കമ്മിന്‍സ് മുതല്‍ പിയൂഷ് ചൗള വരെ, കോടികളാണ് മുടക്കിയത്; ഇനി തിളങ്ങിയില്ലെങ്കിലാണ് !

First Published Sep 19, 2020, 3:52 PM IST

ഇന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊടിയേറ്റം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്. കഴിഞ്ഞ സീസണുകളില്‍ നിന്നുള്ള പ്രധാന വ്യത്യാസം കൊറോണക്കാലത്തെ ഐപിഎല്‍ ടൂര്‍ണമെന്റായതിനാല്‍ അടിച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത് എന്നുള്ളതാണ്. മാത്രമല്ല താരങ്ങളുടെ ടീമുകളിലും മാറ്റം വന്നു. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം പുറത്തെടുത്ത താരങ്ങളെ മിക്ക ഫ്രാഞ്ചൈസികളും പുറത്താക്കുകയായിരുന്നു. മോശം പ്രകടനം പുറത്തെടുത്തവര്‍ മാത്രമല്ല, ഐപിഎല്ലില്‍ നിന്ന് ഇടവേളയെടുത്തവരും ഉണ്ടായിരുന്നു. എന്നാല്‍, മറ്റു ഫ്രാഞ്ചൈസികള്‍ ഈ താരങ്ങളെ സ്വന്തമാക്കിയതാവട്ടെ കോടികണക്കിന് രൂപയ്ക്കും. അത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

പാറ്റ് കമ്മിന്‍സ്ഐപിഎല്ലില്‍ മോശം പ്രകടനം പുറത്തെടുത്ത താരങ്ങളുടെ കൂട്ടത്തിലല്ല ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. ഇടവേളയെടുത്ത താരമാണ് കമ്മിന്‍സ്. 2017ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായിട്ടാണ് (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍) കമ്മിന്‍സ് കളിച്ചത്. ഇത്തവണം 15.5 കോടിക്കാണ് താരം കൊല്‍ക്കത്തയിലെത്തിയത്. ഇത്തവണത്തെ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയാണിത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കൊല്‍ക്കത്തയുടെ ബൗളിങ് വകുപ്പ് നയിക്കേണ്ട് ചുമതലയാണ് കമ്മിന്‍സിന്. തിളങ്ങാനിയില്ലെങ്കില്‍ തീരാനഷ്ടമായിരിക്കും.
undefined
ഗ്ലെന്‍ മാക്സ്‌വെല്‍രണ്ട് കോടി മാത്രം അടിസ്ഥാനവില ഉണ്ടായിരുന്നു ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 10.75 കോടിക്കാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയേക്കാള്‍ അഞ്ച് മടങ്ങ് താരത്തിന് കൂടുതല്‍ ലഭിച്ചു. നേരത്തേ നാലു സീസണുകളില്‍ മാക്‌സ്‌വെല്‍ പഞ്ചാബിനായി കളിച്ചിട്ടുണ്ട്. 2018ല്‍ ഡല്‍ഹിക്കേ വേണ്ടി കളിച്ചെങ്കിലും തിളങ്ങാനായില്ല. 2019ല്‍ വിട്ടുനിന്ന താരം ഈ സീസണില്‍ തിരിച്ചെത്തി. ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച ഫോമിലായിരുന്നു മാക്‌സ്‌വെല്‍.
undefined
ക്രിസ് മോറിസ്1.5 കോടി വിലയുണ്ടായിരുന്ന ക്രിസ് മോറിസിനെ 10 കോടിക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂല്‍ സ്വന്തമാക്കിയത്. ഓള്‍റൗണ്ടറായ താരം കഴിഞ്ഞ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടിയാണ് കളിച്ചിരുന്നത്. 33കാരനായ മോറിസ് മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ അത് ആര്‍സിബിയെ സംബന്ധിച്ചിടത്തോലം തീരാനഷ്ടമായിരിക്കും. ടീം മാനേജ്‌മെന്റ് അദ്ദേഹത്തില്‍ നിന്ന് ആഗ്രഹിക്കുന്നതും ഒരു ആള്‍റൗണ്ട് പ്രകടനമാണ്.
undefined
ഷിംറോണ്‍ ഹെറ്റ്മയേര്‍കഴിഞ്ഞ തവണയാണ് ഹെറ്റ്മയേര്‍ ആദ്യമായി ഐപിഎല്ലിനെത്തുന്നത്. കഴിഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചെങ്കിലും തിളങ്ങാനായില്ല. ഇതോടെ ഒഴിവാക്കുകയായിരുന്നു. പിന്നാലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഡല്‍ഹി കാപിറ്റല്‍സ് താരത്തെ സ്വന്തമാക്കി. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്നു ഹെറ്റ്മയേറെ 7.75 കോടിക്കാണ് ഡല്‍ഹി സ്വന്തമാക്കിയത്.
undefined
പിയൂഷ് ചൗളഅവസാന സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു പിയൂഷ് ചൗള. എന്നാല്‍ അവസാന സീസണ് ശേഷം ഒഴിവാക്കുകയായിരുന്നു. താരലേലത്തില്‍ ഒരു കോടിയായിരുന്നു ചൗളയുടെ അടിസ്ഥാന വില. എന്നാല്‍ 6.75 മുടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ സ്വന്തമാക്കി. കൊല്‍ക്കത്തയ്‌ക്കൊപ്പം മികച്ച പ്രകടനം നടത്തിയ താരമാണ് ചൗള. ഹര്‍ഭജന്‍ സിംഗ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ മിക്ക മത്സരങ്ങളിലും താരം കളിച്ചേക്കും.
undefined
click me!