ഓസ്ട്രേലിയയില്‍ കാട്ടുതീ; ന്യൂസിലന്‍ഡില്‍ ചെമ്മാനം

Published : Jan 05, 2020, 05:45 PM ISTUpdated : Jan 06, 2020, 10:57 AM IST

2019 സെപ്തംബറിലാണ് ഓസ്‌ട്രേലിയയില്‍ ആദ്യ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്.  ഇപ്പോള്‍ നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും കെടാതെ ആ തീ ഒരു കാട്ടുതീയായി ആറ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. അതിനിടെ  52.5 ലക്ഷം ഹെക്ടര്‍ അതായത് 130 ലക്ഷം ഏക്കര്‍ സ്ഥലം കത്തിയമര്‍ന്നു. 2500 കെട്ടിടങ്ങള്‍ ചാമ്പലായി. ഇതില്‍ 1500 എണ്ണം വീടുകളാണ്. വിക്ടോറിയന്‍ സംസ്ഥാനത്ത് മാത്രം 19 പേര്‍ മരിച്ചു. 28 പേരെ കാണാതായി. ഏതാണ്ട് 50 ലക്ഷത്തിലധികം മൃഗങ്ങള്‍ വെന്തുമരിച്ചു. ഇന്നും അണയാതെ, അണയ്ക്കാന്‍ കഴിയാതെ ആളിക്കത്തുകയാണ് ആ കാട്ടുതീ. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് തെക്ക് കിഴക്കായി കിടക്കുന്ന ന്യൂസിലന്‍ഡിലെ ഓക്‍ലാന്‍റിലേക്ക് ഏതാണ്ട് 2156 കിലോ മീറ്റര്‍ ദൂരമാണുള്ളത്. ഇത്രയും ദൂരത്തേക്ക് കാട്ടുതീയുടെ പുകപടലങ്ങള്‍ എത്തിയിരിക്കുന്നു.  ഓക്‍ലാന്‍റിലെ ഇന്ന് വൈകീട്ടത്തെ ആകാശ കാഴ്ചകള്‍ കാണാം.  .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}  

PREV
115
ഓസ്ട്രേലിയയില്‍ കാട്ടുതീ; ന്യൂസിലന്‍ഡില്‍ ചെമ്മാനം
കടുത്ത വേനലും ചൂടും പുകയും, അതിനൊപ്പം ശക്തമായ കാറ്റ് കൂടിയായതോടെ ഓസ്ട്രേലിയ തീയണയ്ക്കാന്‍ പെടാപാട് പെടുകയാണ്. വിക്ടോറിയയില്‍ 14 സ്ഥലങ്ങളിലും ന്യൂ സൗത്ത് വെയ്ല്‍സില്‍ 11 ഇടങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്.

215
ഈ സംസ്ഥാനങ്ങളിലെ മറ്റ് 150 സ്ഥലങ്ങളില്‍ തീയെരിയുകയാണ്. ഒരെണ്ണം കെടുത്തുമ്പോള്‍ പുതിയ രണ്ടോ മൂന്നോ ഉണ്ടാവുന്ന സ്ഥിതി. പുകയും ചാരവും മൂടി ഈ പ്രദേശങ്ങളില്‍ ജനജീവിതം ദുസ്സഹമായി. സ്ഥിതി കൂടുതല്‍ മോശമാകുന്നതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

315
ഓസ്ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന കങ്കാരുക്കളും കോവാലകളും അടക്കമുള്ള ജീവികളും കൂടാതെ പക്ഷികളും ഉരഗങ്ങളുമടക്കം 48 കോടിയോളം സസ്തനികള്‍ ചത്തിട്ടുണ്ടെന്നാണ് സിഡ്നി യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്.

415
ന്യു സൗത്ത് വേയ്ല്‍സിലെ 30 ശതമാനത്തോളം ജീവികള്‍ തുടച്ചുനീക്കപ്പെട്ടതായി ഓസ്ട്രേലിയന്‍ പരിസ്ഥിതി വകുപ്പ് മന്ത്രി സൂസ്സന്‍ ലേ പറയുന്നു.

515
മൃഗങ്ങളുടെ നാശനഷ്ടവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ഏകദേശ കണക്കുകള്‍ മാത്രമാണ്. കാട്ടു തീ അണച്ചാല്‍ മാത്രമേ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ.

615
പക്ഷേ, നിലവിലെ കാലാവസ്ഥയില്‍ വെച്ച് കാട്ടുതീ നിയന്ത്രണവിധേയമാക്കുകയെന്നത് എളുപ്പമല്ല.

715
ലോകത്തിന്‍റെ പലഭാഗത്ത് നിന്നും കൂട്ടത്തില്‍ കായികലോകത്ത് നിന്നും കാട്ടുതീയില്‍ പെട്ട് എരിയുന്ന ഓസ്‌ട്രേലിയയ്ക്കായി സഹായങ്ങളെത്തിത്തുടങ്ങി.

815
2019 ല്‍ ആമസോണ്‍ കാട്ടുതീയില്‍ 900,000 ഹെക്ടര്‍ പ്രദേശമാണ് കത്തിച്ചാമ്പലായത്. 2018 ല്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ 800,000 ഹെക്ടര്‍ സ്ഥലവും കാട്ടുതീയില്‍ നശിച്ചിരുന്നു.

915
എന്നാല്‍ ഇതിനേക്കാളൊക്കെ രൂക്ഷമായ കാട്ടുതീയാണ് ഓസ്‌ട്രേലിയയിലേതെന്ന് കണക്കുകള്‍ പറയുന്നു.

1015
നിലവില്‍ ഓസ്ട്രേലിയയില്‍ വേനല്‍ക്കാലമാണ്. വരും മാസങ്ങളില്‍ വീണ്ടും ചൂട് വര്‍ദ്ധിക്കും. ഇത് കാര്യങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കും.

1115
കിഴക്കന്‍ ഓസ്ട്രേലിയിലെ വിക്ടോറിയ, തെക്കന്‍ ഓസ്ട്രേലിയ, ന്യൂ സൗത്ത് വേല്‍സ്, ടസ്മാനിയ, പടിഞ്ഞാറന്‍ ഓസ്ട്രേലിയ, ക്യൂന്‍സ് ലാന്‍റ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കാട്ടു തീ ശക്തമായി ഇപ്പോഴും നിലനില്‍ക്കുന്നത്.

1215
കാട്ടു തീയണയ്ക്കാന്‍ സൈന്യം രംഗത്തുണ്ടെങ്കിലും ചൂടും പുകയും കാലാവസ്ഥയും കാരണം തീയണക്കുന്നത് പലപ്പോഴും തടസ്സപ്പെടുന്നു.

1315
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ ഹരിതഗൃഹ വാതകം പുറത്ത് വിടുന്ന രാജ്യമാണ് ഓസ്ട്രേലിയ.

1415
ഓസ്ട്രേലിയയില്‍ നിന്ന് തസ്മാന്‍ കടലിലൂടെ 2156 കിലോമീറ്റര്‍ ദൂരെ ന്യൂസ്‍ലന്‍റിലെ ഓക്‍ലാന്‍റിലെ ഇന്നത്തെ വൈകുന്നേരത്തെ ഈ ചിത്രങ്ങള്‍ ഓസ്ട്രേലിയിലെ കാട്ടുതീയുടെ കരുത്താണ് കാട്ടുന്നത്.

1515
കഴിഞ്ഞ വര്‍ഷം തുടങ്ങി, ഈ വര്‍ഷവും തുടരുന്ന കാട്ടുതീ പാരിസ്ഥിതിക്ക് മേലെയുണ്ടാക്കുന്ന കനത്ത ആഘാതമെന്തായിരിക്കുമെന്ന് ഇനിയും കണക്ക് കൂട്ടേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories