ട്രാന്‍സ്ജെന്‍ഡേഴ്സിനെ കളിയാക്കുന്ന സ്റ്റാന്‍റ് അപ്പ് കോമഡിക്കെതിരെ പ്രതിഷേധവുമായി നെറ്റ്ഫ്ലിക്സ് ജീവനക്കാര്‍

Published : Oct 22, 2021, 12:24 PM ISTUpdated : Oct 22, 2021, 12:31 PM IST

മലയാളത്തിലെ കോമഡി സ്കിറ്റുകളിലെ ലിംഗ/വര്‍ണ്ണ വിരുദ്ധമായ പരാമാര്‍ശങ്ങളുടെ പേരില്‍ അടുത്തകാലത്തായി നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍. ചില ട്രോളുകളില്‍ ആ മനുഷ്യത്വവിരുദ്ധമായ പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെട്ടതൊഴിച്ചാല്‍ മറ്റൊരു ആരോഗ്യകരമായ ചര്‍ച്ചയും മലയാളത്തില്‍ നടന്നില്ല. എന്നാല്‍, ഇന്‍റര്‍നെറ്റ് ലോകത്തെ സ്ട്രീമിങ്ങ് ഭീമനായ നെറ്റ്ഫ്ലിക്സിനെതിരെ , ഒരു സ്റ്റാന്‍റ് അപ്പ് കോമഡിയില്‍ ട്രാന്‍സ്ജെന്‍ര്‍ വിരുദ്ധ പരാമര്‍ശം ഉണ്ടെന്ന് ആരോപിച്ച് ജീവനക്കാര്‍ പ്രതിഷേധ റാലി നടത്തി. ഹാസ്യ നടനായ ഡേവ് ചാപ്പലിന്‍റെ വിവാദമായ പുതിയ കോമഡി സ്പെഷ്യല്‍ ' ദി ക്ലോസര്‍ ' റിലീസ് ചെയ്യാനുള്ള കമ്പനിയുടെ തീരുമാനത്തിനെതിരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. പരിപാടിയില്‍ ട്രാന്‍സ്ജെഡര്‍ വിഭാഗത്തിനെതിരെ ചാപ്പല്‍ വിലകുറഞ്ഞ പരാമര്‍ശങ്ങളുന്നയിച്ചിരുന്നു. ഇതിനെതിരെ ടീം ട്രാൻസ് എന്ന് വിളിക്കുന്ന ഒരു കൂട്ടം ജീവനക്കാരാണ് ലോസ് ഏഞ്ചൽസിലെ നെറ്റ്ഫ്ലിക്സിന്‍റെ 13 നിലകളുള്ള സൺസെറ്റ് ബൊളിവാർഡ് ഓഫീസിന് പുറത്ത് ഒരു റാലി നടത്തിയത്.  റാലിയില്‍ ജീവനക്കാര്‍ക്കൊപ്പം പൊതുപ്രവര്‍ത്തകരും പങ്കെടുത്തു.   

PREV
116
ട്രാന്‍സ്ജെന്‍ഡേഴ്സിനെ കളിയാക്കുന്ന സ്റ്റാന്‍റ് അപ്പ് കോമഡിക്കെതിരെ പ്രതിഷേധവുമായി നെറ്റ്ഫ്ലിക്സ് ജീവനക്കാര്‍

"ദുർബല സമൂഹങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഹാനികരമായ ഉള്ളടക്കം ഞങ്ങളെ വർഷം തോറും കാണിക്കേണ്ടതില്ല, പകരം, നെറ്റ്ഫ്ലിക്സ് നേതൃത്വം ധാർമ്മിക വിനോദമായി കരുതുന്നതിനെ സാമൂഹിക പരിസ്ഥിതിയിലേക്ക് മാറ്റാൻ ഈ സമയം ഉപയോഗിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു." ആക്റ്റിവിസ്റ്റും പരിപാടിയുടെ സംഘാടകനുമായ ആഷ്ലി മേരി പ്രെസ്റ്റൺ തന്‍റെ സാമൂഹ്യമാധ്യമ പേജില്‍ കുറിച്ചു.  

 

216

"നെറ്റ്ഫ്ലിക്സ് പോലുള്ള കമ്പനികൾ ഞങ്ങളുടെ ജീവനക്കാർക്ക് ചെവികൊടുക്കാത്ത, സ്വന്തം അടിച്ചമർത്തലിൽ പങ്കെടുക്കാൻ ജീവനക്കാരെ നിർബന്ധിക്കുന്ന കമ്പനികളാണെങ്കിൽ അത് അംഗീകരിക്കാനാവില്ല." ആഷ്ലി മേരി പ്രെസ്റ്റൺ റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു.  

 

316

നെറ്റ്ഫ്ലിക്സ് പോലുള്ള കമ്പനികൾ ഞങ്ങളുടെ ജീവനക്കാർക്ക് ചെവികൊടുക്കാത്ത, സ്വന്തം അടിച്ചമർത്തലിൽ പങ്കെടുക്കാൻ ജീവനക്കാരെ നിർബന്ധിക്കുന്ന കമ്പനികളാണെങ്കിൽ അത് അംഗീകരിക്കാനാവില്ല. ജനങ്ങളുടെ ഉത്തരവാദിത്തം നിലനിർത്താൻ ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങൾ എവിടെയും പോകുന്നില്ല, ” അവർ കൂട്ടിച്ചേര്‍ത്തു. 

 

416

ഫേസ്ബുക്ക് ഗൂഗിള്‍ തുടങ്ങിയ ആഗോള ഓണ്‍ലൈന്‍ ഭീമന്മാരുടെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ സിലിക്കണ്‍ വാലിയില്‍ ജീവനക്കാരുടെ പ്രതിഷേധങ്ങള്‍ പതിവാണെങ്കിലും നെറ്റ്ഫ്ലിക്സിനെ സംബന്ധിച്ച് ഇത് ആദ്യത്തെ പ്രതിഷേധമായിരുന്നു. 

 

516

ദക്ഷിണ കൊറിയന്‍ ത്രില്ലറായ സ്ക്വഡ് ഗെയിമിന്‍റെ ആഗോള ജനപ്രീതിയില്‍ പുതിയ റെക്കോഡുകള്‍ ഉണ്ടാകുമ്പോഴും ചാപ്പലിന്‍റെ സ്റ്റാന്‍ഡ് അപ്പ് ഷോയായ ദി ക്ലോസര്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്യത്തില്‍ ജീവനക്കാര്‍ക്കിടയിലുണ്ടായ അസംതൃപ്തി കൈകാര്യം ചെയ്യുന്നതില്‍ നെറ്റ്ഫ്ലിക്സിനും വീഴ്ച പറ്റി.

 

616

"സ്ക്രീനിലെ ഉള്ളടക്കം യഥാർത്ഥ ലോകത്തിന് ഹാനികരമാകില്ലെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്."  നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടന്‍റ് ഓഫീസര്‍ ടെഡ് സരണ്ടോസിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. എന്നാല്‍, ഇതിന് മുമ്പും നെറ്റ്ഫ്ലിക്സില്‍ ഉള്ളടക്കത്തിന്‍റെ പേരില്‍ വിവാദങ്ങളുണ്ടായിട്ടുണ്ട്. 

 

716

ചെറുപ്പക്കാരായ പെൺകുട്ടികളെ ഹൈപ്പർസെക്ഷ്വലൈസ് ചെയ്തതായി ആരോപിക്കപ്പെട്ട  "കുട്ടീസ്" . കൗമാരക്കാരുടെ ആത്മഹത്യയെ കുറിച്ച് പറയുന്ന "13 കാരണങ്ങൾ," ( ഈ സീരീസ് കൗമാര ആത്മഹത്യകൾ വർദ്ധിക്കുന്നതിന് കാരണമായതായിആരോപണമുയര്‍ന്നിരുന്നു.) എന്നിവ ഉദാഹരണങ്ങളാണ്. 

 

816

കമ്പനി മീറ്റിംഗുകളിൽ വംശീയ പദപ്രയോഗം ഉപയോഗിച്ചതിന് നെറ്റ്ഫ്ലിക്സിന്‍റെ മുൻ കമ്മ്യൂണിക്കേഷൻ ഹെഡ് കമ്പനിയില്‍ നിന്നും പുറത്തായതിന് ശേഷമാണ് ഇപ്പോള്‍ ഈ വംശീയ വിവാദം നെറ്റ്ഫ്ലിക്സില്‍ ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 

 

916

2018 ലാണ് നെറ്റഫ്ലിക്സ് ആരംഭിക്കുന്നത്.  "ഇവിടെ ഒരു വീട് ഉണ്ടെന്ന് ജീവനക്കാർക്ക് തോന്നുന്ന ഒരു ജോലിസ്ഥലം സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ശ്രമമെന്നായിരുന്നു അന്ന് കമ്പനി പറഞ്ഞിരുന്നത്. 

 

1016

അതേ കമ്പനിയിലെ ജീവനക്കാരാണ് ഇന്ന് ട്രാന്‍സ് വിഭാഗങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയ ഷോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് മുന്നില്‍ സമരം നടത്തുന്നതും.

 

1116

ജീവനക്കാരുടെ പ്രതിഷേധത്തെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ "ഇന്നത്തെ ഏറ്റവും ജനപ്രിയമായ സ്റ്റാൻഡ്-അപ്പ് ഹാസ്യനടന്മാരിൽ ഒരാളാണ് ചാപ്പൽ, ഞങ്ങൾക്ക് അദ്ദേഹവുമായി ദീർഘകാലമായുള്ള കരാറുണ്ട്,"  എന്നായിരുന്നു കമ്പനിയുടെ മറുപടി. 

 

1216


ഏതാണ്ട്  ഒരു മണിക്കൂറോളം ദൈർഘ്യമുള്ള സ്റ്റാന്‍റ് അപ്പ് കോമഡിയില്‍ ചാപ്പലില്‍ സ്പെഷ്യൽ ട്രാൻസ്ജെൻഡർ ആളുകളെയും എൽജിബിടി+ കമ്മ്യൂണിറ്റിയിലെ മറ്റ് അംഗങ്ങളെയും നിരന്തരം പരിഹസിക്കുന്ന പരാമർശങ്ങൾ നടത്തി. 

 

1316

ജനനസമയത്ത് ഒരു വ്യക്തിയുടെ ലൈംഗികത നിയുക്തമാണെന്നും അത് മാറ്റാൻ കഴിയില്ലെന്നുമുള്ള  നിലപാടിലൂന്നിയായിരുന്നു ചാപ്പലിന്‍റെ നിലപാടുകളത്രയും. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നു.  ഹാസ്യനടൻ ഹന്നാ ഗാഡ്സ്ബി നെറ്റ്ഫ്ലിക്സിനെ "അധാർമ്മിക അൽഗോരിതം കൾട്ട്" എന്നാണ് വിശേഷിപ്പിച്ചത്. 

 

1416

കഴിഞ്ഞ വർഷം മാത്രം 44 ട്രാൻസ്ജെൻഡേഴ്സാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടതെന്ന കണക്കുകളും ഈ വിവാദത്തിനിടെ പുറത്ത് വന്നു. 

1516

2013 ല്‍ കണക്കെടുപ്പ് തുടങ്ങിയ ശേഷം  ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് കൊല്ലപ്പെട്ടതും കഴിഞ്ഞ വര്‍ഷമാണ്. ഈ കണക്കുകള്‍ കൂടി നെറ്റ്ഫ്ലിക്സ് കാണണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

1616

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!

Recommended Stories