 PM IST

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം 14-ാം ദിവസത്തിലേക്ക് കടക്കവേ റഷ്യ സ്വന്തം സൈനികരില്‍ നിന്ന് പ്രതിസന്ധി നേരിട്ട് തുടങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. അധിനിവേശത്തിന്‍റെ ആദ്യദിവസങ്ങളില്‍  ഉക്രൈന്‍ പ്രതിരോധത്തിന് മുന്നില്‍ കീഴടങ്ങിയ റഷ്യന്‍ സൈനികര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയ ഉക്രൈനികള്‍, അവരുടെ വീടികളിലേക്ക് ഫോണ്‍ ചെയ്യാനും അമ്മമാരുമായി സംസാരിക്കാനും അനുവദിച്ചിരുന്നു. ഈ നീക്കത്തിന്‍റെ അന്തരഫലങ്ങള്‍ ദൃശ്യമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന സ്വന്തം മക്കളെയും പേരക്കുട്ടികളെയും അന്വേഷിച്ച് അമ്മമാരും മുത്തശ്ശിമാരും തങ്ങളും മക്കളെയും കൊച്ചുമക്കളെയും കുറിച്ചുള്ള അന്വേഷണങ്ങള്‍ ശക്തമാക്കിയെന്നും ഇതിനായി റഷ്യന്‍ സൈന്യത്തെ സമീപിക്കുകയാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.   

PREV
122
Ukraine Crisis: 'മകനെ കണ്ടെത്താന്‍ ഞാനിനി ഏത് വാതിലില്‍ മുട്ടണം?' റഷ്യന്‍ സൈനികന്‍റെ അമ്മ

ഉക്രൈനില്‍ യുദ്ധം ചെയ്യുന്നവരിൽ ഗണ്യമായൊരു വിഭാഗം സൈനികരും നിർബന്ധിത സേവനം ചെയ്യുകയാണെന്നും അവരുടെ അനുഭവപരിചയമില്ലായ്മയും അവർ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള  അവബോധമില്ലായ്മയും തിരിച്ചടി നേരിചുകയാണെന്നും പെന്‍റഗൺ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമ്മമാര്‍ തങ്ങളുടെ മക്കളെ അന്വേഷിച്ച് യുദ്ധഭൂമിയിലേക്കെത്തായി അതിര്‍ത്തികളിലേക്ക് തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 

222

ഉക്രൈന്‍ അധിനിവേശത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷവും ഇത്തരത്തില്‍ നിര്‍ബന്ധിത സേവനത്തിന് വിധേയരായ 18 ഉം 20 ഉം ഇടയില്‍ പ്രായമുള്ളവരായിരുന്നു. ഇവര്‍ അതിര്‍ത്തികളില്‍ സൈനിക അഭ്യാസങ്ങളില്‍ പങ്കെടുക്കുകന്നതിനിടെയാണ് ഉക്രൈനിലേക്ക് നിയോഗിക്കപ്പെട്ടത്. അപ്പോഴും തങ്ങള്‍ യുദ്ധത്തിനാണ് പോകുന്നതെന്ന ബോധ്യം സൈനികര്‍ക്ക് ഉണ്ടായിരുന്നില്ല. 

 

322

കഴിഞ്ഞ ദിവസം പ്രസിഡന്‍റ് പുടിന്‍ ഉക്രൈനില്‍ യുദ്ധമുഖത്തുള്ള സൈനികരുടെ ബന്ധുക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. "നിങ്ങൾ എത്രമാത്രം ആശങ്കാകുലരാണെന്ന് എനിക്കറിയാം." എന്ന്  പറഞ്ഞ പുടിന്‍, സൈനികരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനും ശ്രമിച്ചു.  

 

422

എന്നാല്‍, പുടിന്‍റെ ശ്രമം വിജയിച്ചില്ല. ചില അമ്മമാരും മുത്തശ്ശിമാരും കാമുകിമാരും തങ്ങളോട് അവരുടെ മക്കളെ കുറിച്ചുള്ള ഉത്കണ്ഠ അറിയിച്ചെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സൈന്യം കൃത്യമായ വിവരങ്ങളല്ല നല്‍കുന്നതെന്നും തങ്ങളുടെ മക്കള്‍ എവിടെയുണ്ടെന്ന് അവര്‍ പറയുന്നില്ലെന്നും അമ്മമാര്‍ ആരോപിച്ചു. 

 

522

ഒരാഴ്ചയായി സ്വന്തം പേരക്കുട്ടിയെ അന്വേഷിക്കുന്ന മറീന (പേരുകള്‍ വ്യജമാണ്) പറയുന്നത് 'ഏറ്റവും ഒടുവില്‍ ഫെബ്രുവരി 23 ന് അവനെ വിളിച്ചപ്പോള്‍ അവന്‍ ഉക്രൈന്‍-ബെലാറസ് അതിര്‍ത്തിയില്‍ സൈനിക അഭ്യാസത്തിനിടെയാണെന്നായിരുന്നു'. അതിനിടെ യുദ്ധം ആരംഭിച്ചു. അവനെ കുറിച്ചറിയാന്‍ സൈന്യവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറയുന്നത് മകന്‍ റഷ്യ വിട്ടിട്ടില്ലെന്നാണ്'. അവര്‍ കൂട്ടിചേര്‍ത്തു. 

 

622

' നിങ്ങൾ തമാശ പറയുകയാണോ ? അവൻ ബെലാറസിൽ നിന്ന് എന്നെ ബന്ധപ്പെട്ടു. നിങ്ങളുടെ സൈനികർ എവിടെയാണെന്ന് നിങ്ങൾക്കറിയില്ലേ ? എന്ന് ചോദിച്ചപ്പോള്‍ അവർ ഫോൺ കട്ട് ചെയ്തു. എന്നോട് കൂടുതലൊന്നും സംസാരിക്കാന്‍ അവര്‍ തയ്യാറായില്ല. " മറീന പറയുന്നു. 

 

722

മറീനയുടെ ചെറുമകൻ നികിത യഥാർത്ഥത്തിൽ ഒരു നിർബന്ധിത സൈനികനായിരുന്നു.  18-27 വയസ് പ്രായമുള്ള പുരുഷന്മാരെ ഒരു വർഷത്തേക്ക് നിര്‍ബന്ധിത സൈന്യത്തിലേക്ക് തെരഞ്ഞെടുക്കുന്ന പദ്ധതി റഷ്യയില്‍ നിലവിലുണ്ട്. പലപ്പോഴും സാമ്പത്തിക ലാഭത്തിന് വേണ്ടി ആളുകള്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിതരാകുന്നു. 

 

822

ഇത്തരത്തില്‍ സൈനിക സേവനത്തിന് നിര്‍ബന്ധിക്കപ്പെടുന്നവരെല്ലാം തന്നെ കരാര്‍ ജോലിക്കാരായിരിക്കും. " റഷ്യയിലെ ജൂനിയർ സർവീസ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഇത്തരത്തില്‍ കരാറുകാരാണ്.  തങ്ങളുടെ പ്രദേശത്തെത്തിയ സൈനിക ഉദ്യോഗസ്ഥര്‍ നികിതയോട് നിങ്ങൾക്ക് നേരത്തെ വിരമിക്കാമെന്നും , നിങ്ങൾക്ക് സ്ഥിരമായ ശമ്പളം ലഭിക്കുമെന്നും  ഡ്രൈവിംഗ് പഠിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നതായി മറീന പറയുന്നു. 

 

922

തുടര്‍ന്നാണ് നികിത ഒരു യന്ത്രവല്‍കൃത കാലാള്‍പ്പട ഡിവിഷനില്‍ ചേര്‍ന്നത്. എന്നാല്‍, നികിതയ്ക്ക് ലഭിച്ചിരുന്ന ശമ്പളം അവന്‍റെ ജീവിത നിലവാരം ഉയര്‍ത്താന്‍ പറ്റുന്നതായിരുന്നില്ല. റൂബിൾ തകരുന്നതിന് മുമ്പ് അവന് പ്രതിമാസ ശമ്പളമായി ലഭിച്ചിരുന്നത് 18,000 റൂബിൾസ് ( $240) ആയിരുന്നു.  ഇതുവച്ച് റഷ്യയിലെ ഏതെങ്കിലും ഒരു ഗ്രാമത്തില്‍ നിങ്ങള്‍ക്ക് ചെലവ് കുറച്ച് ജീവിക്കാന്‍ മാത്രമേ പറ്റൂ.

 

1022

ആ തുച്ഛമായ ശമ്പളത്തിന് പുറമേ ബാരക്കുകളിലെ സൗജന്യ താമസസൗകര്യവും യൂണിഫോമിനും പെട്രോളിനും പണം ലഭിക്കുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു.  പക്ഷേ അതൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല ബാരക്കുളിലെ കടുത്ത തണുപ്പ് സഹിക്കാന്‍ വയ്യാതായപ്പോള്‍ അവന് മുറിയും വെള്ളവും ചൂടാക്കാന്‍ കൂടുതല്‍ പണം വാടകയിനത്തില്‍ ചെലവാക്കേണ്ടിവന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

 

1122

23 -ാം തിയതി വിളിച്ചപ്പോള്‍ അതിര്‍ത്തിയില്‍ ഒരു സംഗീത വിരുന്നിലാണെന്നാണ് അവന്‍ പറഞ്ഞത്. സൈനിക അഭ്യാസങ്ങള്‍ക്ക് ശേഷം വിട്ടിലെത്തുമെന്നും അവന്‍ പറഞ്ഞു. എന്നാല്‍, പിന്നേറ്റ് മുതല്‍ അവനെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതെയായി. നിക്കോളായ് ഉക്രെയിനിൽ ആയിരുന്നപ്പോൾ അവന്‍റെ സഹോദരി ഒരു ഉക്രൈന്‍ സൈനിക ഉദ്യോഗസ്ഥന്‍റെ ഫേസ്ബുക്ക് പേജില്‍ യുദ്ധത്തടവുകാരനായി പിടിച്ചവരുടെ കൂട്ടത്തില്‍ അവനെയും കണ്ടതായി അവര്‍ കൂട്ടിച്ചേര്‍ത്തു. 

 

1222

മറീനയെ പോലെ മകനെ അന്വേഷിച്ചെത്തിയതാണ് ഗലീനയും. ഗലീനയുടെ മകന്‍ നിക്കോളായി റഷ്യന്‍ സൈന്യത്തില്‍ നിര്‍ബന്ധിത സേവനം അനുഷ്ഠിക്കുന്ന ഒരു കരാര്‍ സൈനികനായിരുന്നു. അവസാനമായി വിളിച്ചപ്പോള്‍ ഉക്രൈന്‍ അതിര്‍ത്തിയിലാണെന്നാണ് അവന്‍ പറഞ്ഞത്. "എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. ഞങ്ങളുടെ ആൺകുട്ടികൾ പിടിക്കപ്പെട്ടതിനെ കുറിച്ച് മാധ്യമങ്ങൾ നിശബ്ദരാണ്. അല്ലെങ്കിൽ അവർക്കറിയില്ല." നിക്കോളായിയുടെ കാമുകി പറയുന്നു.

 

 

1322

ഞാനവനെ സൈന്യത്തില്‍ ചേരുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നിരവധി തവണ ശ്രമിച്ചതാണ്. എന്നാല്‍ ഭാവി കുടുംബത്തിന് വേണ്ടി എന്ന് പറഞ്ഞാണ് കഴിഞ്ഞ ഡിസംബറില്‍ അവന്‍ പോയത്. പ്രാദേശികമായി മാന്യമായ പണം സമ്പാദിക്കാൻ രാജ്യത്ത് മറ്റ് അവസരങ്ങളില്ലെന്നും ഗലീന കൂട്ടിച്ചേർക്കുന്നു.

 

1422

"എന്‍റെ കുട്ടി സ്വന്തം ഇഷ്ടപ്രകാരമല്ല ഉക്രൈനിലേക്ക് പോയത്, കമാൻഡർ-ഇൻ-ചീഫ് അവനെ അവിടേക്ക് നിര്‍ബന്ധിച്ച് അയക്കുകയായിരുന്നു. സത്യം പറഞ്ഞാൽ, ഇതെല്ലാം എന്തിനുവേണ്ടിയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല,"  ഗലീന പറയുന്നു.

 

1522

'നമ്മുടെ രാജ്യത്ത്, ചില ആളുകൾക്ക് കഴിക്കാൻ ഒന്നുമില്ല. എന്നിട്ടും ഈ യുദ്ധവും സൈനിക നടപടിയും എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്‍റെ കുട്ടിയെ തിരികെ ലഭിക്കാൻ ഞാൻ ആരുടെ വാതിലിൽ മുട്ടണം?" അവര്‍ ചോദിക്കുന്നു. അവന്‍ എവിടെയാണെന്ന് എനിക്കറിയാമെങ്കില്‍, ഞാന്‍ നേരിട്ട് പോയി അവരോട് കരുണയ്ക്ക് വേണ്ടി യാചിക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

 

1622

ഉക്രൈനിലെ സൈനിക നടപടികളെ കുറിച്ച് കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി അമ്മമാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും റഷ്യയില്‍ 'യുദ്ധ' മെന്ന വാക്ക് പോലും ഉപയോഗിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാല്‍, റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ജനങ്ങളുടെ പോതുബോധ്യത്തെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

1722

സൈനിക നടപടിയെ ഉക്രൈന്‍ ക്ഷണിച്ച് വരുത്തിയതാണെന്ന് റഷ്യക്കാരില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നു. മാത്രമല്ല, ഉക്രൈന്‍ നിരായുധീകരിക്കപ്പെടേണ്ട രാഷ്ട്രമാണെന്നും അവര്‍ കരുതുന്നു. എന്നാല്‍, യുദ്ധം ആരംഭിച്ച ആദ്യ നാളുകളില്‍ ടെലിഗ്രാം, ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി റഷ്യന്‍ ഭാഷയില്‍ റഷ്യന്‍ സൈനികരെ തടവിലാക്കിയ വാര്‍ത്തകള്‍ വലിയതോതില്‍ പ്രചരിപ്പിക്കാന്‍ ഉക്രൈന് കഴിഞ്ഞത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. 

 

1822

റഷ്യയിലുള്ള അമ്മമാര്‍ എത്തി ആവശ്യപ്പെടുകയാണെങ്കില്‍ നിങ്ങളുടെ മക്കളെ തിരിച്ചയക്കാന്‍ തയ്യാറാണെന്നായിരുന്നു ഉക്രൈന്‍ പ്രചരിപ്പിച്ചത്. ഇതോടെ സൈന്യത്തില്‍ കരാര്‍ ജോലിക്കായി പോയ തങ്ങളുടെ മക്കള്‍ ഇന്ന് ഉക്രൈന്‍ സൈന്യത്തിന്‍റെ തടവിലാണെന്ന വിവരം റഷ്യയിലെ ഗ്രാമങ്ങളില്‍ പോലും വലിയ ചലനം സൃഷ്ടിച്ചു. 

 

1922

അവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. സൈനിക നടപടിയെ ചോദ്യം ചെയ്തു. പലരെയും റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു. യുദ്ധം ആരംഭിച്ച് പതിമൂന്ന് ദിവസം കഴിയുമ്പോള്‍ ഏതാണ്ട് 15,000 ളം പേര്‍ തെരുവുകളില്‍ പ്രതിഷേധിച്ചതിന്‍റെ പേരില്‍ ജയിലടയ്ക്കപ്പെട്ടു. 

 

2022

യുദ്ധത്തില്‍‌ തങ്ങള്‍ക്കുണ്ടായ നഷ്ടത്തെ കുറിച്ച് ഒരിക്കല്‍ മാത്രമാണ് റഷ്യ പ്രതികരിച്ചത്. യുദ്ധം ആരംഭിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം മാർച്ച് 3 നായിരുന്നു അത്. അന്ന് 498 റഷ്യൻ സൈനികരെ നഷ്ടപ്പെട്ടതായും  1,597 പേർക്ക് പരിക്കേറ്റതായും റഷ്യ സമ്മതിച്ചിരുന്നു.

2122

എന്നാൽ 11,000-ത്തിലധികം റഷ്യൻ സൈനികരെ വധിച്ചെന്നാണ് ഉക്രൈന്‍ അവകാശപ്പെട്ടത്. ഇത് ഏതാണ്ട് 4000ത്തോളം വരുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും പറയുന്നു. 

 

2222

അതിനിടെ ഉക്രൈനിലേക്ക് പോയ റഷ്യന്‍ സൈന്യത്തിന് പിന്നാലെ സഞ്ചരിക്കുന്ന ക്രമിറ്റോറിയവും ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. യുദ്ധത്തില്‍ മരിച്ച് വീഴുന്ന സൈനികരെ അവിടെ വച്ച് തന്നെ ദഹിപ്പിക്കുന്നതിനാണ് സഞ്ചരിക്കുന്ന ക്രിമിറ്റോറിയം കൊണ്ട് പോകുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 
 

 

Read more Photos on
click me!

Recommended Stories