മുംബൈ ഇന്ത്യന്‍സ് സിംപിളാണ്, പവര്‍ഫുള്ളുമാണ്; സാധ്യതാ ഇലവന്‍ അറിയാം

First Published Sep 19, 2020, 11:47 AM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് അബുദാബിയില്‍ കൊടിയേറ്റം. ഷെയ്ഖ് സയീദ് സ്റ്റേഡിത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ഐപിഎല്ലിനൊപ്പം ധോണിയുടെ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പോലെ അപകടകാരികളായ എതിരാളികളെ നേരിടുമ്പോള്‍ മുംബൈ ശക്തമായ ടീമിനെ ഇറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുംബൈുടെ സാധ്യതാ ഇലവന്‍ നോക്കാം.
 

ക്വിന്റണ്‍ ഡി കോക്ക്ടീമിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്ന ഒരാള്‍. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഡി കോക്ക് ഇത്തവണയും ഓപ്പണ്‍ ചെയ്യുമെന്ന് ടീം പരിശീകന്‍ മഹേല ജയവര്‍ധനെ പറഞ്ഞിരുന്നു.
undefined
രോഹിത് ശര്‍മകഴിഞ്ഞ സീസണില്‍ മുഴുവന്‍സമയ ഓപ്പണറായിരുന്നു രോഹിത് ശര്‍മ. എന്നാല്‍ അതിന് തൊട്ടുമുമ്പുളള രണ്ട് സീസണുകളിലായി അപൂര്‍വമായിട്ട് മാത്രമാണ് താരം ഓപ്പണറായത്. ഇത്തവണ ഓപ്പണറായി കളിക്കുമെന്ന് രോഹിത് തന്നെയാണ് വ്യക്തമാക്കിയത്. ജയവര്‍ധനെ ഇക്കാര്യം ഉറപ്പുവരുത്തുകയും ചെയ്തു.
undefined
സൂര്യകുമാര്‍ യാദവ്ആഭ്യന്തര ക്രിക്കറ്റില്‍ അടുത്തകാലത്ത് തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്ത താരമാണ് സൂര്യകുമാര്‍ യാദവ്. ദേശീയ ടീമില്‍ ഒരിടം അര്‍ഹിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ സെലക്റ്റര്‍മാര്‍ പരിഗണിച്ചില്ല. ഐപിഎല്ലില്‍ തിളങ്ങിയാല്‍ താരത്തെ സെലക്റ്റര്‍മാര്‍ക്ക് തള്ളാനാവില്ല.
undefined
ഇഷാന്‍ കിഷന്‍ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറാണ് ഇശാന്‍ കിഷന്‍. എന്നാല്‍ ഫീല്‍ഡറായിട്ടായിരിക്കും താരം കളിക്കുക. നാലാം നമ്പര്‍ താരത്തില്‍ സുരക്ഷിതമാണെന്ന് സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ആഭ്യന്തര സീസണില്‍ മികച്ച പ്രകടനമായിരുന്നു കിഷന്റേത്.
undefined
കീറണ്‍ പൊള്ളാര്‍ഡ്ടീമിന്റെ നെടുംതൂണാണ് വെസ്റ്റ് ഇന്‍ഡീസ് ടി20 ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ്. ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗിലും താരം മികച്ച പ്രകടനം പുറത്തെടുത്തുന്നു. അവസാന ഓവറുകളില്‍ കൂറ്റനടികള്‍കൊണ്ട് സ്‌കോര്‍ ഉയര്‍ത്തുകയായിരിക്കും പൊള്ളാര്‍ഡിന്റെ ലക്ഷ്യം.
undefined
ഹാര്‍ദിക് പാണ്ഡ്യബൗളിങ്ങും ബാറ്റിങ്ങും ഹാര്‍ദിക് പാണ്ഡ്യയില്‍ സുരക്ഷിതമാണ്. മധ്യനിരയില്‍ ടീമിന്റെ കരുത്താണ് ഹാര്‍ദിക്. ഫീല്‍ഡിങ്ങിലും താരം തിളങ്ങുമെന്നുളളത് തര്‍ക്കമില്ലാത്ത കാര്യമാണ്. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്നു ഹാര്‍ദിക്കിന് ഇത് തിരിച്ചുവരവിന്റെ ഐപിഎല്‍ കൂടിയാണ്.
undefined
ക്രുനാല്‍ പാണ്ഡ്യസ്പിന്‍ ഓള്‍റൗണ്ട് പ്രകടനമാണ് ക്രുനാല്‍ പാണ്ഡ്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ടീമിലെ പരിചയസമ്പന്നനായ സ്പിന്നറും ക്രുനാല്‍ തന്നെ. മികച്ച ബാറ്റിംഗ് പ്രകടനവും താരത്തില്‍ നിന്ന് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ ടി20 സ്‌ക്വാഡില്‍ അംഗമായിരുന്നു ക്രുനാല്‍.
undefined
രാഹുല്‍ ചാഹര്‍ഐപിഎല്ലിന്റെ കണ്ടുപിടുത്തമാണ് രാഹുല്‍ ചാഹര്‍. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ചാഹര്‍ ഇത്തവണയും ടീമിലുണ്ടാവുമെന്നതില്‍ സംശയമൊന്നുമില്ല. ക്രുനാലിനെ പുറമെ ടീമിലെ പ്രധാന സ്പിന്നറായിരിക്കും രാഹുല്‍ ചാഹര്‍.
undefined
മിച്ചല്‍ മക്‌ക്ലെനാഘന്‍കഴിഞ്ഞ കുറച്ച് സീസണുകളിലായി മുംബൈ ഇന്ത്യന്‍സിലെ സ്ഥിരം സാന്നിധ്യമാണ് മക്‌ക്ലെനാഘന്‍. പേസറായ മിച്ചല്‍ ബാറ്റുകൊണ്ടും അത്യാവശ്യം തിളങ്ങുന്ന താരമാണ്. അതുകൊണ്ടുതന്നെയാണ് 2015 മുതലുള്ള സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ നിലനിര്‍ത്തിയത്.
undefined
ട്രന്റ് ബോള്‍ട്ട്ഈ സീസണിലാണ് ബോള്‍ട്ട് മുംബൈ ഇന്ത്യന്‍സിലെത്തിയത്. ഇതുവരെ ഡല്‍ഹി കാപിറ്റല്‍സിലായിരുന്നു താരം കളിച്ചിരുന്നത്. ഫീല്‍ഡിങ്ങിലും തിളങ്ങുന്ന ബോള്‍ട്ട് പേസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശക്തി വര്‍ധിപ്പിക്കും.
undefined
ജസ്പ്രീത് ബൂമ്രഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് അറ്റാക്ക് നയിക്കുന്നത് ബൂമ്രയാണ്. ലസിത് മലിംഗയുടെ അഭാവത്തില്‍ മുഴുവന്‍ ചുമതലയും ബൂമ്രയുടെ തോളിലാവും. മുംബൈ ഇന്ത്യന്‍സ് നാല് തവണ ഐപിഎല്‍ കിരീടം ചൂടുമ്പോഴും ബൂമ്രയുടെ പങ്ക് നിര്‍ണായകമായിരുന്നു.
undefined
click me!