മലയാളികൾക്ക് പുതുവർഷ സമ്മാനം, നേരിട്ടുള്ള പുതിയ വിമാന സർവീസ് തുടങ്ങുന്നു

Published : Jan 09, 2026, 06:10 PM IST

കേരളത്തിലെ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ വാർത്തയുമായി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ. 

PREV
17
നേരിട്ടുള്ള പുതിയ വിമാന സർവീസ്

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ തങ്ങളുടെ രാജ്യാന്തര ശൃംഖലയുടെ ഭാഗമാക്കിയതായി സൗദിയ അറിയിച്ചു. ഇന്ത്യയിൽ സൗദിയ സർവീസ് നടത്തുന്ന ഏഴാമത്തെ നഗരമാണ് കോഴിക്കോട്.

27
കോഴിക്കോട് നിന്ന് പറക്കാം

2026 ഫെബ്രുവരി 1 മുതലാണ് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയ്ക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നത്.

37
പ്രവാസി മലയാളികൾക്ക് ആശ്വാസം

ആഴ്ചയിൽ എട്ട് സർവീസുകളാണ് ആദ്യഘട്ടത്തില്‍ പ്ലാൻ ചെയ്തിരിക്കുന്നത്. ഇതോടെ ബെംഗളൂരു, മുംബൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ലഖ്‌നൗ എന്നിവയ്ക്ക് പുറമെ സൗദിയയുടെ ഇന്ത്യൻ ഭൂപടത്തിൽ കോഴിക്കോടും ഇടം പിടിച്ചു.

47
സൗദിയയുടെ പുതിയ സർവീസ്

ഈ പുതിയ റൂട്ട് മലബാറിലെ വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ സഹായമാകും. പ്രത്യേകിച്ച് ഹജ്ജ്, ഉംറ തീർത്ഥാടന സീസണുകളിൽ സൗദിയിലേക്കുള്ള യാത്ര സുഗമമാക്കാൻ ഇത് സഹായിക്കും.

57
സൗദി അറേബ്യയുടെ വിമാന കമ്പനി

നിലവിൽ കോഴിക്കോട് വിമാനത്താവള അധികൃതരുമായി ചേർന്ന് സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികൾ സൗദിയ പൂർത്തിയാക്കി വരികയാണ്.

67
റിയാദിലേക്ക് പറക്കാം

സൗദി അറേബ്യയുടെ ടൂറിസം, വ്യോമയാന മേഖലകളിലെ കുതിച്ചുചാട്ടത്തിന്റെ ഭാഗമായാണ് ഈ വിപുലീകരണം.  നിലവിൽ ലോകത്തിന്റെ നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദിയ സർവീസ് നടത്തുന്നുണ്ട്.

77
പ്രവാസികൾക്ക് ആശ്വാസം

പ്രതിദിനം 550-ലധികം ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനി, തങ്ങളുടെ ആധുനിക വിമാനങ്ങൾ ഉപയോഗിച്ച് രാജ്യാന്തര കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories