Ukraine War: യുക്രൈന്‍ തങ്ങളുടെ എണ്ണ ഡിപ്പോ ആക്രമിച്ചതായി റഷ്യന്‍ ആരോപണം

Published : Apr 02, 2022, 03:01 PM IST

യുക്രൈന്‍റെ രണ്ട് ഹെലികോപ്റ്ററുകള്‍ തങ്ങളുടെ പ്രദേശത്ത് അക്രമണം നടത്തിയതായി ആരോപിച്ച് റഷ്യ രംഗത്തെത്തി. യുക്രൈനിലെ നവനാസികള്‍ക്കെതിരെയുള്ള സൈനിക നടപടിയെന്ന് പുടിന്‍ വിശേഷിപ്പിക്കുന്ന യുക്രൈന്‍ യുദ്ധത്തിനിടെ ആദ്യമായാണ് റഷ്യ ഇത്തരമൊരു ആരോപണവുമായി മുന്നോട്ട് വരുന്നത്. റഷ്യയുടെ ആരോപണം യുക്രൈന്‍ നിഷേധിച്ചെങ്കിലും യുക്രൈന്‍ നഗരമായ ഖാര്‍കീവിന് സമീപത്തെ അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ ഉള്ളിലുള്ള ബെല്‍ഗൊറോഡിലെ ഒരു എണ്ണ ഡിപ്പോയില്‍ മിസൈല്‍ അക്രമണത്തെ തുടര്‍ന്ന് തീ പടരുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിട്ട വീഡിയോകളില്‍ കാണാം. അതോടൊപ്പം എണ്ണ ഡിപ്പോയില്‍ റോക്കറ്റുകള്‍ പതിക്കുന്ന വീഡിയോകളും പ്രത്യക്ഷപ്പെട്ടു.   

PREV
117
Ukraine War: യുക്രൈന്‍ തങ്ങളുടെ എണ്ണ ഡിപ്പോ ആക്രമിച്ചതായി റഷ്യന്‍ ആരോപണം

'ചില കാരണങ്ങളാൽ, ഞങ്ങൾ ഇതിന് പിന്നിലുണ്ടെന്ന് അവർ പറയുന്നു. ഇത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല," യുക്രൈന്‍ സുരക്ഷാ കൗൺസിൽ സെക്രട്ടറി ഒലെക്‌സി ഡാനിലോവ് സംഭവത്തോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. 

 

217

യുദ്ധം ആരംഭിച്ച് ഇപ്പോള്‍ ഒരു മാസവും ഒരാഴ്ചയും പിന്നിട്ടു. അതിനിടെയാണ് ഇത്തരമൊരു ആരോപണം ആദ്യമായി ഉയരുന്നത്. ആരോപണം ശരിയാണെങ്കില്‍ യുക്രൈന്‍ ആദ്യമായാണ് റഷ്യന്‍ അതിര്‍ത്തി കടന്ന് ഒരു അക്രമണത്തിന് തയ്യാറാകുന്നതെന്ന് പറയേണ്ടിവരും.

 

317

മോസ്‌കോ സമയം 05:00 മണിയോടെ രണ്ട് യുക്രൈന്‍  Mi-24 ഹെലികോപ്റ്ററുകൾ റഷ്യൻ വ്യോമാതിർത്തിയിൽ വളരെ താഴ്ന്ന ഉയരത്തിൽ പ്രവേശിക്കുകയും ബെൽഗൊറോഡിന്‍റെ പ്രാന്തപ്രദേശത്തുള്ള സിവിലിയൻ എണ്ണ സംഭരണ ​​കേന്ദ്രത്തിൽ മിസൈൽ ആക്രമണം നടത്തുകയും ചെയ്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. 

 

417

എണ്ണ ശുദ്ധീകരണ ശാലയുമായി റഷ്യന്‍ സൈന്യത്തിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യുക്രൈനിലെ സൈനിക നീക്കം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇത്തരം അക്രമണങ്ങള്‍ തടസം സൃഷ്ടിക്കുമെന്ന് പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ വക്താവ് പറഞ്ഞു.

 

517

ഫ്രാന്‍സ്, യുകെ, യുഎസ്, ജര്‍മ്മനി, തുര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളിലും യുദ്ധം നിര്‍ത്തുന്നത് സംബന്ധിച്ച ധാരണകളൊന്നും ഉണ്ടായിട്ടില്ല. യുദ്ധം തുടങ്ങി ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമാധാന ചര്‍ച്ചകളെ പ്രഹസനമാക്കിയാണ് റഷ്യ കണ്ടുകൊണ്ടിരുന്നത്. 

 

617

യുക്രൈന്‍ ആയുധം താഴെ വച്ച് കീഴടങ്ങുകയും നാറ്റോയില്‍ അംഗത്വമെടുക്കില്ലെന്ന് ഉറപ്പ് തരികയും ചെയ്താല്‍ മാത്രമേ സൈനിക നടപടയില്‍ നിന്നും പിന്മാറൂ എന്നായിരുന്നു ഇതുവരെ നടന്ന ചര്‍ച്ചകളിലെല്ലാം പുടിന്‍റെ നിലപാട്. 

 

717

അക്രമണമുണ്ടായ ബെൽഗൊറോഡിന്‍റെ ഊർജ വിതരണത്തിലെ തടസ്സം തടയാൻ റഷ്യ ഇപ്പോൾ ഇന്ധന വിതരണ ശൃംഖല പുനഃസംഘടിപ്പിക്കാൻ ശ്രമിക്കുകയാണെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതിനിടെ ബെല്‍ഗൊറോഡിലെ പമ്പുകളില്‍ കാറുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ട് തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. 

 

817

3,70,000 ജനസംഖ്യയുള്ള നഗരമാണ് ബെൽഗൊറോഡ്. യുക്രെയ്നിലെ രണ്ടാമത്തെ നഗരമായ ഖാർകിവിന് വടക്കായാണ് ബെൽഗൊറോഡ് സ്ഥിതിചെയ്യുന്നത്. എണ്ണ ശുദ്ധീകരണ ശാലയിലെ അക്രമണത്തിന് പിന്നാലെ റഷ്യ ശക്തമായ പീരങ്കി അക്രമണവും ഷെല്ലാക്രമണവും നടത്തി. റഷ്യൻ സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

917

റഷ്യൻ സ്റ്റേറ്റ് ഓയിൽ കമ്പനിയായ റോസ്നെഫ്റ്റ് നടത്തുന്ന ഓയിൽ ഡിപ്പോയിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഗവർണർ ഗ്ലാഡ്‌കോവ് ടെലിഗ്രാം സന്ദേശത്തിൽ പറഞ്ഞു. അത്യാഹിത പ്രവർത്തകർ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും താമസക്കാർക്ക് "ഭീഷണിയില്ലെന്നും" അദ്ദേഹം ആവര്‍ത്തിച്ചു. 

 

1017

തീപിടുത്തത്തിന്‍റെ വീഡിയോ എമർജൻസി മന്ത്രാലയം ടെലിഗ്രാമിൽ പങ്കുവച്ചു. എണ്ണ ശുദ്ധീകരണ ശാലയ്ക്ക് സമീപത്തെ താമസക്കാരെ ഒഴിപ്പിച്ചതായും ഡിപ്പോയിൽ രണ്ട് പേർക്ക് പരിക്കേറ്റതായും റഷ്യയുടെ ഇന്‍റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എട്ട് ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചതായും 200 ഓളം അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 

 

1117

ബെൽഗൊറോഡില്‍ ആവശ്യത്തിന് ഇന്ധനം ഇപ്പോഴുമുണ്ടെന്ന് ഗ്ലാഡ്‌കോവ് റഷ്യയുടെ RIA നൊവോസ്റ്റി വാർത്താ ഏജൻസിയോട് പറഞ്ഞു. എണ്ണ ശുദ്ധീകരണ ശാലയിലെ തീ അണച്ചെങ്കിലും തീ പടരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

1217

അതിനിടെ കഴിഞ്ഞ മാർച്ച് 29 ന് ബെൽഗൊറോഡിനടുത്തുള്ള ഒരു വെടിമരുന്ന് ഡിപ്പോയിൽ നിരവധി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വവും ആരും ഏറ്റെടുത്തിട്ടില്ല. എല്ലാ കുറ്റവും ഞങ്ങളുടെതല്ലെന്ന്, എണ്ണ ശുദ്ധീകരണ ശാലയിലെ സ്ഫോടനത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് യുക്രൈന്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

 

1317

"റഷ്യൻ ഫെഡറേഷന്‍റെ പ്രദേശത്ത് സംഭവിക്കുന്ന എല്ലാ ദുരന്തങ്ങളുടെയും എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം യുക്രൈനാണെന്ന് ഈ സംഭവത്തിന് അർത്ഥമില്ല. ഇത്തരമൊരു ആരോപണം ഞങ്ങൾ ഇതാദ്യമായല്ല കാണുന്നത്. അതിനാൽ, പ്രിയ സുഹൃത്തുക്കളെ, ഞാൻ സ്ഥിരീകരിക്കുകയുമില്ല. ഈ വിവരം നിഷേധിക്കുകയുമില്ല," അദ്ദേഹം പറഞ്ഞു. 

 

1417

എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലെല്ലാം യുക്രൈന്‍റെ 'എംഐ 24 കോംബാറ്റ് മിസൈല്‍ അക്രമണം' എന്ന പേരിലാണ് പുറത്ത് വന്നിരുക്കുന്നത്. യുക്രൈന്‍റെ കൈവശം താഴ്ന്ന ഉയരത്തില്‍ പറക്കുന്ന ഹെലികോപ്റ്ററുകള്‍ ധാരാളമുണ്ട്. 

 

1517

നേരത്തെ കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ ഇവ യുക്രൈന്‍ വിജയകരമായി ഉപയോഗിച്ചിരുന്നു. താഴ്ന്ന നിലയില്‍ പറക്കുമ്പോള്‍ മിലിട്ടറി റഡാർ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിയുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ കഴിയുന്നു.  എന്നാല്‍ ഇത്തരത്തില്‍ താഴ്ന്ന നിലയില്‍ പറക്കണമെങ്കില്‍ ഏറെ ശ്രമകരമാണ്.

 

1617

ശത്രുവിന്‍റെ കണ്ണുകളില്‍ നിന്ന് രക്ഷപ്പെടാമെങ്കിലും ഉയരമുള്ള മരങ്ങളിലോ അതുപോലെ ഉയര്‍ന്ന് നില്‍ക്കുന്ന മറ്റ് പ്രദലങ്ങളിലോ അടിച്ച് അപകടമുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മാത്രമല്ല താഴ്ന്ന് പറക്കുന്ന ഹെലികോപ്റ്ററുകൾ ഇപ്പോഴും ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഇരയാകുന്നു. 

 

1717

രാത്രിയിൽ പറക്കുന്നത് ആ അപകടസാധ്യത കുറയ്ക്കുന്നു.  Mi-24 അല്ലെങ്കിൽ ഹിന്ദ് ഹെലികോപ്റ്റർ "പറക്കുന്ന ടാങ്ക്" എന്നാണ് അറിയപ്പെടുന്നത്. റഷ്യയിലെ ബെൽഗൊറോഡിലെ എണ്ണ ഡിപ്പോയെ ലക്ഷ്യമിട്ടത് ഇത്തരം ഹെലികോപ്റ്ററുകളിലെ റോക്കറ്റുകളായിരിക്കാമെന്ന് യുദ്ധരംഗത്തെ വിദഗ്ദര്‍ പറയുന്നു. റഷ്യ, യുക്രൈനില്‍ നിന്ന് പിന്‍വാങ്ങുന്നതായുള്ള സൂചനകള്‍ പുറത്ത് വരുന്നതിനിടെ യുക്രൈന്‍റെ ഈ തിരിച്ചടി യുക്രൈന്‍ സൈനികരുടെ മനോവീര്യമുയര്‍ത്താന്‍ സഹായിക്കുമെന്നും യുദ്ധവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 

 

Read more Photos on
click me!

Recommended Stories