അമേരിക്കൻ സംസ്ഥാനമായ മിനിപൊളീസിൽ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ ജനകീയ പ്രതിഷേധം അവസാനിക്കുന്നില്ല. ദിവസവും നിരവധി പേരാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്നത്. മിനിപൊളീസിൽ പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടിരുന്നു.
''വലിയ ജനക്കൂട്ടം, വളരെയേറെ സംഘടിതരായിട്ടാണ് എത്തിയത്. എന്നാല്‍ ആരും തന്നെ വൈറ്റ് ഹൗസിന്റെ അതിര്‍ത്തി കടന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവരെ നീചന്മാരായ നായ്ക്കളും അപകടകരമായ ആയുധങ്ങളും കൊണ്ട് സ്വീകരിക്കുമായിരുന്നു. പ്രവർത്തിക്കാൻ തയ്യാറായി നിരവധി രഹസ്യ സര്‍വീസ് ഏജന്റുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.'' എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം.
പ്രതിഷേധം കനത്തതോടെ നഗരത്തിൽ സുരക്ഷാ സേനയെ വിന്യസിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. ചിക്കാഗോ, ഇല്ലിനോയ്സ്, ലോസ് ആഞ്ചലസ്, കാലിഫോർണിയ തുടങ്ങി നിരവധി നഗരങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി. കൊലചെയ്യപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ അവസാന വാക്കായ 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിഷേധം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎസ്സിലെ മിനിയാപോളിസില്‍ റസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ എല്ലാ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
പൊലീസുകാർക്ക് മുന്നിൽ കൈകൾ ഉയർത്തി പ്രതിഷേധിക്കുന്ന യുവാവ്
പൊലീസുകാർക്ക് മുന്നിൽ കൈകൾ ഉയർത്തി പ്രതിഷേധിക്കുന്ന യുവാവ്
2440
2540
കലാപത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ചുമന്നുകൊണ്ട് പോകുന്ന പൊലീസുകാർ
കലാപത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ചുമന്നുകൊണ്ട് പോകുന്ന പൊലീസുകാർ
2640
പൊലീസ് വാഹനം തകർക്കാൻ ശ്രമിക്കുന്നു
പൊലീസ് വാഹനം തകർക്കാൻ ശ്രമിക്കുന്നു
2740
2840
പൊലീസ് വാഹനത്തിന് തീയിട്ടപ്പോൾ
പൊലീസ് വാഹനത്തിന് തീയിട്ടപ്പോൾ
2940
പ്രതിഷേധക്കാർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കാൻ തുടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥൻ
പ്രതിഷേധക്കാർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കാൻ തുടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥൻ
3040
3140
എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്നെഴുതിയ മാസ്ക് ധരിച്ച യുവതി
എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്നെഴുതിയ മാസ്ക് ധരിച്ച യുവതി
3240
കൊലയാളികളായ പൊലീസുകാരെ വിചാരണ ചെയ്യണം എന്നെഴുതിയ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്നവർ
കൊലയാളികളായ പൊലീസുകാരെ വിചാരണ ചെയ്യണം എന്നെഴുതിയ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്നവർ
3340
3440
നിങ്ങളുടെ കാൽമുട്ട് കൊണ്ട് എന്റെ കഴുത്തും ഞെരിക്കൂ എന്നെഴുതിയ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്നവർ
നിങ്ങളുടെ കാൽമുട്ട് കൊണ്ട് എന്റെ കഴുത്തും ഞെരിക്കൂ എന്നെഴുതിയ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്നവർ
3540
3640
3740
3840
3940
കലാപത്തിൽ കാർ കത്തി നശിക്കുന്നു. പ്രതിഷേധക്കാരെയും ചിത്രത്തിൽ കാണാം
കലാപത്തിൽ കാർ കത്തി നശിക്കുന്നു. പ്രതിഷേധക്കാരെയും ചിത്രത്തിൽ കാണാം
4040
വൈറ്റ് ഹൗസിനു മുന്നിൽ പ്രതിഷേധിക്കുന്നവർ
വൈറ്റ് ഹൗസിനു മുന്നിൽ പ്രതിഷേധിക്കുന്നവർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam