നെറ്റിയിലെ 'അത്ഭുത വാല്‍' കാരണം ഉടമ ഉപേക്ഷിച്ചു; നര്‍വാള്‍ ഇന്ന് അമേരിക്കന്‍ സമൂഹമാധ്യമത്തിലെ താരം

First Published Nov 14, 2019, 12:51 PM IST

അമേരിക്കയിലെ മിസോറിയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തില്‍ ഉപേക്ഷിക്കപ്പെട്ടൊരു നായ കുട്ടിയുമായി ഒരാള്‍ എത്തി. നായകുട്ടിയെ കണ്ട  മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു. നായക്കുട്ടിയുടെ നെറ്റിയുടെ നടുവിലായി ഒരു കുഞ്ഞു വാല്‍. ഇന്ന് അവനാണ് അമേരിക്കയിലെ സമൂഹ മാധ്യമങ്ങളിലെ താരം. പേര് നര്‍വാള്‍. നായകുട്ടിക്ക് ഏതാണ്ട് 10 ആഴ്ചമാത്രമേ പ്രായമുള്ളൂ.

മൃഗങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള മാക് മിഷനിലെ ഉദ്യോഗസ്ഥര്‍ നായ്ക്കുട്ടിക്ക് ശസ്ത്രക്രിയ ആവശ്യമില്ലെന്നും വാല്‍ നീക്കം ചെയ്യേണ്ടെന്നും പറയുന്നു. അധിക വാൽ നീക്കംചെയ്യാൻ മെഡിക്കൽ ആവശ്യമില്ല. കാരണം അതിന് അധികവാള്‍ അസ്വസ്ഥതയുണ്ടാക്കുന്നില്ല. മാത്രമല്ല വേദനയുള്ളതായി തോന്നുന്നുമില്ല. വളരെ ഉല്ലാസത്തോടെയാണ് അവന്‍റെ കളികള്‍. ഫേസ്ബുക്കിൽ അപ്പ് ചെയ്ത് നർവാളിന്‍റെ ഫോട്ടോകള്‍ ഇന്ന് അമേരിക്കയില്‍ വൈറലാണ്. 

ഏക്സറേയില്‍ നര്‍വാളിന്‍റെ രണ്ടാം വാല്‍ കാണാം. അവന്‍റെ യഥാർത്ഥ വാലിന്‍റെ മൂന്നിലൊന്ന് വലിപ്പമേയുള്ളൂ രണ്ടാം വാലിന്. മറ്റൊരു അവയവത്തോടും ബന്ധപ്പെട്ടല്ല രണ്ടാം വാല്‍  നില്‍ക്കുന്നത്. എന്നാല്‍ പ്രത്യേകത കാരണം ആരെങ്കിലും നര്‍വാളിനെ ദത്തെടുക്കാമെന്ന് കരുതിയാല്‍ പറ്റില്ല. കാരണം അവന്‍ കുറച്ചുക്കൂടി വളര്‍ന്ന് വാൽ, അവനൊരു ഒരു പ്രശ്‌നമോ അല്ലയോയെന്ന് ഉറപ്പുവരുത്തണമെന്ന് മാക് മിഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.  

ഗ്രാമീണ മിസോറിയിൽ ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് നായ്ക്കളിൽ ഒരാളാണ് നാർവാൾ എന്ന് സ്ഥാപനത്തിലെ ഉദ്യോഗസ്ഥ മിസ് സ്റ്റെഫെൻ പറഞ്ഞു. സെന്‍ററിന്‍റെ ഫേസ്ബുക്ക് പേജിലെ നാർ‌വാളിന്‍റെ ഫോട്ടോകളും വീഡിയോകളും 24 മണിക്കൂറിനുള്ളിൽ പതിനായിരക്കണക്കിന് "ലൈക്കുകൾ" നേടി. കാണാം നെറ്റിയില്‍ വാലുള്ള പട്ടിക്കുട്ടിയെ.

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!