ഇസ്ലാമോഫോബിയയ്ക്കെതിരെ ഫ്രാന്‍സില്‍ പടുകൂറ്റന്‍ മാര്‍ച്ച്

First Published Nov 11, 2019, 10:44 AM IST

ക്രിസ്ത്യന്‍ - മുസ്ലീം കുരിശുയുദ്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ കോളനികളുടെ ഉത്ഭവത്തോടെ സംഭവിച്ച വ്യാവസായിക വിപ്ലവം യൂറോപില്‍ മതത്തിനേക്കാള്‍ മനുഷ്യന് പ്രാധാന്യം കൊടുക്കുന്ന ചിന്തകള്‍ക്ക് പ്രമുഖ്യം നേടിക്കൊടുത്തു. ഇതോടെ മതാധികാര യൂറോപ്യന്‍ രാജ്യങ്ങള്‍ രാജാധികാരത്തിലേക്കും പിന്നീട് പൂര്‍ണ്ണമായോ ഭാഗീകമായോ ജനാധിപത്യത്തിലേക്കും കടന്നു. എന്നാല്‍ ഇതേ കാലത്ത് പശ്ചിമേഷ്യയിലെ മുസ്ലീം രാജ്യങ്ങള്‍ ഏറെ ക്ലേശകരമായ ജീവിതാവസ്ഥയിലൂടെയായിരുന്നു കടന്നു പോയിരുന്നത്. പിന്നീട് വാഹനങ്ങളുടെയും പെട്രോളിന്‍റെയും അമിതമായ ഉപയോഗം പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും വിഭവാധികാരത്തിന്‍റെ ബലത്തില്‍ സമ്പത്തിന്‍റെ നേറുകയിലെത്തിച്ചു. എന്നാല്‍ അതോടൊപ്പം മറ്റ് ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ദാരിദ്യം മാത്രമായിരുന്നു സ്ഥായിയായി നിലനിന്നത്. ഈ അടിസ്ഥാന വ്യത്യാസം മതതീവ്ര വിശ്വാസത്തിലേക്ക് ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളെ നയിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ അങ്ങനെ വീണ്ടും പശ്ചിമേഷ്യയില്‍ തീവ്രമതസംഘടനകള്‍ ശക്തിപ്രാപിച്ചു. സ്വരാജ്യത്തിനും മറ്റ് രാജ്യങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ ഐഎസ്ഐഎസ് പോലുള്ള തീവ്ര ഇസ്ലാമിക സംഘങ്ങള്‍ ശക്തിപ്രാപിച്ചതോടെ ലോകപൊലീസ് ചമയുന്ന അമേരിക്ക സഖ്യശക്തികള്‍ക്കൊപ്പം പശ്ചിമേഷ്യയില്‍ അക്രമണം അഴിച്ചു വിട്ടു. ഇത് യൂറോപിലേക്കുള്ള കുടിയേറ്റങ്ങള്‍ക്ക് ഗതിവേഗം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഇതിന്‍റെ ഏറ്റവും ഭീകരമായ പരിണിതഫലമായി സംഭവിച്ചത്, ലോകം മുഴുവനുമുള്ള മുസ്ലീം മതവിശ്വാസികള്‍ പലതരത്തില്‍ വേട്ടയാടപ്പെട്ട് തുടങ്ങിയെന്നതാണ്. ചില തീവ്ര മതവിശ്വാസികളുടെ കൊള്ളരുതായ്മയ്ക്ക് ലോകം മുഴുവനും മുസ്ലീങ്ങള്‍ വേട്ടയാടപ്പെട്ട് തുടങ്ങി. മ്യാന്‍മാറിലെ റോഹിങ്ക്യകള്‍, ചൈനയിലെ ഉയിഗുര്‍ ചില ഉദാഹരണങ്ങള്‍ മാത്രം. കാണാം ഫ്രാന്‍സിലെ പ്രതിഷേധങ്ങള്‍.

നിലനില്‍പ്പിന് ഭീഷണിയാകുമ്പോള്‍ സ്വാഭാവികമായും സ്വാസ്ഥ്യമുള്ളിടം നോക്കിയുള്ള യാത്ര മനുഷ്യന്‍റെ ആദിമ ചരിത്രം മുതലുള്ളതാണ്.
undefined
ഇത്തരത്തില്‍ കലാപഭൂമിയായ പശ്ചിമേഷ്യയില്‍ നിന്നും യൂറോപിലേക്കുള്ള ലക്ഷക്കണക്കിനാളുകളുടെ കുടിയേറ്റം യൂറോപിന്‍റെ സന്തുലിതാവസ്ഥയ്ക്ക് ഏറെ പരിക്കേല്‍പ്പിച്ചു.
undefined
കലാപ ഭൂമിയില്‍ നിന്നെത്തുന്നവരെല്ലാം കലാപകാരികള്‍ എന്ന ബോധ്യത്തില്‍ യൂറോപിലെത്തപ്പെട്ട കുടിയേറ്റക്കാര്‍ വേട്ടയാടല്‍ നേരിട്ടു തുടങ്ങിയതോടെ പേരിന്‍റെ, നിറത്തിന്‍റെ പേരില്‍ യൂറോപില്‍ വിവേചനങ്ങള്‍ വ്യപിച്ചു.
undefined
ഇതിന് മുമ്പ് ഇത്തരത്തില്‍ യൂറോപില്‍ വിഭജനമുണ്ടായത് ഹിറ്റ്ലറിന്‍റെ നാസികളില്‍ നിന്ന് ജൂതന്മാര്‍ക്കായിരുന്നുവെന്ന് പലരും പരിതപിക്കുന്നു.
undefined
മതമല്ല, മനുഷ്യനാണ് വലുതെന്നും ഇസ്ലാമോഫോബിയയ്ക്ക് പരിഹാരം കാണമെന്നും ആവശ്യപ്പെട്ടായിരുന്നു പാരീസില്‍ ഇന്നലെ പടുകൂറ്റന്‍ റാലി സംഘടിക്കപ്പെട്ടത്.
undefined
ഫ്രാൻസിന്‍റെ രാഷ്ട്രീയ വർഗത്തെ ഭിന്നിപ്പിച്ച ഇസ്ലാമോഫോബിയ വിരുദ്ധ പ്രകടനത്തിൽ ആയിരക്കണക്കിന് പേർ ഞായറാഴ്ച പാരീസിന്‍റെ തെരുവുകളില്‍ മാർച്ച് നടത്തി.
undefined
പാരീസിന്‍റെ തെക്കുപടിഞ്ഞാറൻ നഗരമായ ബയോണിലെ ഒരു പള്ളിയിൽ തീവ്ര വലതുപക്ഷ ബന്ധമുള്ളൊരാൾ വെടിയുതിർത്തതിനെ തുടര്‍ന്ന് രണ്ടുപേർക്ക് പരിക്കേറ്റിട്ട് രണ്ടാഴ്ച കഴിഞ്ഞതേയുണ്ടായിരുന്നൊള്ളൂ.
undefined
ഫ്രാൻസിന്‍റെ മതേതരത്വ പാരമ്പര്യം ഭീഷണി നേരിടുകയാണെന്ന് പ്രഖ്യാപിച്ച് ഇടതുപക്ഷ പാർട്ടികളിലെ അംഗങ്ങൾ മാർച്ചിൽ പങ്കെടുത്തു.
undefined
എന്നാല്‍ തീവ്രവലത് നേതാവ് മറൈൻ ലെ പെൻ, പരിപാടി സംഘടിപ്പിച്ചത് ഇസ്ലാമിസ്റ്റുകളാണെന്ന് ആരോപിച്ചു.
undefined
കളക്റ്റീഫ് കോൺട്രെ എൽ ഇസ്ലാമോഫോബി എൻ ഫ്രാൻസ് ആണ് പരിപാടി സംഘടിപ്പിച്ചത്. "എല്ലാ വർഗ്ഗീയതയും നിർത്തുക", "ഇസ്ലാമോഫോബിയ ഒരു അഭിപ്രായമല്ല, കുറ്റകൃത്യമാണ്" എന്ന സന്ദേശങ്ങൾ അടയാളപ്പെടുത്തിയ ബാനറുകളില്‍ പ്രകടനത്തിലുടനീളം ഉപോഗിച്ചിരുന്നു.
undefined
“മതത്തിന്റെയും ചിന്തയുടെയും സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി ബയോൺ പോലുള്ള ഒരു സംഭവത്തിന് ശേഷം പ്രകടനം നടത്തേണ്ടത് നമ്മുടെ ആവശ്യമാണ് .” തീവ്ര ഇടതുപക്ഷ ഫ്രാൻസ് അൺബോവ്ഡ് പാർട്ടിയുടെ തലവൻ ജീൻ ലൂക്ക് മെലൻ‌ചോൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
undefined
ഈ മാസം ആദ്യം ഐഫോപ്പ് നടത്തിയ സർവേയിൽ 40% മുസ്ലീങ്ങൾ ഫ്രാൻസിൽ മതപരമായ വിവേചനം അനുഭവിച്ചതായി അഭിപ്രായപ്പെട്ടു. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം ന്യൂനപക്ഷമുള്ള രണ്ടാമത്തെ വലിയ രാജ്യമാണ് ഫ്രാൻസ്.
undefined
തെക്കുപടിഞ്ഞാറൻ നഗരമായ ബയോണിലെ ഒരു പള്ളിയിൽ തീവ്ര വലതുപക്ഷ ബന്ധമുള്ള ഒരാൾ വെടിയുതിർക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് റാലി സംഘടിപ്പിക്കപ്പെട്ടത്.
undefined
മഴയത്തും മാർച്ചിൽ ജനപങ്കാളിത്തം ശക്തമായിരുന്നു. മുസ്ലീം പേര് ആയതിനാല്‍ ജോലി നഷ്ടപ്പെട്ടത്. പലപ്പോഴും ഹിജാബിന്‍റെ പേരില്‍ പുറത്താക്കപ്പെടുന്നത്. ഇങ്ങനെ റാലിയില്‍ പങ്കെടുത്ത മുസ്ലീം വിശ്വാസികള്‍ മതേതര ഫ്രാന്‍സില്‍ തങ്ങള്‍ നേരിട്ട വിവേചനത്തേ കുറിച്ച് വാചാലരായി.
undefined
അടുത്തിടെ നടന്ന ഒരു ഐ‌എ‌പി‌പി വോട്ടെടുപ്പിൽ 10 ഫ്രഞ്ച് മുസ്‌ലിംകളിൽ നാലുപേരും തങ്ങളുടെ മതം കാരണം വിവേചനം കാണിക്കുന്നുവെന്ന് വിശ്വസിക്കുന്നു. മറ്റൊരു സർവേയിൽ 60 ശതമാനത്തിലധികം പേർ ഇസ്‌ലാമിനെ ഫ്രഞ്ച് മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ആരോപിച്ചു.
undefined
മൂടുപടം ധരിച്ച സ്ത്രീകളെ കുട്ടികളോടൊപ്പം സ്‌കൂൾ യാത്രയിൽ നിന്ന് വിലക്കുന്ന ഒരു ഭേദഗതിക്കും ഫ്രാൻസിന്‍റെ യാഥാസ്ഥിതിക സെനറ്റ് അടുത്തിടെ അംഗീകാരം നൽകി.
undefined
എന്നാൽ ഒരു തീവ്ര വലതുപക്ഷ നിയമനിർമ്മാതാവ് ഒരു പ്രാദേശിക കൗൺസിൽ സന്ദർശിച്ച് മിസ്ലീം സ്ത്രീയോട് ശിരോവസ്ത്രം നീക്കാൻ ആവശ്യപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു.
undefined
നിലവിലെ കാലാവസ്ഥയെ ഹോളോകോസ്റ്റിനു മുമ്പുള്ള 1930 കളിലെ യഹൂദവിരുദ്ധതയുമായിട്ടാണ് പരിപാടിയുടെ സംഘാടകര്‍ താരതമ്യപ്പെടുത്തുന്നത്. എന്നാല്‍ റാലിക്ക് മൗലികവാദ ഇസ്‌ലാമുമായി ബന്ധമുണ്ടെന്ന് ചിലര്‍ ആരോപിച്ചത് മാർച്ച് വിവാദമാകാന്‍ കാരണമായി.
undefined
ഇസ്ലാമിക വിരുദ്ധ ആക്രമണങ്ങൾ പുതിയതല്ലെങ്കിലും സമീപകാലത്തെ നിരവധി സംഭവങ്ങൾ ഈ പ്രതിഷേധ റാലിയെ ഉത്തേജിപ്പിക്കാൻ സഹായിച്ചു. കഴിഞ്ഞ മാസം തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു പള്ളിക്ക് പുറത്ത് രണ്ട് മുസ്ലീങ്ങളെ വെടിവച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.
undefined
മുസ്ലീം വിശ്വാസികള്‍ മാത്രമല്ല. മറ്റ് മതവിശ്വാസികളും ഇസ്ലാമോഫോബിയയ്ക്കെതിരെയുള്ള മാര്‍ച്ചില്‍ ആദ്യാവസാനം പങ്കെടുത്തു.
undefined
click me!