ഉയരമില്ലായ്മയാണെന്‍റെ ഉയരം; ക്വാഡന്‍ ബൈലസ് ഇന്ന് ഹീറോ

First Published Feb 23, 2020, 11:32 AM IST

ഉയരക്കുറവിന്‍റെ പേരില്‍ കഴിഞ്ഞ ദിവസം സഹപാഠികള്‍ കളിയാക്കിയതിന്‍റെ പേരില്‍, അമ്മയോട് ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞ് കരഞ്ഞ ആ കുരുന്ന് ഇന്ന് ഹീറോ. ഓസ്ട്രേലിയന്‍ നാഷണൽ റഗ്ബി ലീഗിന്‍റെ ഇൻഡിജെനസ് ഓൾ-സ്റ്റാർസ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചാണ് ക്വാഡന്‍ സ്റ്റാറായത്. ക്വീൻസ്‌ലാന്‍റിലെ ഗോൾഡ് കോസിൽ ഇന്നലെ നടന്ന മത്സരത്തില്‍ ടീമിനെ ഗ്രൗണ്ടിലേക്ക് നയിച്ചത് ക്വാഡനാണ്. അവിടെയെത്തി കളിക്കാര്‍ക്കൊപ്പം ക്വാഡനും ഗ്രൗണ്ടിലിറങ്ങി. ഇരു ടീം അംഗങ്ങൾക്കും ക്യാപ്റ്റൻമാർക്കും ക്വാഡന്‍ കൈ കൊടുക്കൊടുത്തു. അപമാനത്തിന്‍റെ പടുകുഴിയില്‍ നിന്ന് അഭിമാനത്തിന്‍റെ ഉയരങ്ങളിലായിരുന്നു ഇന്നലെ ക്വാഡന്‍റെ ജീവിതം. ജെയ്സണ്‍ മക്‍ക്വാലെ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.

ഒന്‍പതു വയസുള്ള സ്വന്തം മകനെ 'ഡ്വാര്‍ഫിസം' എന്ന ജനിതക രോഗത്തിന്‍റെ പേരില്‍ കളിയാക്കുന്നത് കണ്ട് സഹിക്കാന്‍ കഴിയാത്ത അമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
undefined
ഓസ്ട്രേലിയൻ സ്വദേശിയായ യറാക്ക ബൈലസ് ആയിരുന്നു ആ അമ്മ. അവര്‍ കഴിഞ്ഞ ദിവസം തന്‍റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയില്‍ മകന്‍റെ രോഗം കാരണം കൂട്ടുകാര്‍ അവനെ കുള്ളനെന്ന് വിളിച്ച് കളിയാക്കുന്നെന്ന് അവര്‍ പറഞ്ഞു.
undefined
ഉയരക്കുറവിന്‍റെ പേരില്‍ സഹപാഠികള്‍ കുള്ളനെന്ന് വിളിക്കുകയും തലയില്‍ കൊട്ടുകയുമായിരുന്നുവെന്ന് അവന്‍ അമ്മയോട് പരാതിപ്പെട്ടിരുന്നു.
undefined
ഒമ്പതു വയസുള്ള മകന്‍റെ വേദന ആ അമ്മയെ കരയിച്ചു. ഇനിയുള്ള ജീവിതത്തില്‍ അവന്‍ അനുഭവിക്കാന്‍ പോകുന്ന ഒറ്റപ്പെടലോര്‍ത്തപ്പോള്‍ ഏതൊരു അമ്മയേയും പോലെ അവരും പ്രതികരിച്ചു.
undefined
ഫേസ് ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ അവര്‍, കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നു തരുമോയെന്നുമൊക്കെ ചോദിച്ചെന്നും അവര്‍ പറഞ്ഞു.
undefined
കളിയാക്കലിന്‍റെ പ്രത്യാഘാതമാണിത്! മറ്റെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല- എന്നു കുറിച്ചു കൊണ്ടാണ് മകൻ കരയുന്ന യറാക്ക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ' എനിക്കൊരു കയർ തരൂ. ഞാൻ ആത്മഹത്യ ചെയ്യാം. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണം-എന്നൊക്കെയാണ് ക്വാഡന്‍ പറയുന്നത്.
undefined
വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ക്വാഡന് പിന്തുണയുമായെത്തിയത്. യുഎസ് ഹാസ്യനടൻ ബ്രാഡ് വില്യംസിന്റെ 'ഗോ-ഫണ്ട് മി' എന്ന ക്രൗഡ് ഫണ്ടിങ് പേജ് ഇത് വരെ 436,638 ഡോളർ സമാഹരിച്ചു.
undefined
സിനിമാ താരം ഗിന്നസ് പക്രു ക്വാഡന് പിന്തുണ നൽകി ഫേസ്ബുക്കിൽ കുറിപ്പെഴുതി. തിരക്കഥകൃത്ത് ബിബിന്‍ ജോര്‍ജും ക്വാഡിന് പിന്തുണയുമായി എത്തി. അങ്ങനെ ലോകത്തിന്‍റെ പല ഭാഗത്ത് നിന്ന് നിരവധി പേര്‍.
undefined
ക്വീൻസ്‌ലാന്‍റിലെ ഗോൾഡ് കോസിൽ ഇന്നലെ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയന്‍ നാഷണൽ റഗ്ബി ലീഗിന്‍റെ ഇൻഡിജെനസ് ഓൾ-സ്റ്റാർസ് ടീമിനെ ഗ്രൗണ്ടിലേക്ക് നയിച്ചത് ക്വാഡനായിരുന്നു. ഇതോടെ ദേശീയതലത്തില്‍ തന്നെ താരമായി ക്വാഡന്‍ മാറി. കളിക്കാര്‍ക്കൊപ്പം ക്വാഡനും ഗ്രൗണ്ടിലിറങ്ങി. ഇരു ടീം അംഗങ്ങൾക്കും ക്യാപ്റ്റൻമാർക്കും കൈ കൊടുത്ത ക്വാഡന്‍ സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാനും മറന്നില്ല.
undefined
click me!