കൊവിഡ് 19 ന് മുമ്പും പിമ്പും ലോകം; നിശബ്ദമായ നഗര ചിത്രങ്ങള്‍

First Published Mar 7, 2020, 2:26 PM IST

ലോകം കീഴടക്കിയ രോഗങ്ങളെ കുറിച്ച് നാം ഏറെ കേട്ടിരുന്നു. വസൂരി, പ്ലേഗ്, എയ്ഡ്സ്, എബോള... അങ്ങനെയങ്ങനെ... നിരവധി രോഗങ്ങള്‍. എന്നാല്‍ ഇന്ന് മറ്റെല്ലാ രോഗത്തെക്കാളും പ്രശ്നകാരിയായി മാറിയിരിക്കുകയാണ് കൊറോണാ വൈറസ് എന്ന് കൊവിഡ് 19. പടര്‍ന്ന് പിടിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലോക രാജ്യങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കാന്‍ കൊവിഡ് 19 കഴിഞ്ഞു. പ്രഭവ കേന്ദ്രമായ ചൈനയില്‍ മാത്രം 85,651 പേര്‍ ഇന്നും വൈറസ് ബാധിതരായി തുടരുന്നു. 55,422 പേര്‍ സുഖം പ്രാപിച്ചു. എന്നാല്‍ മരണം കവര്‍ന്നത് 3098 പേരാണ്. മാത്രമല്ല രോഗം ഗുരുതരമായി ബന്ധിച്ച 5,489 പേര്‍ ഇപ്പോഴും ചൈനയില്‍ ഉണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു. ലോകത്ത് ഇതുവരെയായി 3,497 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്.  ലോകത്ത് ഇതുവരെ  ഒരുലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 89 രാജ്യങ്ങളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. '

ലോകത്തെ ഇന്ന്  കൊവിഡ് 19 ന് മുമ്പും പിമ്പും എന്ന് വേര്‍തിരിക്കാമെന്ന് വിവിധ രാജ്യങ്ങിളില്‍ നിന്നും പുറത്ത് വരുന്ന ചിത്രങ്ങള്‍ തെളിയിക്കുന്നു. കോവിഡ് 19 ന്‍റെ വ്യാപനത്തിന് മുമ്പ് സജീവമായിരുന്ന നഗരങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, വിശുദ്ധ കേന്ദ്രങ്ങള്‍, ടോള്‍ പ്ലാസകള്‍ അങ്ങനെ നഗരത്തിലെ ആളനക്കമുള്ള സ്ഥലങ്ങളിലെല്ലാം ഇന്ന് ആളൊഴിഞ്ഞ ശവപ്പറമ്പുപോലെ നിശബ്ദമായിരിക്കുന്നു. കാണാം ആ നിശബ്ദകാഴ്ചകള്‍.
 

സൗദിയിലെ മെക്കാ നഗരത്തിലെ പ്രധാന ആരാധനാലയമായ കാഅബ. 2020 ഫെബ്രുവരി 14 ന് പകര്‍ത്തിയ ചിത്രം.
undefined
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആളൊഴിഞ്ഞ ആരാധനാലയം. 2020 മാര്‍ച്ച് 3 ന് പകര്‍ത്തിയ ചിത്രം. ഇസ്ലാം മതവിശ്വാസികളുടെ ലോകത്തിലെ പ്രധാന ആരാധനാലയമായ കാഅബയില്‍ ഇന്ന് പ്രവേശനം തന്നെ കര്‍ശന നിയന്ത്രണത്തിന് ശേഷം മാത്രമാണ്
undefined
ഇറ്റലിയിലെ മിലന്‍ നഗരം. 2020 ജനുവരി 22 ന് പകര്‍ത്തിയ സാറ്റലൈറ്റ് ചിത്രം.
undefined
2020 മാര്‍ച്ച് 4 ന് പകര്‍ത്തിയ ഇറ്റലിയിലെ മിലന്‍ നഗരത്തിന്‍റെ സാറ്റലൈറ്റ് ചിത്രം.
undefined
ചൈനീസ് തലസ്ഥാനമായ ബീജിങ്ങ് നഗരത്തിലെ ടിയാന്‍മെന്‍ സ്ക്വയര്‍ 2019 ഫെബ്രുവരി 21 ന് പകര്‍ത്തിയ സാറ്റലൈറ്റ് ചിത്രം.
undefined
2020 ഫെബ്രുവരി 11 പകര്‍ത്തിയ ടിയാന്‍മെന്‍ സ്ക്വയറിന്‍റെ സാറ്റലൈറ്റ് ചിത്രം. ചൈനയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ടിയാന്‍മെന്‍ സ്ക്വയറില്‍ ഇന്ന് സന്ദര്‍ശകരില്ല.
undefined
2017 ഏപ്രില്‍ 28 ന് പകര്‍ത്തിയ ചൈനയിലെ വുഹാന്‍ നഗരത്തിന്‍റെ ദൃശ്യം. വുഹാനാണ് കൊവിഡ് 19 എന്ന് വൈറസിന്‍റെ പ്രഭവ കേന്ദ്രമായി കണക്കാക്കുന്നത്.
undefined
2020 ഫെബ്രുവരി 22 ന് പകര്‍ത്തിയ വുഹാന്‍ നഗരദൃശ്യം. പുതുതായി കാണുന്ന നീല നിറം. കൊവിഡ് 19 എന്ന വൈറസ് ബാധ വ്യാപകമായപ്പോള്‍ ചൈന 10 ദിവസം കെണ്ട് പണി പൂര്‍ത്തിയാക്കിയ 1000 ബെഡ്ഡുള്ള ആശുപ്രതിയാണ്.
undefined
2019 സെപ്തംബര്‍ 25 ന് പര്‍ത്തിയ ഇറാന്‍റെ ഖാം നഗരത്തിന്‍റെ സാറ്റലൈറ്റ് ചിത്രം.
undefined
2020 മാര്‍ച്ച് 1 ന് എടുത്ത ഇറാനിലെ ഖാം നഗരത്തിന്‍റെ സൈറ്റലൈറ്റ് ചിത്രം.
undefined
2020 ജനുവരി 11 ന് പകര്‍ത്തിയ ഇറാനിലെ ടെഹ്റാന്‍ വിമാനത്താവളത്തിന്‍റെ ദൃശ്യം.
undefined
2020 ഫെബ്രുവരി 29 ന് പകര്‍ത്തിയ ഇറാനിലെ ടെഹ്റാന്‍ വിമാനത്താവളത്തിന്‍റെ ദൃശ്യം.
undefined
2019 ഒക്ടോബര്‍ 17 ന് പകര്‍ത്തിയ വുഹാന്‍ ടോള്‍ പ്ലാസ ദൃശ്യം.
undefined
2020 ഫെബ്രുവരി 25 ന് പകര്‍ത്തിയ വുഹാന്‍ ടോള്‍ പ്ലാസ ദൃശ്യം. റോഡിലോ ടോള്‍ പ്ലാസയിലെ ഒരു വണ്ടിയേ പോലും കാണാനില്ല.
undefined
2020 ഫെബ്രുവരി 1 ന് പകര്‍ത്തിയ ജപ്പാനിലെ ടോകിയോ നഗരത്തിലെ ഡിസ്നിലാന്‍റെ ദൃശ്യം.
undefined
2020 മാര്‍ച്ച് 1 ന് പകര്‍ത്തിയ ജപ്പാനിലെ ടോകിയോ നഗരത്തിലെ ഡിസ്നിലാന്‍റെ ദൃശ്യം.
undefined
2009 ഒക്ടോബര്‍ 17 ന് പകര്‍ത്തിയ ചൈനയിലെ വുഹാന്‍ എയര്‍പോട്ടിന്‍റെ ദൃശ്യം.
undefined
2020 ഫെബ്രുവരി 25 ന് പകര്‍ത്തിയ ചൈനയിലെ വുഹാന്‍ എയര്‍പോട്ടിന്‍റെ ദൃശ്യം.
undefined
click me!