ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണം; മിനിയോപോളിസ് നഗരത്തില്‍ കലാപം

First Published May 29, 2020, 10:59 AM IST

അമേരിക്കന്‍ സംസ്ഥാനമായ മിനിയോപോളിസില്‍ കലാപം. മിനിയോപോളിസ് പൊലീസ് കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ നടത്തുന്ന നരനായാട്ടിനെ തുടര്‍ന്നാണ് മിനിയോപോളിസില്‍ കലാപം പൊട്ടിപുറപ്പെട്ടത്. അമേരിക്കയില്‍ വെളുത്ത വര്‍ഗ്ഗക്കാര്‍, കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ നടത്തുന്ന വംശവെറിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജോര്‍ജ് ഫ്ലോയ്ഡ് എന്ന നാല്‍പ്പതുകാരന്‍റെ മരണം. സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കി എന്നാരോപിച്ച്  മിനിയോപോളിസ് പൊലീസ് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി അഞ്ച് മിനിറ്റോളം നിന്നെന്നാണ് ദൃക്സാക്ഷി വിവരണം. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മിനിയോപോളിസ് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. 

''നിങ്ങളുടെ കാല്‍മുട്ട് എന്‍റെ കഴുത്തിലാണ്. എനിക്ക് ശ്വസിക്കാന്‍ വയ്യ.'' എന്ന് പൊലീസിന്‍റെ കാല്‍മുട്ട് കഴുത്തിലമരുമ്പോഴും ജോര്‍ജ് ഫ്ലോയ്ഡ് കരഞ്ഞു പറഞ്ഞു. എന്നാല്‍, മിനിയോപോളിസ് പൊലീസ് ജോര്‍ജ് ഫ്ലോയ്ഡ് സ്വതന്ത്രനാക്കാനോ കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ അനുവദിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് അവശനിലയിലായ ജോര്‍ജ് ഫ്ലോയ്ഡിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം അവിടെ വച്ച് മരിച്ചു. സംഭവം വിവാദമായതോടെ  മിനിയോപോളിസ് പൊലീസിനെതിരെ സംസ്ഥാന മേയര്‍ ജേക്കബ് ഫെറി തന്നെ രംഗത്തെത്തി. '' ഏത് തരത്തില്‍ നോക്കിയാലും ഈ സംഭവം തെറ്റാണ്. ഒരു കറുത്തവര്‍ഗ്ഗക്കാരന്‍റെ കഴുത്തില്‍ മുട്ട് അമര്‍ത്തുന്ന വെള്ളക്കാരനെയാണ് അഞ്ച് മിനുട്ട് നമ്മള്‍ കണ്ടത്. '' മേയര്‍ ജേക്കബ് ഫെറി പറഞ്ഞു. ''അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനാകുക എന്നത് വധശിക്ഷ ലഭിക്കേണ്ട ഒന്നല്ല'' എന്നായിരുന്നു സിവില്‍ റൈറ്റ്സ് അറ്റോണി ബെന്‍ ക്രംപ് പറഞ്ഞത്. അമേരിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരും കറുത്ത വര്‍ഗ്ഗക്കാരും തമ്മില്‍ നൂറ്റാണ്ടുകളുടെ വംശവെറി നിലനില്‍ക്കുന്ന രാജ്യമാണ്. 

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണത്തേ തുടര്‍ന്ന് മിനിയോപോളിസി നഗരത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കലാപകാരികള്‍ കടയ്ക്ക് തീയിട്ടപ്പോള്‍ ഒരാൾ ഫോട്ടോകൾക്കായി പോസ് ചെയ്യുന്നു
undefined
ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണത്തേ തുടര്‍ന്ന് മിനിയോപോളിസി നഗരത്തിലെ കടകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടപ്പോള്‍.
undefined
undefined
മിനിയോപോളിസി നഗരത്തിലെ കടകള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ മിനിയോപോളിസി പൊലീസിനെതിരെ മുദ്രാവക്യം വിളിക്കുന്നു.
undefined
കടകള്‍ക്ക് തീയിട്ട കലാപകാരികള്‍ കടയില്‍ നിന്ന് സാധനങ്ങളെടുത്തുകൊണ്ട് പോകുന്നു.
undefined
undefined
പ്രതിഷേധക്കാര്‍ തീയിട്ട സ്റ്റോറുകളിലൊന്നില്‍ തീ പടരുന്നു.
undefined
പ്രതിഷേധക്കാര്‍ തീയിട്ട സ്റ്റോറുകളിലൊന്നില്‍ തീ പടരുന്നു.
undefined
പ്രതിഷേധക്കാര്‍ തീയിട്ട സ്റ്റോറുകളില്‍ തീപടരുമ്പോള്‍ മുദ്രാവാക്യം വിളിച്ച് കൊണ്ട് നീങ്ങുന്നയാള്‍ കല്ല് വലിച്ചെറുയുന്നു.
undefined
'കനത്ത സായുധ റെഡ്നെക്കുകൾ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടം ആളുകള്‍ ആയുധധാരികളായി ചില കടകള്‍ക്ക് കാവല്‍ നില്‍ക്കുകയും പ്രതിഷേധക്കാരെ തടയുകയും ചെയ്തു.
undefined
മിനിയോപോളിസി പൊലീസ് ജോര്‍ജ് ഫോയ്ഡിന്‍റെ കഴുത്തില്‍ മുട്ടുക്കുത്തി ശ്വാസം മുട്ടിക്കുന്നു. ഈ സമയമത്രയും തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം കരയുകയായിരുന്നു. എന്നാല്‍ കൈയും കെട്ടി നോക്കിനിന്നതല്ലാതെ മറ്റ് പൊലീസുകാര്‍ സംഭവത്തില്‍ ഇടപെട്ടില്ല.
undefined
മിനിയോപോളിസി പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്ലോയ്ഡ്.
undefined
പ്രതിഷേധക്കാരും പൊലീസും മുഖമുഖം. പ്രതിഷേധക്കാരുടെ കൈയില്‍ കൊലയാളി പൊലീസിനെ നിലയ്ക്ക് നിര്‍ത്തുക എന്നെഴുതിയ പ്ലേക്കാര്‍ഡ് കാണാം.
undefined
മിനിയോപോളിസി പൊലീസിന് നേരെ അക്രമാസക്തമായ ജനക്കൂട്ടം സ്റ്റോറുകള്‍ക്ക് തീയിട്ടപ്പോള്‍.
undefined
അക്രമാസക്തമായ ജനക്കൂട്ടം സ്റ്റോറുകള്‍ക്ക് തീയിടുന്നു.
undefined
undefined
കലാപകാരികള്‍ തീയിട്ട സ്റ്റോറുകള്‍ക്ക് സമീപത്തുകൂടി ഒരാള്‍ നടന്നു പോകുന്നു.
undefined
undefined
പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കുരുമുളക് സ്പ്രേയും ഗ്രനൈഡുകളും പ്രയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ മാസ്ക് ധരിച്ചെത്തിയ പ്രതിഷേധക്കാര്‍.
undefined
കലാപത്തിനിടെ തകര്‍ക്കപ്പെട്ട കടകളില്‍ നിന്ന് സാധനങ്ങളുമായി പോകുന്നയാള്‍.
undefined
undefined
undefined
ജോര്‍ജ് ഫോയ്ഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തിനിടെ ഒരു സ്ത്രീയുടെ നേരെ കുരുമുകള് സ്പ്രേ ഉപയോഗിക്കുന്ന പൊലീസ്.
undefined
പ്രതിഷേധക്കാര്‍ക്ക് നേരെ മിനിയോപോളിസി പൊലീസ് വാഹനങ്ങളുടെ മുകളില്‍ കയറിനിന്നാണ് വെടിയുതിര്‍ത്തത്.
undefined
ഈ ദൃശ്യങ്ങള്‍2018 ല്‍ തമിഴ്നാട്ടിലെതൂത്തുക്കുടിയില്‍സ്റ്റെര്‍ലൈന്‍ കമ്പനിക്കെതിരെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ്നാട് പൊലീസ് നടത്തിയ വെടിവെപ്പ് ദൃശ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
undefined
ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണത്തെ തുടര്‍ന്ന്സൈക്കിളില്‍ കാര്‍ബോഡില്‍ പ്രതിഷേധ വാചകങ്ങളെഴുതി പ്രതിഷേധിക്കുന്നയാള്‍.
undefined
undefined
undefined
ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തിയ വെള്ളക്കാരനായ പൊലീസുകാരനെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്ന് മേയർ ജേക്കബ് ഫ്രേ ആവശ്യപ്പെട്ടു.
undefined
undefined
undefined
മിനിയോപോളിസി പൊലീസ് സ്റ്റേഷനും പ്രതിഷേധക്കാര്‍ തീയിട്ടു.
undefined
'കൊലയാളി പൊലീസ്' എന്നായിരുന്നു ജനങ്ങളുയര്‍ത്തിയ പോസ്റ്റുകളിലൊന്ന്. ജോര്‍ജ് ഫോയ്ഡിന്‍റെ അവസാന വാക്കുകളായ "എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല" എന്നവാക്കുകളും ആളുകള്‍ ഉയര്‍ത്തിപ്പിടിച്ചു.
undefined
undefined
മഹാമാരിയുടെ കാലത്ത് മാസ്കുകളില്‍ " എനിക്ക് ശ്വസിക്കാനാകുന്നില്ല" എന്ന ജോര്‍ജ് ഫ്ലോയ്ഡിന്‍റെ അവസാനത്തെ വാക്കുകള്‍ മാസ്കില്‍ എഴുതി പ്രതിഷേധിക്കുന്നവര്‍.
undefined
undefined
undefined
undefined
undefined
undefined
undefined
click me!