Published : Feb 17, 2020, 11:14 AM ISTUpdated : Feb 17, 2020, 11:23 AM IST
ബ്രസീലിലെ റിയോ തെരുവുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാര്‍ണിവല്‍ നടക്കുകയാണ്. സാംബാ ചുവടുകളാണ് റിയോ നഗരവീഥികളിലെങ്ങും. എന്നാല്‍ ഇന്നലെ പാടാനെത്തി പ്രിറ്റ ഗില്ലിന്‍റെ പാട്ട് കേള്‍ക്കാനെത്തിയത് 3,20,000 പേരാണ്. തങ്ങളുടെ പ്രിയ ഗായിക പ്രിറ്റാ ഗിലിയുടെ പാട്ട് കേള്‍ക്കാനെത്തിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ തെരുവുകളിലേക്ക് ഒഴുകുകയായിരുന്നുവെന്നാണ് ബ്രസീലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 45,000 മുകളില്‍ ആളുകള്‍ രാവിലെ തന്നെ റിയോ തെരുവുകളില്‍ നിറഞ്ഞിരുന്നു. 35,000 ത്തോളം പേര്‍ നഗരത്തിന്‍റെ തെക്കൻ മേഖലയിലെ ബൊട്ടാണിക്കൽ ഗാർഡനിലും 45,000 ത്തോളം ആളുകള്‍ ലാര്‍ഗോ ഡി സാഓ ഫ്രാന്‍സിസ്കോയിലും 35,000ത്തോളം പേര്‍ സുവാകോ ഡോ ക്രിസ്ടോയിലും മറ്റുള്ളവര്‍ ലാരന്‍ജെറിയാസ്, തെക്കന്‍ മേഖലയിലെ മറ്റ് തെരുവുകള്‍, എന്നിവിടങ്ങളില്‍ തിങ്ങിനിറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എംപിബി ഐക്കൺ ഗായകനായ ഗിൽബെർട്ടോ ഗില്ലിന്‍റെ മകളാണ് പ്രിറ്റ ഗിൽ. തന്‍റെ ഇരുപത്തി ഒമ്പതാമത്തെ വയസിലാണ് പ്രിറ്റ ഗില്‍ ആദ്യത്തെ സ്റ്റുഡിയോ ആല്‍ബം പുറത്തിറക്കുന്നത്. സംഗീതത്തിലേക്കുള്ള തന്‍റെ ജനനമാണിതെന്നും ഈ പുതിയ ലോകത്ത് താന്‍ നഗ്നയായിതന്നെ ജനിക്കുകയാണെന്നും വാദിച്ച് ആല്‍ബത്തിന്‍റെ കവറുകളില്‍ അവര്‍ സ്വന്തം നഗ്നചിത്രങ്ങള്‍ പോസ്റ്ററുകളായി ഉപയോഗിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 2007 ല്‍ അവര്‍ പുറത്തിറക്കിയ "നോയിറ്റ് പ്രീറ്റ" ഏറെ വാണിജ്യ വിജയമായിരുന്നു. റിയോ നഗരത്തിന്‍റെ സ്വന്തം ഗായികയാണ് ഇന്ന് പ്രിറ്റ ഗിൽ. പ്രിറ്റ സംഘടിപ്പിച്ച കരിയോക റോക്ക് ബാൻഡാണ് ബ്ലോക്കോ ഡ പ്രീറ്റ. " കാർട്ടിവാൾ എന്നത് സ്ത്രീകൾ ഉണ്ടാക്കിയ പാർട്ടിയാണ്. ഞങ്ങളുടെ ശക്തി കാർണിവലിൽ എല്ലായിടത്തും ധാരാളമായുണ്ട്. നമ്മുക്ക് കൈകോർത്ത് ഐക്യപ്പെടും, അതിലൂടെ മറ്റ് സ്ത്രീകൾക്ക് അവരുടെ ജീവിതം, അവരുടെ ശരീരം, സ്വതന്ത്രവും ധൈര്യവും സ്വന്തമാക്കാൻ പ്രചോദനം നൽകാം", പ്രിറ്റാ ഗിലി പറഞ്ഞു.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam