Ukraine Crisis: യുദ്ധമുഖത്ത് നിന്നും ഒറ്റയ്ക്ക് അതിര്‍ത്തി കടന്ന ഉക്രൈനികളുടെ 'ഹീറോ'

Published : Mar 08, 2022, 12:14 PM ISTUpdated : Mar 08, 2022, 12:23 PM IST

കൈയില്‍ സ്വന്തം പാസ്പോര്‍ട്ടും പിന്നെ ഏതാനും വസ്ത്രങ്ങളും ബിസ്ക്കറ്റും കരുതിയ ഒരു പ്ലാസ്റ്റിക്ക് ബാഗും പുറം കൈയില്‍ അമ്മ എഴുതി വച്ച ഫോണ്‍ നമ്പറുമായി ആ പതിനൊന്നുകാരന്‍ കടന്ന് പോയത് 1127 കിലോമീറ്റര്‍. യുദ്ധങ്ങള്‍ ഒരോ മനുഷ്യരിലുമുണ്ടാക്കുന്ന അനുഭവങ്ങള്‍ ഏറെ സങ്കീര്‍ണ്ണമാണ്. അത്തരമൊരു അനുഭവത്തിലൂടെയായിരുന്നു ആ പതിനൊന്നുകാരനും കടന്ന് പോയത്. അതും ഉക്രൈന്‍ അണവനിലയം പിടിച്ചെടുക്കാനായി സപോരിജിയയില്‍ (Zaporizhzhia) റഷ്യന്‍ പോരാട്ടം നടക്കുന്നതിനിടെയായിരുന്നു ആ പതിനൊന്നുകാരന്‍റെ ഏകാന്ത യാത്ര. റഷ്യന്‍ സൈന്യം ഉക്രൈന്‍ കീഴടക്കാനുള്ള യുദ്ധം ആരംഭിച്ച് പതിനൊന്നാം ദിവസം സപോരിജിയയിലെ ആണവനിലയം പിടിച്ചെടുക്കാനുള്ള പോരാട്ടം തുടങ്ങിയത്.  ഒറ്റയ്ക്ക് 1127 കിലോമീറ്റര്‍ സഞ്ചരിച്ച് സ്ലോവാക്യന്‍ അതിര്‍ത്തി കടന്ന ആ പതിനൊന്നുകാരന്‍ ഇന്ന് ഉക്രൈനികളുടെ ഹീറോയാണ്.     

PREV
115
Ukraine Crisis:  യുദ്ധമുഖത്ത് നിന്നും ഒറ്റയ്ക്ക് അതിര്‍ത്തി കടന്ന ഉക്രൈനികളുടെ 'ഹീറോ'

തെക്ക് കിഴക്കന്‍ ഉക്രൈനിലെ സപോര്‍ജിയ ആണവ നിലയത്തിന് സമീപം റഷ്യന്‍ സേന ബോംബുകള്‍ വര്‍ഷിച്ചത് ഏറെ ആശങ്കയോടെയാണ് ലോകം കണ്ടത്. ചോര്‍ണോബില്‍ അനുഭവങ്ങളിന്നും പേറുന്ന ഉക്രൈനില്‍ മറ്റൊരു ആണവദുരന്തം കൂടിയുണ്ടായാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ഏറെ വലുതായിരിക്കും.

 

 

215

ലോക രാജ്യങ്ങളെല്ലാം തന്നെ ആണവനിലയത്തിന് നേരെയുള്ള അക്രമണം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഉക്രൈന്‍, ആണവ നിലയങ്ങള്‍ കേന്ദ്രീകരിച്ച് അണുവായുധങ്ങള്‍ വികസിപ്പിക്കുകയാണെന്ന അടിസ്ഥാനമില്ലാത്ത ആരോപണമായിരുന്നു റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍റെ മറുപടി.

 

315

സപോരിജിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം ശക്തമാക്കിയതോടെ സപോരിജിയയിലെ ഏതാണ്ട് 8 ലക്ഷം വരുന്ന ജനങ്ങള്‍ പലായനത്തിന് തയ്യാറെടുത്തു. കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ വിമത കേന്ദ്രം കൂടിയായ കിഴക്കന്‍ ഉക്രൈനില്‍ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ലായിരുന്നു. 

 

 

415

തെക്ക് ക്രിമിയയില്‍ നിന്നും കിഴക്ക് ഡോണ്‍ബോസില്‍ നിന്നും റഷ്യന്‍ വിമത സേനയും റഷ്യന്‍ സേനയും ഒരുപോലെ മുന്നേറ്റം നടത്തുന്ന ഡെനിപര്‍ നദീ (Dnieper river) തീരത്തുള്ള സപോരിജിയ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ന്യൂക്ലിയര്‍ പവര്‍ പ്ലാറ്റ് (Zaporizhzhia Nuclear Power Plant) പ്രവര്‍ത്തിക്കുന്ന പ്രദേശം കൂടിയാണ്. 

 

515

അതുപോലെ തന്നെ നിരവധി വ്യവസായ കേന്ദ്രങ്ങളും സപോരിജിയയില്‍ പ്രവര്‍ത്തിക്കുന്നു. വ്യാവസായിക നഗരം കൂടിയായ സപോരിജിയ കീഴടക്കുക വഴി ഉക്രൈനിലെ വൈദ്യുതി വിതരണത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് റഷ്യ ആക്രമണം കുടപ്പിച്ചതും. 

 

 

615

ആണവ പ്ലാന്‍റിന് സമീപത്ത് സ്ഫോടനങ്ങളും വെടി ശബ്ദവും കേട്ടതോടെ ജനങ്ങള്‍ നഗരം വിട്ട് പലായനത്തിന് തയ്യാറെടുത്തു. എന്നാല്‍ അതത്രയ്ക്ക് എളുപ്പമല്ലായിരുന്നു.  സപോരിജിയില്‍ നിന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ പതിനൊന്നുകാരനും പുറപ്പെട്ടത്. 

 

715

അവന്‍റെ അമ്മ തന്നെയാണ് ആ കുഞ്ഞ് ഉള്ളം കൈയില്‍ സ്ലോവാക്യയിലുള്ള തങ്ങളുടെ ബന്ധുവിന്‍റെ ഫോണ്‍ നമ്പര്‍ എഴുതിയിട്ടത്. കൂടാതെ അവന്‍റെ പാസ്പോര്‍ട്ടും ഏതാനും വസ്ത്രങ്ങളും പിന്നെ യാത്രയില്‍ കഴിക്കാനായി അല്‍പം ഭക്ഷണവും അവര്‍ അവന് പൊതിഞ്ഞ് കൊടുത്തു. 

 

 

815

അസുഖബാധിതയായ സ്വന്തം അമ്മയേയും കൊണ്ട് യുദ്ധഭൂമിയിലൂടെ പലായനം ചെയ്യുന്നത് അത്ര സുരക്ഷിതമല്ലാത്തതിനാലാണ് ആ അമ്മ, തന്‍റെ മകനെ തനിച്ച് സ്ലോവാക്യയിലേക്കുള്ള ട്രയിന്‍ കയറ്റിവിട്ടത്. സ്ലോവാക്യന്‍ അതിര്‍ത്തിയില്‍ ഉക്രൈന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ നിന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കുട്ടിയെ കണ്ടപ്പോള്‍ ആദ്യം വിശ്വാസം വന്നില്ല. 

 

 

915

ഒറ്റയ്ക്ക് അതും നിരന്തരം ബോംബ് വര്‍ഷിക്കപ്പെടുന്ന യുദ്ധഭൂമിയിലൂടെ ഒരു പതിനൊന്ന് വയസുകാരന്‍ എങ്ങനെയാണ് സുരക്ഷിതമായി അതിര്‍ത്തി കടന്നതെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനായി എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. 

 

1015

"പുഞ്ചിരിയും നിർഭയത്വവും നിശ്ചയദാർഢ്യവും കൊണ്ട് അവൻ അവരെയെല്ലാം നേടിയെടുത്തു, ഒരു യഥാർത്ഥ ഹീറോയ്ക്ക് യോഗ്യനാണ്," സ്ലൊവാക്യൻ ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഫേസ്ബുക്കില്‍ കുറിച്ചു. 

 

1115

അവന്‍റെ കൈയിലുള്ള ഫോൺ നമ്പറിന് നന്ദി, അധികാരികൾക്ക് അവന്‍റെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിച്ചു. അവനെ കൂട്ടിക്കൊണ്ടുപോകാൻ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയില്‍ നിന്നും ബന്ധുക്കളെത്തി. അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു. ഇതിനിടെ കുട്ടിയെ കുറിച്ചുള്ള വാര്‍ത്ത കാട്ടുതീപൊലെ പടര്‍ന്നു. 

 

 

1215

ആ പതിനൊന്നുകാരന്‍റെ അമ്മ, യൂലിയ പിസെറ്റ്‌സ്‌കായ തന്‍റെ മകന്‍ സുരക്ഷിതമായി അതിര്‍ത്തി കടത്താനായി ട്രയിന്‍ കയറ്റിവിട്ടതായി ഫേസ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മകന്‍ സുരക്ഷിതനായി അതിര്‍ത്തി കടന്നതറിഞ്ഞ് അവര്‍, സ്ലോവാക്യന്‍ അധികാരികള്‍ക്ക് നന്ദി പറഞ്ഞു. 

 

1315

യുദ്ധമുഖത്ത് രോഗിയായ അമ്മയെ ഉപേക്ഷിച്ച് പോകാന്‍ കഴിയാത്തത് കാരണമാണ് താനിക്ക് മകന്‍റെയൊപ്പം പോകാന്‍ പറ്റാത്തതെന്ന് അവര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. "ഞാൻ ഒരു വിധവയാണ്, എനിക്ക് കൂടുതൽ കുട്ടികളുണ്ട്. എന്‍റെ മകനെ പരിപാലിക്കുകയും അതിർത്തി കടക്കാൻ സഹായിക്കുകയും ചെയ്ത സ്ലോവാക് ആചാരങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 

 

1415

എന്‍റെ കുട്ടിയുടെ ജീവൻ രക്ഷിച്ചതിൽ ഞാൻ നന്ദിയുള്ളവളാണ്. എന്‍റെ പട്ടണത്തിനടുത്ത് റഷ്യക്കാർ വെടിയുതിർക്കുന്ന ഒരു ആണവ നിലയമുണ്ട്. എനിക്ക് എന്‍റെ അമ്മയെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. അവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയില്ലെന്നും യൂലിയ പിസെറ്റ്‌സ്‌കായ ഫേസ്ബുക്കിലൂടെ വികാരാധീനയായി. 

 

 

1515

അതിര്‍ത്തി കടന്ന ആ പതിനൊന്നുകാരന്‍ നേരം ഇരുട്ടിവെളുക്കുമ്പോഴേക്കും ഉക്രൈനികളുടെ ഹീറോയായി. റഷ്യ എന്ന ലോകത്തിലെ ആയുധ ഭീമന്‍റെ മുന്നില്‍ സ്വന്തം മാതഭൂമി കാക്കാനായി പൊരുതുന്ന ഉക്രൈനികള്‍ക്ക് യുദ്ധമുഖത്ത് പോരാടുനുള്ള മറ്റൊരു ഊര്‍ജ്ജമായി, ആ പതിനൊന്നുകാരന്‍ മാറുകയായിരുന്നു. 

 

 

Read more Photos on
click me!

Recommended Stories