ട്രംപിന്റെ 80-ാം ജന്മദിനത്തില്‍ വൈറ്റ് ഹൗസില്‍ ഇടിയുടെ പൊടിപൂരം; യുഎഫ്സി പോരാട്ടങ്ങള്‍ക്ക് ആതിഥേയനായി ട്രംപ്

Published : Jun 15, 2026, 04:18 PM IST

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ 80-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വൈറ്റ് ഹൗസില്‍ 'ഇടിയുടെ പൂരം'. 

PREV
19

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ 80-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വൈറ്റ് ഹൗസില്‍ 'ഇടിയുടെ പൂരം'. അമേരിക്കയുടെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ കൂടി ഭാഗമായാണ് വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് (MMA) പോരാട്ടങ്ങള്‍ അരങ്ങേറിയത്. അര്‍ദ്ധരാത്രി പിന്നിട്ടും നീണ്ടുനിന്ന മത്സരങ്ങള്‍ക്കൊടുവില്‍ വെടിക്കെട്ടോടെയാണ് വൈറ്റ് ഹൗസിലെ 'ഇടിപൂരത്തിന്' സമാപനമായത്.

29

പ്രമുഖ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് സംഘടനയായ അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് (UFC) ആണ് പരിപാടി സംഘടിപ്പിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്തും യുഎഫ്സി സിഇഒയുമായ ഡാന വൈറ്റാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

39

ഇതിനു മണിക്കൂറുകള്‍ക്ക് മുന്‍പാണ്, ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസും ഇറാനും തമ്മില്‍ ധാരണയിലെത്തിയെന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്.

49

ഓവല്‍ ഓഫീസില്‍ നിന്ന് ഡാന വൈറ്റിനൊപ്പം നടന്നുചെന്നാണ് ട്രംപ് പരിപാടികള്‍ക്ക് തുടക്കമിട്ടത്. പോരാട്ടങ്ങള്‍ നടന്ന വേദിയുടെ തൊട്ടുമുമ്പായി, മുന്‍നിരയില്‍ പ്രഥമവനിത മെലാനിയ ട്രംപിനും ഡാന വൈറ്റിനുമൊപ്പമാണ് ട്രംപ് മത്സരങ്ങള്‍ കാണാന്‍ ഇരുന്നത്.

59

അപൂര്‍വ്വമായി മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ട്രംപിന്റെ മകനും ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ ബാരണ്‍ ട്രംപ് തൊട്ടുപിന്നിലെ നിരയിലുണ്ടായിരുന്നു.

69

മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, വ്യവസായ പ്രമുഖന്‍ ഡേവിഡ് എലിസണ്‍, ട്രംപിന്റെ കുടുംബാംഗങ്ങള്‍, ജനപ്രതിനിധികള്‍, കാബിനറ്റ് അംഗങ്ങള്‍ എന്നിവരടങ്ങുന്ന വന്‍ വിവിഐപി നിരയാണ് കളി കാണാന്‍ എത്തിയത്.

79

സ്‌പോണ്‍സര്‍ഷിപ്പ് പാക്കേജുകള്‍ വഴിയാണ് പ്രമുഖര്‍ക്ക് ടിക്കറ്റുകള്‍ ലഭ്യമാക്കിയത്. പാരാമൗണ്ട് പ്ലസ് ഒടിടി പ്ലാറ്റ്‌ഫോം വഴി മത്സരം തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. ആകെ നടന്ന ഏഴ് മത്സരങ്ങളില്‍ ഒടുവിലത്തെ മത്സരം ഒഴികെ ബാക്കി ആറെണ്ണവും നോക്കൗട്ടിലൂടെയാണ് അവസാനിച്ചത്. ബോക്‌സിംഗിനും കിക്ക് ബോക്‌സിംഗിനും പ്രാധാന്യമുള്ള താരങ്ങളാണ് അണിനിരന്നത്.

89

 ലൈറ്റ്വെയ്റ്റ് പോരാട്ടത്തില്‍ യുഎഫ്സി സൂപ്പര്‍താരമായ ഇലിയ ടോപുരിയയെ അട്ടിമറിച്ച് ജസ്റ്റിന്‍ ഗെയ്ചി ചാമ്പ്യനായി. യുഎഫ്സി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണിത്.

ലൈറ്റ്വെയ്റ്റ് പോരാട്ടത്തില്‍ യുഎഫ്സി സൂപ്പര്‍താരമായ ഇലിയ ടോപുരിയയെ അട്ടിമറിച്ച് ജസ്റ്റിന്‍ ഗെയ്ചി ചാമ്പ്യനായി. യുഎഫ്സി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണിത്. മറ്റൊരു പ്രധാന മത്സരത്തില്‍, ബ്രസീലിയന്‍ താരം അലക്‌സ് പെരേരയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു.

99

വിജയികള്‍ റിംഗില്‍ നിന്നും നേരെ വന്ന് മുന്‍നിരയിലിരുന്ന പ്രസിഡന്റ് ട്രംപിന് ഹസ്തദാനം നല്‍കി ആദരവ് പ്രകടിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ ആറ് മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗത്തോടെയാണ് പരിപാടി സമാപിച്ചത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories