പരിശോധനയ്ക്കു ശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് എഎഫ്പി

സിഡ്നി: ബോംബ് ഭീഷണിക്ക് പിന്നാലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു. കാൻബറയിലെ ദി ലോഡ്ജ് എന്ന ഔദ്യോഗിക വസതിയിൽ നിന്നാണ് പ്രധാനമന്ത്രിയെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്. ചൊവാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഔദ്യോഗിക വസതിയായ ദി ലോഡ്ജിൽ നിന്ന് മാറ്റിയത്. പിന്നീട് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (എഎഫ്പി) വസതിയിൽ പരിശോധന നടത്തി. ഇതിന് പിന്നാലെ രാത്രി 9 മണിക്ക് ശേഷം ആന്റണി ആൽബനീസിന് മടങ്ങിയെത്താൻ അനുമതി നൽകിയിട്ടുണ്ട്.‌‌ പരിശോധനയ്ക്കു ശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് എഎഫ്പി പറഞ്ഞു. നിലവിൽ സമൂഹത്തിനോ പൊതുസുരക്ഷയ്ക്കോ ഒരു ഭീഷണിയുമില്ലെന്നും പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം