പ്രായപരിധിയില്ലാതെ മദ്യപിക്കാന്‍ പറ്റുന്ന രാജ്യങ്ങളെ അറിയാം

Published : Oct 05, 2020, 11:04 AM ISTUpdated : Oct 05, 2020, 11:06 AM IST

വര്‍ത്തമാനകാല ഇന്ത്യയില്‍ മദ്യപാനത്തിന് ചില നിയന്ത്രണങ്ങളുണ്ട്. പ്രായമാണ് പ്രധാന വിലക്ക്. എന്നാല്‍ ലോകത്തിലെ എല്ലാ സമൂഹവും ഒരു പോലെയല്ല കാര്യങ്ങളെ കാണുന്നത്. ചിലയിടങ്ങളില്‍ മദ്യപാനത്തിന് പ്രായപരിധിയില്ല. മറ്റ് ചില സ്ഥലങ്ങളില്‍ ഉണ്ട്. വിചിത്രമായ ആ നിരോധനങ്ങളറിയാം.

PREV
110
പ്രായപരിധിയില്ലാതെ മദ്യപിക്കാന്‍ പറ്റുന്ന രാജ്യങ്ങളെ അറിയാം

ഡെൻമാർക്ക്: ഡെൻമാർക്കിൽ നിയമപരമായ മദ്യപാന പ്രായ പരിധി ഇല്ലെങ്കിലും, 16.5 ശതമാനത്തിൽ താഴെ ആൽക്കഹോൾ കണ്ടന്റ് ഉള്ള ബിയറും വൈനും മാത്രമേ വാങ്ങാൻ കഴിയൂ, അതും സൂപ്പർ മാർക്കറ്റുകളിൽ നിന്നും. 18 വയസ്സിന് മുകളിലുള്ളവർക്ക് പൊതു ഇടങ്ങളിൽ ഇരുന്ന് മദ്യപിക്കാം. 

210

ജമൈക്ക: എക്കാലത്തെയും മികച്ച കായികതാരങ്ങൾക്ക് ജന്മം നൽകിയ കരീബിയൻ ദ്വീപാണ് ജമൈക്ക. ജമൈക്കയിൽ മദ്യം വാങ്ങാനുള്ള നിങ്ങൾളുടെ പ്രായപരിധി 18 വയസാണ് എന്നാൽ മദ്യപാനത്തിന് കുറഞ്ഞ പ്രായപരിധി നിഷ്കർഷിക്കുന്നില്ല.

310

നോർവേ: മദ്യം വാങ്ങാൻ നിങ്ങൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം; പക്ഷേ മദ്യപാനത്തിന് കുറഞ്ഞ പ്രായപരിധിയില്ല എന്നതാണ് വിചിത്രം. 22 ശതമാനത്തിന് മുകളിൽ ആൽക്കഹോൾ കണ്ടന്റുള്ള മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രായപരിധി കുറഞ്ഞത് 20 വയസ്സ് ആയിരിക്കണം.

410

വിയറ്റ്നാം: പ്രകൃതിയുടെ മികവിന്റെ സൈറ്റുകൾ സന്ദർശിക്കാനും ഇപ്പോഴും ഒരു മൃഗത്തെപ്പോലെ പാർട്ടി ചെയ്യാനും ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികളുടെ സ്വപ്നമാണ് ഈ മനോഹരമായ രാജ്യം. എല്ലാവർക്കും ഭാഗ്യവശാൽ, നിയമപരമായ മദ്യപാന പ്രായം രാജ്യത്ത് ഇല്ല. കൂടാതെ, പബ്ബുകൾക്ക് അവസാന സമയമില്ല. അതെ, അവ എല്ലായ്പ്പോഴും തുറന്നിരിക്കുന്നു! അക്ഷരാർത്ഥത്തിൽ.

510

ജിബൂട്ടി: അറബിയും ഫ്രഞ്ചും ഒരുപോലെ സംസാരിക്കുന്ന ആഫ്രിക്കൻ രാജ്യം. മദ്യപിക്കുന്നതിനോ മദ്യം വാങ്ങുന്നതിനോ ഒരു തരത്തിലുള്ള നിയമങ്ങളും ഇവിടില്ല. എന്നാൽ മദ്യപാനം ഇവിടെ വളരെ ചിലവേറിയതാണ്, കാരണം ഭൂരിഭാ​ഗം മദ്യ ഉത്പന്നങ്ങളും ഫ്രാൻസിൽ നിന്നാണ് വരുന്നത്.

610

അർമേനിയ: സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അർമേനിയ ഏഷ്യയ്ക്കും യൂറോപ്പിനുമിടയിൽ സ്ഥിതിചെയ്യുന്ന ഭൂപ്രദേശമാണ്. അർമേനിയയിൽ മദ്യപാനത്തിന് പ്രായ പരിധി നിശ്ചയിച്ചുകൊണ്ടുള്ള നിയമങ്ങൾ ഒന്നും നിലവിലില്ല. ആർക്കു വേണമെങ്കിലും മദ്യം വാങ്ങുന്നതിനും നിയമങ്ങളോ പ്രത്യേക മാർ​ഗനിർദ്ദേശങ്ങളോ ഒന്നും തന്നെയില്ല.

710

മക്കാവു: പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ കീഴിലാണ് മക്കാവു വരുന്നത്. എന്നാൽ ഇവിടം സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയനാണ്. സ്വന്തമായി കറൻസി ഉണ്ട്, സ്വന്തമായി പാസ്‌പോർട്ട് സേവനങ്ങൾ വരെ ഇവിടെയുണ്ട്. ചൈനയിലെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ല. മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനും ജനങ്ങൾക്ക് പ്രായം തെളിയിക്കേണ്ട ആവശ്യം മക്കാവുവിലില്ല.

810

ഗ്രീസ്: എല്ലായ്‌പ്പോഴും ആഘോഷങ്ങൾ നിറഞ്ഞു നിന്നിരുന്ന ഒരു സ്ഥലമെന്ന ചരിത്രവും പുരാണവും ഗ്രീസിനുണ്ട്. അതുകൊണ്ടൊക്കെ തന്നെയാവും ആഘോഷങ്ങളുടെ നിറം കെട്ടു പോകാതിരിക്കാൻ ഇവിടുത്തെ സർക്കാരുകൾ മദ്യപാനത്തിന് പ്രായപരിധി നിശ്ചയിക്കാതിരിക്കുന്നത്.

910

ബെൽജിയം: 16 വയസ്സ് പ്രായമുണ്ടെങ്കിൽ നിങ്ങൾക്ക് ബിയർ വാങ്ങാൻ കഴിയും, എന്നാൽ മദ്യപാനത്തിന് പ്രായപരിധിയില്ല. മറ്റ് വീര്യം കൂടിയ മദ്യം വാങ്ങുന്നതിന് നിങ്ങൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. ബാറുകളും പബ്ബുകളും ഒഴികെ പൊതു ഇടങ്ങളിൽ പ്രായപൂർത്തി ആകാത്തവർക്ക് മദ്യപിക്കാൻ കഴിയില്ല.
 
1010

ബൾഗേറിയ: പ്രായപൂർത്തിയാകാത്തവർക്ക് ബൾ​ഗേറിയയിൽ പരസ്യമായി മദ്യപിക്കാൻ കഴിയില്ല. മദ്യം വാങ്ങുന്നതിനും 18 വയസ്സ് തികഞ്ഞിരിക്കണം. എന്നാൽ സ്വകാരമായി മദ്യം കഴിക്കുന്നതിന് യാതൊരു വിധ മാനദണ്ഡങ്ങളോ നിയമങ്ങളോ ഇവിടില്ല. മുതിർന്നവരോടൊപ്പം കുട്ടികൾക്ക് മദ്യം വാങ്ങാൻ എത്താം എന്ന പ്രത്യേകതയും ഇവിടുണ്ട്.
 
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories