ഫോമില്‍ തിരിച്ചെത്തി, ടീം വിജയവഴിയില്‍; പക്ഷേ കാര്‍ത്തിക് സന്തുഷ്‌ടനല്ല, അലട്ടി രണ്ട് കാര്യങ്ങള്‍

First Published Oct 12, 2020, 3:28 PM IST

ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടമാണ്. ആറ് കളിയിൽ രണ്ട് ടീമിനും എട്ട് പോയിന്‍റ് വീതമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെതിരെ നേടിയ ജയമാണ് കൊല്‍ക്കത്തയുടെ മുതല്‍ക്കൂട്ട്. എന്നാല്‍ മത്സരത്തിനിറങ്ങുന്നതിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുള്ള ആശങ്ക ചെറുതല്ല. 

ആര്‍സിബിക്ക് എതിരായമത്സരത്തിന് മുമ്പ് രണ്ട് ആശങ്കകള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അലട്ടുന്നു.
undefined
സുനില്‍ നരെയ്ന്‍റെ ബൗളിംഗ് ആക്ഷന്‍ സംശയനിഴലില്‍ ആയതാണ് ഒരു തലവേദന.
undefined
ഒരു മുന്നറിയിപ്പ് ലഭിച്ച നരെയ്‌ന് തുടര്‍ന്നും പന്തെറിയാമെങ്കിലും വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പണിയാകും.
undefined
ഫോമിലെത്തിയിട്ടില്ലെങ്കിലും ഓള്‍റൗണ്ടര്‍ആന്ദ്രേ റസലിന്‍റെ പരിക്ക് ക്യാപ്റ്റന്‍ കാര്‍ത്തിക്കിന് മറ്റൊരു ആശങ്ക.
undefined
റസലിന്‍റെ പരിക്കിന്‍റെകാര്യത്തില്‍ പുതിയ വിവരങ്ങളൊന്നും ടീം പുറത്തുവിട്ടിട്ടില്ല.
undefined
അന്തിമ ഇലവനില്‍ക്രിസ് ഗ്രീന്‍, ടോം ബാന്‍റൺ, ലോക്കി ഫെര്‍ഗ്യൂസൺ എന്നിവരിലൊരാള്‍ക്ക് നറുക്ക് വീഴാന്‍ സാധ്യതയുണ്ട്.
undefined
പഞ്ചാബിനെതിരെ കാര്‍ത്തിക്ക് ഫിനിഷറായി തിളങ്ങിയതിനാല്‍ ഓയിന്‍ മോര്‍ഗന്‍ നാലാം നമ്പറില്‍ തുടര്‍ന്നേക്കും.
undefined
ഷാര്‍ജയിൽ രാത്രി ഏഴരയ്‌ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം.
undefined
ഷാര്‍ജയിൽ നേരത്തെ കളിച്ചപ്പോള്‍ ഡൽഹിയോട് കൊൽക്കത്ത തോറ്റിരുന്നു.
undefined
നിലവില്‍ കൊൽക്കത്ത മൂന്നാമതും ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുമാണ്.
undefined
അവസാന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്താണ് കൊല്‍ക്കത്ത എത്തുന്നത്.
undefined
29 പന്തില്‍ 58 റണ്‍സെടുത്ത നായകന്‍ ദിനേശ് കാര്‍ത്തിക് ഫോമിലെത്തിക്കഴിഞ്ഞു.
undefined
click me!