white supremacists : 'അമേരിക്കയെ തിരിച്ച് പിടിക്കാന്‍' വാഷിംഗ്ടൺ ഡിസിയിലേക്ക് വംശീയ ഗ്രൂപ്പുകളുടെ മാര്‍ച്ച്

Published : Dec 06, 2021, 04:26 PM IST

അമേരിക്കയില്‍ ഡ്രംപ് ഭരണത്തോടെ ശക്തമായ വംശീയ ഗ്രൂപ്പുകള്‍ വീണ്ടും ശക്തിപ്രകടനവുമായി രംഗത്ത്. 'അമേരിക്കയെ തിരിച്ച് പിടിക്കാനായി' (reclaim America) വെളുത്ത വംശജരുടെ ഒരു ഗ്രൂപ്പായ പാട്രിയറ്റ് ഫ്രണ്ട് (Patriot Front) കഴിഞ്ഞ ശനിയാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ ഒരു പ്രകടനം നടത്തി. വെള്ള ഗെയ്‌റ്ററുകൾ, സൺഗ്ലാസ്, നീല ജാക്കറ്റുകൾ, കാക്കി പാന്‍റ്സ്, ബ്രൗൺ ബൂട്ട്‌സ്, തൊപ്പികൾ എന്നിവ ധരിച്ച 100 അധികം ആളുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഇവര്‍ അമേരിക്കൻ പതാകകളും പ്ലാസ്റ്റിക് ഷീൽഡുകളും വഹിച്ചുകൊണ്ട് ലിങ്കൺ മെമ്മോറിയലിന്‍റെ പടികളിലൂടെ താഴേക്ക് നീങ്ങി. 'ഞങ്ങളുടെ പ്രകടനങ്ങൾ സംഘടിക്കാനും  ശക്തി പ്രകടിപ്പിക്കാനുമുള്ള നമ്മുടെ ഏകീകൃത കഴിവിന്‍റെ പ്രദർശനമാണിത്. കലാപകാരികളോ പൊതു ശല്യക്കാരോ ആയിട്ടല്ല, മറിച്ച് ഒരു സന്ദേശം ചിത്രീകരിക്കാനും അതിന്‍റെ യഥാർത്ഥ ജനങ്ങളുടെ താൽപ്പര്യങ്ങളുമായി കൂടുതൽ സാമ്യമുള്ള ഒരു അമേരിക്കയെ അന്വേഷിക്കാനും കഴിവുള്ള മനുഷ്യർ എന്ന നിലയിലാണ് ഈ മാര്‍ച്ചെന്ന്' പ്രകടനക്കാരുടെ നേതാവായ തോമസ് റൂസോ പറഞ്ഞു. 'വിജയം ഇല്ലെങ്കില്‍ മരണം' (Victory or Death) എന്നെഴുതിയ ബാനറുകളോടെയായിരുന്നു പ്രകടനം.   

PREV
110
white supremacists : 'അമേരിക്കയെ തിരിച്ച് പിടിക്കാന്‍' വാഷിംഗ്ടൺ ഡിസിയിലേക്ക് വംശീയ ഗ്രൂപ്പുകളുടെ മാര്‍ച്ച്

എന്നാല്‍, റാലി കടന്ന് പോകുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നെന്നും പരാതിയുയര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡ്രംപിന്‍റെ തോല്‍വിക്ക് പിന്നാലെ വൈറ്റ് ഹൌസ് പിടിച്ചെടുക്കാനായി വെള്ളത്ത വര്‍ഗ്ഗക്കാരെത്തിയപ്പോഴും അമേരിക്കന്‍ പൊലീസിന്‍റെ നിഷ്ക്രിയത്വത്തെ കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. 

 

210

എന്നാല്‍, കൂടുതല്‍ ആളുകള്‍ക്ക് കയറാന്‍ കഴിയാത്ത ട്രക്കുകളില്‍ പരമാവധിയില്‍ കൂടുതല്‍ ആളുകളെ കുത്തി നിറച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ട്രോളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. 

 

310

ഏതാണ്ട് മൂന്ന് മണിക്കൂറെടുത്താണ് പ്രകടനത്തിനെത്തിയവരെ പ്രകടനക്കാരെ മാറ്റിയത്. ഇത്രേയേറെ ആളുകള്‍ പ്രകടനത്തിനെത്തിയത് കാഴ്ചക്കാരില്‍ ഓരേ സമയം ഭയവും ആശ്ചര്യവുമുണ്ടാക്കിയെന്നാണ് സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍. 

 

410

പ്രകടനം തുടങ്ങിയതോടെ ഗതാഗത പ്രശ്‌നങ്ങൾ ഉടലെടുത്തു. ഏത് സമയവും കലാപമുണ്ടാകാമെന്ന തോന്നലില്‍ പൊലീസ് സര്‍വ്വസജ്ജമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. യു-ഹാള്‍ വാഹനങ്ങളില്‍ ആളുകളെ കൊണ്ട് പോകുന്നത് തന്നെ അമേരിക്കന്‍ ട്രാഫിക്ക് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. 

 

510

എന്നാല്‍, ചരക്ക് വാഹനങ്ങളില്‍ ആളുകളെ കുത്തി നിറച്ച് കൊണ്ടു പോകുന്നത് കണ്ടിട്ടും പൊലീസ് ഇടപെടാതിരുന്നതില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. 

 

610

'ഇത് ഭയാനകമാണെന്ന് ഞാൻ മാത്രമേ കരുതുന്നുള്ളൂ ? ദയനീയവും എന്നാൽ ഭയാനകവുമാണ്,  ഇത്.' മുൻ യുഎസ് ഡിസ്ട്രിക്റ്റ് അറ്റോർണി ജോയ്സ് വൈറ്റ് വാൻസ് പറയുന്നു.

 

710

ട്വീറ്റിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡാർലിൻ മക്ഡൊണാൾഡ്, പാട്രിയറ്റ് ഫ്രണ്ടിനെ  കു ക്ലക്സ് ക്ലാനുമായിട്ടാണ് താരതമ്യം ചെയ്തത്.  'വ്യത്യാസം കണ്ടെത്തണോ? ഇല്ല, ഞാനും ഇല്ല. അപ്പോൾ നമുക്ക് അവരെ ഫാസിസ്റ്റുകൾ എന്ന് വിളിക്കാൻ തുടങ്ങും?' ' അവര്‍ എഴുതി. 

 

810

അമേരിക്കയില്‍ അടുത്തകാലത്തായി വെളുത്തവംശീയത ശക്തി പ്രാപിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം കറുത്ത വംശജര്‍ക്കെതിരെയുള്ള പൊലീസ് വേട്ടയും  സജീവമാണ്.  

 

910

2020 മേയ് 25 ന് ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്തവംശജനെ കുട്ടികളുടെ മുന്നിലിട്ട് വെള്ളക്കാരനായ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍ മുട്ട് കുത്തി ശ്വാസം മുട്ടിച്ച് കൊന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

 

1010

ആ സംഭവത്തിന് ശേഷം ലോകമെന്നും കറുത്തവംശജര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന മുദ്രാവാക്യമുയര്‍ന്നിരുന്നു. അതോടൊപ്പം തന്നെ യൂറോപ്പിലെയും അമേരിക്കയിലെയും നൂറ്റാണ്ടുകളായി പതയോരങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരുന്ന പല ദേശീയ നേതാക്കളും വംശീയതയെ പ്രോത്സാഹിപ്പിച്ചിരുന്നെന്നതിനാല്‍ അവരുടെയെല്ലാം പ്രതിമകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവും ശക്തമായിരുന്നു. 

 

click me!

Recommended Stories