മുട്ടോളം മുടി വേണം, ഒടുവില്‍ പതിനൊന്നുകാന്‍റെ സമരത്തിന് മുന്നില്‍ സ്കൂള്‍ വഴങ്ങി

First Published Jul 27, 2019, 3:54 PM IST

എസെക്സ് (ലണ്ടന്‍): ഇനി ആല്‍ഫിക്ക് സ്കൂളില്‍ പോകാം. പതിനൊന്ന് വര്‍ഷമായി നീട്ടി വളര്‍ത്തുന്ന മുടി മുറിക്കാതെ സ്കൂള്‍ പ്രവേശനം അനുവദിക്കില്ലെന്ന നിലപാട് മാറ്റി എസെക്സിലെ പ്രൈമറി സ്കൂള്‍ അധികൃതര്‍. സ്കൂള്‍ പ്രവേശനം നേടാന്‍ പതിനൊന്നുകാരന്‍റെ മുടിമുറിക്കണമെന്ന് നിര്‍ദേശത്തിനെതിരെ പരാതിയുമായി പതിനൊന്നുകാരന്‍ സ്കൂളിനെതിരെ വന്നതോടെയാണ് നടപടി. 

ലണ്ടനിലെ എസെക്സ് സ്വദേശിയായ പതിനൊന്നുകാരന്‍ ആല്‍ഫി ഹോവാര്‍ഡ് ഹ്യൂഗ്‍സിന് നീണ്ട മുടിയായിരുന്നു സ്കൂള്‍ പ്രവേശനത്തിന് തടസ്സമായിരിക്കുന്നത്.
undefined
എസെക്സിലുള്ള കോള്‍ചെസ്റ്റര്‍ റോയല്‍ ഗ്രാമര്‍ സ്കൂളില്‍ പ്രവേശനം തേടിയെത്തിയതായിരുന്നു ആല്‍ഫി. സ്കൂളിലേക്കുള്ള പ്രവേശന പരീക്ഷ ഉയര്‍ന്ന മാര്‍ക്കിലാണ് ആല്‍ഫി പാസായത്.
undefined
ആണ്‍കുട്ടികള്‍ക്ക് കോളറിന് താഴേയക്ക് നീളുന്ന മുടി സ്കൂളിലെ പോളിസി അനുസരിച്ച് അനുവദിക്കില്ലെന്ന് അധികൃതര്‍ ആല്‍ഫിയുടെ മാതാപിതാക്കളോട് വ്യക്തമാക്കിയിരുന്നത്. കുട്ടികള്‍ ചുറുചുറുക്കുള്ളവരായി കാണാന്‍ നീട്ടിയ മുടി തടസ്സമാകുമെന്നായിരുന്നു ഇതിന് കാരണമായി അധികൃതര്‍ പറഞ്ഞത്.
undefined
എന്നാല്‍ മുടി തന്‍റെ ഭാഗമാണെന്നും ഇതുവരെ മുറിച്ചിട്ടില്ലാത്ത മുടി മുറിക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും ആല്‍ഫിയും കുടുംബവും നിലപാട് എടുത്തു. സ്കൂളിന്‍റെ പോളിസി മാറ്റണമെന്ന ആവശ്യപ്പെട്ട് ആല്‍ഫി അധികൃതര്‍ക്ക് കത്ത് നല്‍കി. കുട്ടിക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിനെതിരെ നിയമനടപടിക്ക് മാതാപിതാക്കള്‍ ഒരുങ്ങുകയും ചെയ്തു.
undefined
കുട്ടികളെ കാര്‍ബണ്‍ കോപ്പികളാക്കാനുള്ള പോളിസിയാണ് ഇതെന്ന് ആല്‍ഫിയുടെ മാതാവ് കാറ്റി കോക്സ് ആരോപിക്കുന്നു. കുട്ടികളെ സുരക്ഷിതരാക്കി നിര്‍ത്താനുള്ളതിന് പകരം ഇത്തരം പുരാതന നിയമങ്ങള്‍ ഇനിയും നിലനിര്‍ത്തുന്നത് നാണക്കേടാണെന്നും കാറ്റി കൂട്ടിച്ചേര്‍ത്തു.
undefined
ആല്‍ഫിക്ക് പഠനം ഏറെ പ്രിയപ്പെട്ടതാണെന്ന് അമ്മ പറയുന്നു. എന്തായാലും പോളിസി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആല്‍ഫി നല്‍കിയ പരാതി സ്കൂള്‍ അധികൃതര്‍ വളരെ സീരിയസായി എടുത്തു. ആല്‍ഫിക്ക് അനുകൂലമായി തീരുമാനമെടുത്തു. കോള്‍ചെസ്റ്റര്‍ റോയല്‍ ഗ്രാമര്‍ സ്കൂളില്‍ മുടി മുറിക്കാതെ പഠിക്കുന്ന ആദ്യത്തെ ആണ്‍കുട്ടിയാവും ആല്‍ഫി.
undefined
click me!