അവസാനത്തെ അമേരിക്കന്‍ സൈനീകനും അഫ്ഗാന്‍ വിട്ടു; പഞ്ച്ശീരില്‍ കഠിന പരിശീലനവുമായി വടക്കന്‍ സഖ്യം

Published : Aug 31, 2021, 02:31 PM ISTUpdated : Aug 31, 2021, 02:32 PM IST

അവസാനത്തെ അമേരിക്കന്‍ സൈനീകനും അഫ്ഗാന്‍ വിടുന്നതിന് 15 ദിവസം മുമ്പേ കാബൂള്‍ താലിബാന്‍ കീഴടക്കിയെങ്കിലും കാബൂളിന് വെറും 125 കിലോമീറ്റര്‍ അകലെയുള്ള പഞ്ച്ശീര്‍ താഴ്വാര ഇന്നും താലിബാന്‍ തീവ്രവാദികള്‍ക്ക് അപ്രാപ്യമായി തുടരുന്നു. താലിബാന്‍ അടക്കമുള്ള ഒരു ഏകാധിപത്യത്തെയും അംഗീകരിക്കില്ലെന്ന പ്രതിജ്ഞയുമായി അഫ്ഗാൻ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് (എൻആർഎഫ്) എന്ന വടക്കൻ സഖ്യം കഠിന പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ഇതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. പാഞ്ച്ശീരിന് ചുറ്റും തങ്ങളുടെ സൈനീകര്‍ നിലയുറപ്പിച്ചെന്ന് താലിബാന്‍ അവകാശപ്പെടുമ്പോള്‍, പഞ്ച്ശീരിലെ മലയിടുക്ക് കടന്ന് ഒരു താലിബാന്‍ പോരാളിയും താഴ്വാരയിലെത്തില്ലെന്ന് വടക്കന്‍ സഖ്യത്തിന്‍റെ കമാന്‍ററായ അഹമ്മദ് മസൂദും ആവര്‍ത്തിക്കുന്നു.   

PREV
121
അവസാനത്തെ അമേരിക്കന്‍ സൈനീകനും അഫ്ഗാന്‍ വിട്ടു;  പഞ്ച്ശീരില്‍ കഠിന പരിശീലനവുമായി വടക്കന്‍ സഖ്യം

അഫ്ഗാനിസ്ഥാന്‍ കീഴടക്കിയെന്ന് താലിബാന്‍ പറയുമ്പോഴും 1,70,000 ജനസംഖ്യയുള്ള പഞ്ച്ശീര്‍ ഇന്നും താലിബാനികള്‍ക്ക് അപ്രാപ്യമായി തുടരുകയാണ്. സോവിയേറ്റ് അധിനിവേശക്കാലത്തും വൈദേശീക ശക്തികള്‍ക്കെതിരെ ശക്തമായി പോരാടിയ അഹ്മദ് ഷാ മസൂദിന്‍റെ മകനായ അഹമ്മദ് മസൂദാണ് പഞ്ച്ശീരില്‍ താലിബാനികളെ പ്രതിരോധിക്കുന്ന വടക്കന്‍ സഖ്യത്തിന്‍റെ കമാന്‍റര്‍. 

 

221

വടക്കന്‍ സഖ്യം തങ്ങളുടെ സൈനീകര്‍ക്ക് കഠിനമായി പരിശീലനങ്ങള്‍ നല്‍കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ചിലര്‍ തോക്കുമായി നില്‍ക്കുമ്പോള്‍ മറ്റ് പോരാളികള്‍ വലിയ മരങ്ങള്‍ ചുമലിലേറ്റി വെള്ളത്തില്‍ നിന്ന് പരിശീലനം ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

 

321

മറ്റ് പ്രതിരോധ അംഗങ്ങൾ, സൈനിക ഉപകരണങ്ങൾ ധരിച്ച് ആയുധങ്ങളേന്തി പർവതങ്ങളുടെ താഴ്വാരയിലെ വിജനമായ തെരുവുകളിലൂടെ മാർച്ച് ചെയ്യുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. 

 

421

അവസാന പേരാളിയും മരിച്ച് വീഴുവരെ താഴ്വാരയിലെ  1,70,000 പേരെയും തങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തതായി വടക്കന്‍ സഖ്യ കമാന്‍റര്‍ അഹമ്മദ് മസൂദ് പറഞ്ഞു. 

 

521

പഞ്ച്ശീരില്‍ താഴ്വാരയെ പ്രതിരോധിക്കാനായി ആഴ്ചകള്‍ക്ക് മുമ്പ് തന്നെ നൂറ് കണക്കിന് പോരാളികളെ അയച്ചതായും പഞ്ച്ശീര്‍ വളഞ്ഞതായും താലിബാന്‍ അവകാശപ്പെട്ടിരുന്നെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

621

പഞ്ച്ശീരിലെ പോരാളികളില്‍ ഭൂരിഭാഗവും അഫ്ഗാനിസ്ഥാന്‍റെ വടക്ക് ഹിന്ദു കുഷ് പർവതനിരകളിൽ താമസിക്കുന്ന താജിക്കുകളാണ്.  വടക്കന്‍ സഖ്യത്തോടൊപ്പം അഫ്ഗാനിസ്ഥാന്‍ മന്ത്രിസഭയിലെ വൈസ് പ്രസിഡന്‍റായിരുന്ന അംറുല്ല സാലിഹും പ്രതിരോധ മന്ത്രിയായിരുന്ന  ജനറൽ ബിസ്മില്ല മുഹമ്മദിയും അണിചേര്‍ന്നു.

 

721

അമേരിക്കയിലെ 9/11 ആക്രമണത്തിന് രണ്ട് ദിവസം മുമ്പ്, അള്‍ജസീറ ചാനലിന്‍റെ പ്രവര്‍ത്തകരെന്ന വ്യാജേന അൽ ഖ്വയ്ദ തീവ്രവാദികള്‍ കൊലപ്പെടുത്തിയ അഹ്മദ് ഷാ മസൂദിന്‍റെ മകനാണ് അഹമ്മദ് മസൂദ് (32). ഇദ്ദേഹം ഇംഗ്ലണ്ടിലെ സാൻഡ്‌ഹർസ്റ്റിൽ നിന്ന്  ബ്രിട്ടീഷ് സൈന്യത്തിന്‍റെ പരിശീലനം നേടിയ ആളാണ്. 

821

പിതാവിന്‍റെ മരണ സമയത്ത് 12 വയസ്സുണ്ടായിരുന്ന അഹ്മദ് മസൂദ് ഇറാനിലെ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസം നേടുകയും പിന്നീട് 2015 ല്‍ ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് യുദ്ധപഠനത്തിൽ ബിരുദം നേടിയ ആളുമാണ്. 

 

921

'അവർ പ്രതിരോധിക്കാൻ ആഗ്രഹിക്കുന്നു, ഞങ്ങള്‍ പോരാടാനും. ഏത് ഏകാധിപത്യ ഭരണത്തിനെതിരെയും പ്രതിരോധിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' എന്നായിരുന്നു അഹ്മദ് മസൂദ് റോയിട്ടേഴ്സിനോട് പറഞ്ഞത്. 

 

1021

പഞ്ച്‌ഷീർ താഴ്‌വരയിൽ അഭയം തേടുന്ന മറ്റ് നിരവധി പ്രവിശ്യകളിൽ നിന്നുള്ള ആളുകൾ ഞങ്ങളോടൊപ്പം നിൽക്കുകയും അഫ്ഗാനിസ്ഥാനായി മറ്റൊരു സ്വത്വം അംഗീകരിക്കാൻ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

1121

6,000 പേരുടെ സൈന്യം വടക്കന്‍ സഖ്യത്തോടൊപ്പം പഞ്ച്ശീരിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. എന്നാല്‍ പഞ്ച്ശീറിലെ കൂടുതല്‍ പേരെ ഇവര്‍ താലിബാനെതിരെ പോരാടാന്‍ പരിശീലിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

1221

വടക്കന്‍ സഖ്യവുമായി ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ അന്താരാഷ്ട്രാ ഇടപെടലിന് സാദ്ധ്യതയുള്ളതായി താലിബാനും സമ്മതിക്കുന്നു. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അമേരിക്ക അതിന് മുതിരുമോയെന്ന് സംശയവും നിലനില്‍ക്കുന്നു. 

 

1321

എന്നാല്‍, അഫ്ഗാനിസ്ഥാന്‍റെ അയല്‍രാജ്യവും റഷ്യയുമായി അടുപ്പവുമുള്ള തജികിസ്ഥാന്‍റെ പിന്തുണ വടക്കന്‍ സഖ്യത്തിനുണ്ടെന്നതിന് ചില തെളിവുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താജികിസ്ഥാന്‍റെ ഹെലികോപ്റ്റർ പഞ്ച്ശീര്‍ താഴ്വരയിൽ ഇറങ്ങുന്ന വീഡിയോകള്‍ മുമ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.'

 

1421

ഇതാണ് താജികിസ്ഥാനുമായുള്ള വടക്കന്‍ സഖ്യത്തിന്‍റെ ബന്ധത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. തോക്കുകൾ, വെടിയുണ്ടകൾ, ഭക്ഷണ സാധനങ്ങൾ എന്നിവയാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതായി സംശയിക്കപ്പെടുന്നത്. 

 

1521

പ്രതിരോധത്തിന്‍റെ മനോവീര്യം ഉയർന്നതാണ്. ഞങ്ങളുടെ അയൽക്കാരൻ തുടക്കം മുതൽ ആരംഭിച്ച എല്ലാ പിന്തുണയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. എന്നായിരുന്നു ഈ സംഭവത്തോട് അഹ്മദ് മസൂദ് പ്രതികരിച്ചത്. 

 

1621

മസൂദ് മാത്രമാണ് ഇന്ന് താലിബാനെ എതിർക്കുകയും പിടിച്ചുനിൽക്കുകയും ചെയ്യുന്നത്. എനിക്ക് തോന്നുന്നത്, അച്ഛനുമായുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുക്കുമ്പോൾ, ഫ്രാൻസ് അഹ്മദ് മസൂദ് ഏറ്റവും നൂതനമായ സഹായം നൽകാല്‍ സാദ്ധ്യതയുണ്ടെന്ന് ഫ്രഞ്ച് പത്രപ്രവര്‍ത്തകനായ ബെർണാഡ് ഹെൻറി ലെവി പറയുന്നു. 

 

1721

"താലിബാനുമായി സമാധാന ഉടമ്പടിക്കുള്ള വ്യവസ്ഥകൾ വികേന്ദ്രീകരണമാണ് - എല്ലാവർക്കും സാമൂഹിക നീതി, സമത്വം, അവകാശങ്ങൾ, സ്വാതന്ത്ര്യം എന്നിവ ഉറപ്പുവരുത്തുന്ന ഒരു സംവിധാനമാണ് തങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്ന് അഫ്ഗാൻ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്‍റെ (എൻആർഎഫ്) വിദേശ ബന്ധങ്ങളുടെ തലവൻ അലി മൈസാം നസരി പറയുന്നു. 

 

1821

താലിബാൻ അഫ്ഗാനിസ്ഥാന്‍റെ ഭൂരിഭാഗവും നിയന്ത്രിക്കുമ്പോൾ, ചില ജില്ലകളിലെ പ്രാദേശിക സായുധസേനകൾ താലിബാന്‍റെ കർക്കശ ഭരണത്തെ എതിർക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇത്തരം സംഘങ്ങള്‍ മസൂദിന്‍റെ എൻ‌ആർ‌എഫുമായി ബന്ധം സ്ഥാപിച്ചുവെന്നും നസറി അവകാശപ്പെടുന്നു.

 

1921

പാകിസ്ഥാനുമായി നല്ല ബന്ധത്തിനാണ് അഹ്മദ് മസൂദിന് താത്പര്യമെന്നും എന്നാല്‍ അംറുല്ല സാലിഹിന് പാകിസ്ഥാന്‍ വിരുദ്ധ നിലപാടാണെന്നും നസറി പറഞ്ഞു. ഇത്തരം ആഭ്യന്തരകാര്യങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

 

2021

അഫ്ഗാനിസ്ഥാനിലെ ആയിരക്കണക്കിന് താലിബാന്‍ വിരുദ്ധ പോരാളികള്‍  വടക്കന്‍ സഖ്യവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്. വംശീയ ന്യൂനപക്ഷങ്ങളുടെ രാജ്യമാണ് അഫ്ഗാന്‍ ഇത് തന്നെയാണ് അഫ്ഗാന്‍റെ പ്രശ്നവും ഇതിന് പരിഹാരമുണ്ടാകണമെങ്കില്‍  ഒരു ഫെഡറേറ്റഡ് ഗവൺമെന്റ് സംവിധാനം ആവശ്യമാണെന്നും നസറി പറഞ്ഞു.

 

2121

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

 

click me!

Recommended Stories