'മിസ്റ്റര്‍ ഗവാസ്കര്‍'..., കോലിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ഗവാസ്കര്‍ക്ക് മറുപടിയുമായി അനുഷ്ക

First Published Sep 25, 2020, 9:17 PM IST

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയ്ക്കെതിരെ സുനില്‍ ഗവാസ്കര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കി കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് അനുഷ്ക തന്‍റെ മറുപടി പോസ്റ്റ് ചെയ്തത്.

'മിസ്റ്റര്‍ ഗവാസ്കര്‍' എന്ന് അഭിസംബോധന ചെയ്താണ് അനുഷ്ക തുടങ്ങുന്നത്. താങ്കളുടെ പ്രസ്താവന എനിക്ക് അത്ര ആസ്വാദ്യകരമായി തോന്നിയില്ല എന്നത് വസ്തുതയാണ്. ഇത്തരത്തില്‍ കാടടച്ച് വെടിവെക്കുന്ന രീതിയില്‍ ഒരു പ്രസ്താവന നടത്താന്‍ എന്താണ് കാരണമെന്നും ഗ്രൗണ്ടില്‍ ഭര്‍ത്താവിന്‍റെ പ്രകടനം മോശമായതിന് ഭാര്യ എങ്ങനെയാണ് കുറ്റക്കാരിയാവുക എന്നും താങ്കളൊന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു. വര്‍ഷങ്ങളായി കമന്‍ററി പറയുന്ന താങ്കള്‍ എല്ലായ്പ്പോഴും കളിക്കാരുടെ സ്വകാര്യ ജീവിതത്തിന് അതിന്‍റേതായ മാന്യത കൊടുത്തിട്ടുള്ള വ്യക്തിയാണ്. അതേ ബഹുമാനം ഞങ്ങളോടും താങ്കള്‍ക്ക് ഇല്ലേ.
undefined
ഗ്രൗണ്ടില്‍ എന്‍റെ ഭര്‍ത്താവിന്‍റെ പ്രകടനത്തെക്കുറിച്ച് കമന്‍ററിക്കിടെ പറയാന്‍ താങ്കള്‍ക്ക് വേറെ എതെങ്കിലും വാക്കോ വാചകങ്ങളോ ഉപയോഗിക്കാമായിരുന്നു എന്ന് എനിക്കറിയാം. പക്ഷെ എന്‍റെ ഭര്‍ത്താവിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രകടനത്തിന്‍റെ പേരില്‍ താങ്കള്‍ എന്‍റേ പേരുപയോഗിച്ചു എന്നതാണ് ഇവിടെ പ്രധാനമാകുന്നത്. 2020 ആയിട്ടും എന്നെ സംബന്ധിച്ച് കാര്യങ്ങള്‍ക്കൊന്നും യാതൊരു മാറ്റവുമില്ല. ഭര്‍ത്താവിന്‍റെ പ്രകടനത്തിന്‍റെ പേരിലുള്ള ഇത്തരം പ്രചാരണങ്ങളില്‍ നിന്നും കാടടച്ചുള്ള പ്രസ്താവനകളില്‍ നിന്നുമെല്ലാം എന്നാണ് എനിക്കൊരു മോചനം കിട്ടുക.
undefined
ബഹുമാന്യനായ ഗവാസ്കര്‍, ക്രിക്കറ്റില്‍ താങ്കളൊരു ഇതിഹാസമാണ്. മാന്യന്‍മാരുടെ കളിയില്‍ താങ്കളുടെ സ്ഥാനം ഏറെ വലുതുമാണ്. താങ്കളുടെ പ്രസ്താവന കേട്ടപ്പോള്‍ എനിക്ക് തോന്നിയകാര്യം വിശദീകരിക്കാനാണ് ഇത്രയും പറഞ്ഞത്-അനുഷ്ക കുറിച്ചു.
undefined
അനുഷ്ക ശര്‍മ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഗവാസ്കര്‍ക്ക് നല്‍കിയ മറുപടി.
undefined
കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നായകന്‍ വിരാട് കോലിയും ദയനീയ പ്രകടനം പുറത്തെടുത്തതോടെയായിരുന്നു ഗാവസ്‌റുടെ വിമര്‍ശനം. ലോക്ക്ഡൗണ്‍ സമയത്ത് കോലി പരിശീലനം നടത്തിയത് ഭാര്യ അനുഷ്‌കയ്ക്ക് ഒപ്പമാണെന്നായിരുന്നു ഗാവസ്‌കറുടെ വാക്കുകള്‍. അനുഷ്‌കയുടെ പന്തുകള്‍ മാത്രമാണ് കോലി നേരിട്ടതെന്നും നെറ്റ് പ്രാക്റ്റീസും മറ്റും കാര്യമായി നടത്തിയില്ലെന്നും പരിഹാസത്തോടെ ഗാവസ്‌കര്‍ പറഞ്ഞു. ഈ വാക്കുകളാണ് വിവാദമായത്.
undefined
എന്നാല്‍ കോലിക്കെതിരെ അനുഷ്‌ക പന്തെറിഞ്ഞ കാര്യമാണ് താന്‍ പരാമര്‍ശിച്ചത് എന്നും മോശം പദപ്രയോഗം നടത്തിയിട്ടില്ലെന്നുമാണ് ഗവാസ്കറുടെ പ്രതികരണം. 'അനുഷ്‌കയെ ഞാന്‍ അപമാനിച്ചോ കുറ്റപ്പെടുത്തിയോ ഇല്ല. ലോക്ക്‌ഡൗണിന്‍റെ സമയത്ത് കോലിക്കെതിരെ അനുഷ്‌ക ടെന്നീസ് ബോളില്‍ പന്തെറിഞ്ഞ കാര്യമാണ് താന്‍ പരാമര്‍ശിച്ചത്.
undefined
ആരോ പകര്‍ത്തിയ വീഡിയോയില്‍ ഞാന്‍ കണ്ടതാണത്. ലോക്ക്‌ഡൗണില്‍ കോലി ഏറെ പന്തുകളൊന്നും നേരിട്ടിട്ടില്ല. വിദേശ പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ ഭാര്യമാരെ താരങ്ങള്‍ കൂട്ടുന്നതിനെ എന്നും പിന്തുണച്ചിട്ടുള്ളയാളാണ് ഞാന്‍. ലോക്ക്‌ഡൗണ്‍ കാലത്തെ പരിമിതമായ പരിശീലനത്തെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്' എന്നും ഗാവസ്‌കര്‍ വിശദീകരിച്ചു.
undefined
ലോക്ക്ഡൗണ്‍ കോലി അനുഷ്‌കയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇക്കാര്യമാണ് ഗവാസ്‌കര്‍ കമന്ററിയിലൂടെ സൂചിപ്പിച്ചത് എന്ന വാദമുണ്ട്. എങ്കിലും ഇതിഹാസ താരത്തിന്‍റെ പ്രയോഗം കോലിയെയും അനുഷ്‌കയെയും അപമാനിക്കുന്നതാണ് എന്ന വിമര്‍ശനമുയര്‍ന്നു.
undefined
സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഒരു താരത്തെ വിമര്‍ശിക്കാന്‍ എന്തിനാണ് അദ്ദേഹത്തിന്റെ ഭാര്യയെ വലിച്ചിഴക്കുന്നത്, ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തിയ ഗവാസ്‌കറെ കമന്‍റേറ്റര്‍ പാനലില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
undefined
click me!