അഭയാര്‍ത്ഥികള്‍; അവസാനമില്ലാത്ത പ്രയാണങ്ങള്‍...

First Published Mar 7, 2020, 11:49 AM IST


തുര്‍ക്കിയും ഗ്രീക്കും തമ്മില്‍ ഏറെ കാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രതിസന്ധി വീണ്ടും സജീവമാകുന്നു. യൂറോപിലേക്ക് കടക്കാനാഗ്രഹിക്കുന്ന അഭയാര്‍ത്ഥികളെ തടയില്ലെന്നാണ് തുര്‍ക്കിയുടെ പുതിയ നയം. തുര്‍ക്കിയുടെ പുതിയ നിലപാട് അഭയാര്‍ത്ഥികള്‍ക്ക് ഒരു പരിധിവരെ ആശ്വാസകരമാണ്. തുര്‍ക്കിയില്‍ നിലവില്‍  സിറിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ആഫ്രിക്ക, എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് കൂടുതല്‍. ഇവര്‍ ഏറെക്കാലമായി തുര്‍ക്കി വഴി യൂറോപ്യന്‍ യൂണിയനിലേക്ക് കടക്കാനായി കാത്തിരിക്കുന്നു. എന്നാല്‍ തുര്‍ക്കി അതിര്‍ത്ഥി അടച്ചിട്ടിരുന്നത് ഇവര്‍ക്ക് തിരിച്ചടിയായി. തുടര്‍ന്ന് ഇവര്‍ തുര്‍ക്കിയില്‍ തങ്ങുകയായിരുന്നു. ഈ കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമായത്. എന്നാല്‍ തുര്‍ക്കി അതിര്‍ത്തി തുറന്നപ്പോള്‍ ഗ്രീക്ക് അതിര്‍ത്തിയില്‍ കവല്‍ കടുപ്പിച്ചത് അഭയാര്‍ത്ഥികള്‍ക്ക് ഒരിക്കലും ആശ്വാസകരമല്ല. ഗെറ്റി ഫോട്ടോഗ്രാഫറായ അഹ്മദ് ഡീപ് പകര്‍ത്തിയ തുര്‍ക്കിയിലെ അഭയര്‍ത്ഥി ജീവിതം കാണാം. 

കഴിഞ്ഞ ദിവസം തുര്‍ക്കി, അഭയാര്‍ത്ഥികളെ യൂറോപ്യന്‍ യൂണിയനിലേക്ക് കടക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് തങ്ങളുടെ അതിര്‍ത്ഥികള്‍ തുറന്ന് കൊടുത്തു. എന്നാല്‍ ഗ്രീക്ക് അഭയാര്‍ത്ഥികളെ തടഞ്ഞു. ഏതാണ്ട് 35,0000 പേരെയാണ് ഗ്രീക്ക് തടഞ്ഞത്.
undefined
പെട്ടെന്നല്ല, തുര്‍ക്കിയുടെ ഈ തീരുമാനം. സിറിയില്‍ തുര്‍ക്കിയുടെ ഇടപെടലിനിടെ സൈന്യം അക്രമിക്കപ്പെട്ടന്നാരോപിച്ചാണ് തുര്‍ക്കി, യൂറോപ്യന്‍ യൂണിയനുമായുള്ള കരാറില്‍ നിന്ന് പുന്മാറിയത്. യൂറോപ്യന്‍ യൂണിയനിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം ഈ കരാറിന്‍റെ പേരില്‍ തുര്‍ക്കി അനുവദിച്ചിരുന്നില്ല.
undefined
തുര്‍ക്കി കരാറില്‍ നിന്ന് പിന്മാറിയതോടെ അഭയാര്‍ത്ഥികള്‍ക്ക് അതിര്‍ത്ഥികടക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കാം. എന്നാല്‍ തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ എന്ത് വിലകൊടുത്തും തടയാനുള്ള ശ്രമങ്ങള്‍ ഗ്രീക്കും ആരംഭിച്ചു.
undefined
ഗ്രീക്കിന്‍റെ പ്രതിഷേധങ്ങളെ തകര്‍ക്കാനായി ആയിരം പൊലീസുകാരെയാണ് തുര്‍ക്കി അതിര്‍ത്തിയില്‍ നിയോഗിച്ചിരിക്കുന്നത്. ഗ്രീക്കിന്‍റെ നടപടികളെ തടസ്സപ്പെടുത്തുകയെന്നതാണ് തുര്‍ക്കിയുടെ ശ്രമം. ഇത് പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെക്കും.
undefined
തുര്‍ക്കിയുടെ ഏകകക്ഷി ജനാധിപത്യത്തിലധിഷ്ഠിതമായ ആദ്യ പ്രസിഡന്‍റ് കെമാല്‍ പാഷയായിരുന്നു. അദ്ദേഹത്തിന്‍റെ നയങ്ങളാണ് ഇന്നത്തെ തുര്‍ക്കിയെ രൂപപ്പെടുത്തിയത്. തുര്‍ക്കിയുടെ ഇസ്ലാമിക പാരമ്പര്യത്തെ തുടച്ച് മാറ്റിയ കെമാല്‍ പാഷ, ജനാധിപത്യത്തിലും ദേശീയതയിലും മതനിരപേക്ഷതയിലും ഊന്നിയ ജനപ്രിയ നയം ആവിഷ്ക്കരിച്ചു.
undefined
അദ്ദേഹത്തിന്‍റെ ഈ ആശയത്തെ 'കെമാലിസം' എന്ന് പിന്നീടറിയപ്പെട്ടു. രാജ്യത്തിനകത്തും പുറത്തും സൗഹൃദം എന്നതായിരുന്നു കെമാല്‍ പാഷയുടെ വിദേശനയം. എന്നാല്‍ പിന്നീട് അമേരിക്കന്‍ സ്വാധീനം വര്‍ദ്ധിക്കുകയും കെമാലിസത്തിന് കോട്ടം തട്ടുകയും ചെയ്തു. ഇതോടെ മതാധിപത്യത്തിന് തുര്‍ക്കിയില്‍ പ്രാമുഖ്യം ലഭിച്ച് തുടങ്ങി.
undefined
ഇന്ന് തുര്‍ക്കി നേരിടുന്ന രണ്ട് പ്രധാന പ്രശ്നങ്ങള്‍ സൈപ്രസ് നദിയെ ചൊല്ലി ഗ്രീക്കുമായുള്ള തര്‍ക്കവും കുര്‍ദ്ദുകള്‍ക്കെതിരെയുള്ള കലാപവുമാണ്. സിറിയയിലെ കുര്‍ദ്ദുകള്‍ തങ്ങള്‍ക്കെതിരാണെന്ന ഉറച്ച വിശ്വാസത്തിലാണ് തുര്‍ക്കി.
undefined
ഈ അവിശ്വാസത്തിന്‍റെ പേരിലാണ് സിറിയിലെ കുര്‍ദ്ദുകള്‍ക്കെതിരെ തുര്‍ക്കി ആയുധങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത്. അശാന്തമായ സിറിയയില്‍ നിന്ന് തന്നെയാണ് തുര്‍ക്കി വഴി യുറോപ്യന്‍ യൂണിയനിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം കൂടുതലും.
undefined
ഈ അഭയാര്‍ത്ഥി പ്രവാഹത്തെ തുര്‍ക്കി ഇതുവരെ തടഞ്ഞത് യൂറോപ്യന്‍ യൂണിയനുമായുള്ള കരാനിനെ തുര്‍ന്നാണ്. എന്നാല്‍ സിറിയില്‍ കുര്‍ദ്ദുകള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ സിറിയന്‍ ഭരണകൂടം തുര്‍ക്കിയെ അക്രമിച്ചുവെന്നതാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനുമായുള്ള കരാറില്‍ നിന്ന് പിന്മാറാന്‍ തുര്‍ക്കിയെ പ്രയരിപ്പിച്ചത്.
undefined
മാത്രമല്ല ഗ്രീസുമായും യൂറോപ്യന്‍ യൂണിയനുമായുള്ള അസ്വാരസ്യങ്ങളും തുര്‍ക്കിയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
undefined
സിറിയിലെ രാഷ്ട്രീയ പ്രതിസന്ധി അഭയാര്‍ത്ഥികളെ സൃഷ്ടിച്ചു. ഈ അഭയാര്‍ത്ഥികളാകട്ടെ തുര്‍ക്കിയുടെ അതിര്‍ത്തിയിലേക്ക് എത്തി ചേര്‍ന്നു. ഇങ്ങനെ എത്തി ചേര്‍ന്ന 25 ലക്ഷം പേരെ തുര്‍ക്കി രണ്ടും കൈയും നീട്ടിയാണ് ഇതുവരെ സ്വീകരിച്ചിരുന്നത്.
undefined
എന്നാല്‍ ഇനിയും ഇത്തരത്തില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് തുര്‍ക്കി പ്രസിഡന്‍റ് തയ്യിപ് എർദോഗൻ. തങ്ങള്‍ക്ക് സ്വന്തം താല്‍പര്യങ്ങളും സംരക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.
undefined
ഇതിനിടെ ടിയർ ഗ്യാസ്, സ്റ്റൺ ഗ്രനേഡുകൾ, വാട്ടർ പീരങ്കികൾ എന്നിവ ഉപയോഗിച്ച് ആയിരക്കണക്കിന് കുടിയേറ്റക്കാരെ അകറ്റിനിർത്താനുള്ള ഗ്രീക്കിന്‍റെ ശ്രമത്തിനിടെ അതിർത്തിയില്‍ ഒരു അഭയാര്‍ത്ഥി കൊല്ലപ്പെട്ടതായി തുര്‍ക്കി ആരോപിച്ചു.
undefined
അതിർത്തിയിലെ പിരിമുറുക്കത്തെത്തുടർന്ന് യൂറോപ്പിനെ സമ്മർദ്ദത്തിലാക്കാനായി, കഴിഞ്ഞയാഴ്ച തുർക്കി പ്രസിഡന്‍റ് തയ്യിപ് എർദോഗൻ ഗ്രീസിലേക്കുള്ള രാജ്യത്തിന്‍റെ കവാടങ്ങൾ തുറന്നുകൊടുക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഈ പ്രതിസന്ധി ഉടലെടുത്തത്.
undefined
ഗ്രീക്ക് വെടിവയ്പിൽ ഒരു കുടിയേറ്റക്കാരൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് തുർക്കി അധികൃതർ ആരോപിച്ചു. എന്നാല്‍ ഏഥൻസ് അത് നിരസിച്ചു.
undefined
തത്സമയ വെടിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെങ്കിലും വെടിവയ്പ്പ് നടന്നതായി ശബ്ദം കേട്ടെന്ന് ഗ്രീക്ക് പത്രപ്രവര്‍ത്തകരും പറഞ്ഞു.
undefined
തുർക്കി അതിർത്തി പോസ്റ്റിലേക്ക് ആളുകയും ചുമന്ന് ഓടുന്നത് കാണാമെന്ന് അവര്‍ പറഞ്ഞു.
undefined
എന്നാല്‍, തുർക്കി പോലീസ് തങ്ങൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയാണെന്ന് ഗ്രീക്ക് അതിർത്തി അധികൃതര്‍ ആരോപിച്ചു.
undefined
“ഗ്രീസിനെതിരായ വ്യാജ വാർത്തകൾ തുർക്കി പക്ഷം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
undefined
ഇതിനിടെ അതിര്‍ത്തിയില്‍ 34,778 പേര്‍ അനധികൃതമായി പ്രവേശിക്കുന്നത് തടഞ്ഞതായും 244 പേരെ അറസ്റ്റ് ചെയ്തതായും ഗ്രീക്ക് സർക്കാർ അറിയിച്ചു.
undefined
അതിർത്തിയിൽ കുടിയേറുന്നവരിൽ സിറിയക്കാർ, അഫ്ഗാനികൾ, പാകിസ്ഥാനികൾ, പശ്ചിമാഫ്രിക്കക്കാർ എന്നിവരും ഉൾപ്പെടുന്നു.
undefined
ഗ്രീസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ തുർക്കിയെ നിർബന്ധിച്ച 2016 ലെ യൂറോപ്യൻ യൂണിയൻ-തുർക്കി കരാർ തുർക്കി നടപ്പാക്കണമെന്ന് യൂറോപ്യൻ യൂണിയന്‍ കൗൺസിൽ തുര്‍ക്കിയോട് ആവശ്യപ്പെട്ടു.
undefined
സിറിയൻ യുദ്ധ അഭയാർഥികളിൽ യൂറോപ്യൻ യൂണിയൻ നിഷ്‌ക്രിയരാണെന്ന് ആരോപിച്ച് 2016 ലെ കരാർ ഇനി നടപ്പാക്കില്ലെന്ന് തുർക്കി ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു.
undefined
തുർക്കി ഇതിനകം 3.7 ദശലക്ഷം സിറിയക്കാർക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്, യുദ്ധത്തിൽ തകർന്ന ഇഡ്‌ലിബിൽ നിന്ന് പലായനം ചെയ്തതിന് ശേഷം ഒരു ദശലക്ഷം പേർ തെക്കൻ അതിർത്തിയിലാണ്.
undefined
അതേസമയം, ലെസ്ബോസ് ദ്വീപിലെ 20,000 ത്തിലധികം വരുന്ന അഭയാർഥികളെ സംരക്ഷിക്കാന്‍ സാമ്പത്തീകമായി സ്ഥിരതയില്ലാത്ത ഗ്രീസ് പാടുപെടുകയാണ്. അതിനിടെയാണ് തുർക്കിയിൽ നിന്ന് ഗ്രീസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന പുതിയ അഭയാര്‍ത്ഥികള്‍.
undefined
click me!