കൊവിഡ് 19 ; ഒരു വര്‍ഷത്തിനിടെ മരണം 15,50,837

First Published Dec 8, 2020, 3:09 PM IST

ന്ന് ഡിസംബര്‍ 8. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകം തന്നെ നിശ്ചലമാക്കിയ കൊറോണാ രോഗാണുവിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2019 ഡിസംബര്‍ 8 നാണ് ചൈനയിലെ വുഹാനില്‍ ആദ്യമായി സാര്‍സ് വിഭാഗത്തില്‍പ്പെട്ട കൊവിഡ് 19 എന്ന രോഗാണുവിന്‍റെ വ്യാപനം ഉണ്ടായതെന്ന് ലോകാരോഗ്യ സംഘടന ഔദ്ധ്യോഗീകമായി സ്ഥിരീകരിച്ചത്. ആ സ്ഥിരീകരണമുണ്ടായിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ ലോകത്തിന്‍റെ ക്രമം തന്നെ മാറ്റപ്പെട്ടിരിക്കുന്നു. കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനം തടയാന്‍ മാസങ്ങളോളം ലോകത്തെ എല്ലാ രാജ്യങ്ങളും അടച്ചിട്ടു. അതോടെ ലോകത്തിന്‍റെ സാമ്പത്തിക ക്രമം തന്നെ നിശ്ചലമായി. ഒരു വര്‍ഷം കൊണ്ട് 6 കോടി ജനങ്ങള്‍ക്ക് രോഗാണു സ്ഥിരീകരിച്ചപ്പോള്‍ 15 ലക്ഷം പേര്‍ ഇതിനകം ജീവന്‍ വെടിഞ്ഞു. 4 കോടി പേര്‍ക്ക് രോഗം ഭേദമായി. പക്ഷേ ഇന്നും മറുമരുന്ന് കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന ഔദ്ധ്യോഗീകമായി അംഗീകരിച്ചിട്ടില്ല. ഇനിയുള്ള ലോകക്രമത്തില്‍ കൊവിഡിനു മുമ്പും പിമ്പും എന്ന തരംതിരിവിലേക്ക് തന്നെ ലോകം മാറിമറിഞ്ഞിരിക്കുന്നു. 

ഒരു രോഗാണുവിന്‍റെ ലോകവ്യാപനം പ്രത്യക്ഷത്തില്‍ സൃഷ്ടിച്ച മാറ്റമെന്ന് പറയുന്നത് ലോകത്തെ ഏതാണ്ടെല്ലാ ജനങ്ങളും വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്ക് വയ്ക്കാന്‍ തുടങ്ങിയെന്നതാണ്. സാനിറ്റൈസറുകളും കൈകഴുകലും വ്യക്തികള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കലും ജീവിതത്തിന്‍റെ ഭാഗമായപ്പോള്‍ പാശ്ചാത്യരുടെ അഭിവാദ്യ രീതിയായിരുന്നു പരസ്പരം കൈകൊടുക്കല്‍ (Shake hands) സാമൂഹിക ജീവിതത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷമായി.
undefined
ഒരു വര്‍ഷം കൊണ്ട് ലോകസാമൂഹിക ക്രമത്തില്‍ ഇത്രയും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരു സൂക്ഷ്മാണുവിന് കഴിയുമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ലോകം മാറിക്കഴിഞ്ഞു. ആ തിരിച്ചറിവിലാണ് സാനിറ്റൈസറുകളും സാമൂഹിക അകലവും ജീവിതചര്യകളിലേക്ക് കയറിവന്നതും.
undefined
പക്ഷേ, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകത്ത് ഇതുവരെയായി കൊറോണാ രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് 15,50,837 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ കാണിക്കുന്നു. 6,79,63,504 പേര്‍ക്ക് രോഗാണുബാധ സ്ഥിരീകരിച്ചു. 4,70,51,605 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍, രോഗം ഭേദമായാലും രോഗാണു ശരീരത്തില്‍ സൃഷ്ടിച്ച അസ്വസ്ഥതകള്‍ ജീവിതകാലം പിന്തുടരുമെന്ന് ആരോഗ്യപഠനങ്ങള്‍ പറയുന്നു.
undefined
ചൈനയിലെ വുഹാനില്‍ 2019 നവംബറിന്‍റെ അവസാനം തന്നെ രോഗാണു സാന്നിധ്യവും വ്യാപനവും റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ചൈനീസ് ഏകാധിപത്യ ഭരണകൂടം ഈ വിവരം മറ്റ് രാജ്യങ്ങളില്‍ നിന്ന് മറച്ച് വെക്കുകയായിരുന്നു. എന്നാല്‍ രോഗാണുവിന്‍റെ വ്യാപന തടയുക ചൈനീസ് ഭരണകൂടത്തിന് നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല.
undefined
രോഗാണു ചൈനയില്‍ നിന്ന് പറന്നുയര്‍ന്ന വസ്ത്ര ഉത്പന്നങ്ങളിലൂടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചു. ഇന്ന് കൊറോണാ വൈറസിന്‍റെ വ്യാപനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും അമേരിക്കയിലാണ്.
undefined
1,53,70,339 പേര്‍ക്ക് അമേരിക്കയില്‍ ഇതുവരെയായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 2,90,474 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരണ സംഖ്യയില്‍ മൂന്നാമതാണെങ്കിലും രോഗവ്യാപനത്തില്‍ ഇന്ത്യയാണ് രണ്ടാമത്.
undefined
ഇന്ത്യയില്‍ ഇതുവരെയായി 97,03,908 പേര്‍ക്ക് രോഗാണു ബാധ സ്ഥിരീകരിച്ചപ്പോള്‍ 1,40,994 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയിലെ രോഗാണു സ്ഥിരീകരിക്കുന്നവരുടെ കണക്കുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ ഒരു കോടി കടക്കുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
undefined
രോഗാണു വ്യാപനത്തില്‍ മൂന്നാമതാണെങ്കിലും മരണസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്നത് ബ്രസീലാണ്. 66,28,065 പേര്‍ക്കാണ് ഇതുവരെയായി ബ്രസീലില്‍ രോഗാണു ബാധ സ്ഥിരീകരിച്ചത്. അതേ സമയം 1,77,388 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
undefined
undefined
റഷ്യയിലും (24,88,912), ഫ്രാന്‍സിലും (22,95,908) ഇരുപത് ലക്ഷത്തിന് മേലെ ആളുകള്‍ക്ക് രോഗാണുബാധ സ്ഥിരീകരിച്ചപ്പോള്‍ 43,597 പേര്‍ റഷ്യയിലും 55,521 പേര്‍ ഫ്രാന്‍സിലും മരണത്തിന് കീഴടങ്ങി.
undefined
ഇറ്റലി, ബ്രിട്ടന്‍, സ്പെന്‍, അര്‍ജന്‍റീന, കൊളംബിയ, ജര്‍മ്മനി, മെക്സിക്കോ, പോളണ്ട്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ പത്ത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ക്ക് രോഗാണുബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ 60,606 പേരും ബ്രിട്ടനില്‍ 61,434 പേരും ഇറാനില്‍ 50,594 പേരും മരണത്തിന് കീഴടങ്ങിയപ്പോള്‍ മെക്സിക്കോയില്‍ 1,10,074 പേര്‍ മരണത്തിന് കീഴടങ്ങിയതായി വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ പറയുന്നു.
undefined
undefined
മറ്റ് രാജ്യങ്ങളില്‍ 50,000 ത്തിലും താഴെയായിരുന്നു മരണനിരക്ക്. അമേരിക്കന്‍ വന്‍കരയും യൂറോപ്പും കൊറോണാ രോഗാണുവിന്‍റെ വ്യാപനത്തില്‍ തകര്‍ന്നടിഞ്ഞു. നേരത്തെയുണ്ടായിരുന്ന സാമ്പത്തീക പ്രതിസന്ധി ഇതോടെ രൂക്ഷമായി.
undefined
എന്നാല്‍, ലോകം മുഴുവന്‍ കൊറോണാ രോഗാണുവില്‍ തകരുമ്പോള്‍ ചൈനയില്‍ രോഗാണു വ്യാപനം പെട്ടെന്ന് തന്നെ നിയന്ത്രണ വിധേയമായെന്ന് ചൈനീസ് ഭരണകൂടം അവകാശപ്പെട്ടു.
undefined
undefined
വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ പ്രകാരം രോഗാണു ആദ്യം സ്ഥിരീകരിക്കപ്പെട്ട ചൈനയില്‍ ഇതുവരെയായി വെറും 86,646 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,634 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗാണുവ്യാപനത്തില്‍ ലോകത്ത് 77 -മതാണ് ചൈനയുടെ സ്ഥാനം.
undefined
രോഗം ബാധിച്ചവരില്‍ 0.5 ശതമാനം പേര്‍ (1,06,112 ) ഇപ്പോഴും ഗുരുതരമായ അവസ്ഥയിലാണെന്ന് കണക്കുകള്‍ കാണിക്കുന്നു. രോഗവ്യാപനം ശക്തമായി നടക്കുമ്പോള്‍ റഷ്യ , ചൈന, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ വൈറസിനെതിരെ വാക്സിന്‍ കണ്ടുപിടിച്ചെന്ന അവകാശ വാദമുയര്‍ത്തുകയും മരുന്ന് ജനങ്ങളില്‍ പരിക്ഷിച്ച് തുടങ്ങുകയും ചെയ്തു. എന്നാല്‍ ലോകാരോഗ്യ സംഘടന ഇതുവരെയായും കണ്ടുപിടിക്കപ്പെട്ട മരുന്നുകള്‍ രോഗപ്രതിരോധം സാധ്യമാക്കുമെന്ന സ്ഥിരീകരിച്ചിട്ടില്ല.
undefined
undefined
ഇന്ത്യയില്‍ ഇതുവരെയായി 97,03,908 പേര്‍ക്ക് രോഗാണു ബാധ സ്ഥിരീകരിച്ചപ്പോള്‍ കേരളത്തില്‍ 6,39,664 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് 59,468 പേര്‍ക്ക് രോഗാണുബാധയുണ്ട്. 5,77,616 പേര്‍ ക്ക് രോഗം ഭേദമായപ്പോള്‍ സംസ്ഥാനത്ത് 2441പേര്‍ക്ക് ജീവന്‍ നഷ്ടമായി.
undefined
click me!