ചെന്നൈ ഇലവനില്‍ മാറ്റമുറപ്പ്; മലയാളി പേസര്‍ കളിക്കുമോ? വിവരങ്ങള്‍ ഇങ്ങനെ

First Published Oct 23, 2020, 12:07 PM IST

ഷാര്‍ജ: ഐപിഎല്ലിൽ വീണ്ടും മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിക്കുമോ ചെന്നൈ സൂപ്പർ കിംഗ്സ്. നിലവിലെ പ്രകടനം വച്ച് ചെന്നൈക്ക് ജയം പ്രവചിക്കുക അസാധ്യമാണ്. അതിനാല്‍ തന്നെ ഐപിഎല്ലിലെ ക്ലാസിക്കോ എന്നറിയപ്പെടുന്ന പോരിനിറങ്ങുമ്പോള്‍ ചെന്നൈ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് തയ്യാറായേക്കും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇലവന്‍ സാധ്യതകള്‍ പരിശോധിക്കാം. 
 

വിമര്‍ശകരെ പടിക്ക് പുറത്താക്കാന്‍ എം എസ് ധോണിക്കും സംഘത്തിനും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.
undefined
മുന്‍ മത്സരങ്ങളിലെ ടീം തെരഞ്ഞെടുപ്പിൽ ഏറെ വിമർശനം നേരിട്ട ചെന്നൈ നിരയിൽ മാറ്റം ഉറപ്പ്.
undefined
മലയാളി പേസർ കെ എം ആസിഫ്, കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നർ ഇമ്രാൻ താഹിർ... ടീം മോശം പ്രകടനം പുറത്തെടുക്കുമ്പോഴും പുറത്തിരിക്കുന്നവര്‍ ഏറെ.
undefined
എന്നാല്‍ സാം കറന്‍, ഫാഫ് ഡുപ്ലസിസ് ഓപ്പണിംഗ് സഖ്യം തുടരും.
undefined
മധ്യനിരയില്‍ അത്ര മികച്ച പ്രകടനമല്ല ചെന്നൈ താരങ്ങളുടേത്. പ്രത്യേകിച്ച് കേദാര്‍ ജാദവ് അടക്കമുള്ളവര്‍ നേരിടുന്നത് കനത്ത വിമര്‍ശനം.
undefined
എം എസ് ധോണിക്കൊപ്പം അമ്പാട്ടി റായുഡു തുടരുമ്പോള്‍ ജാദവിന് പകരം ജഗദീശനില്‍ ചെന്നൈ വിശ്വാസമര്‍പ്പിക്കാനിടയുണ്ട്.
undefined
പ്രതീക്ഷ കാക്കാത്ത ഷെയ്‌ന്‍ വാട്‌സണിന് പകരം റുതുരാജ് ഗെയ്‌ക്‌വാദിനും വഴിയൊരുങ്ങിയേക്കാം. എന്നാല്‍ വാട്‌സണ് അവസരം നല്‍കാതിരുന്നാല്‍ പകരം വിദേശതാരം ആര് എന്നതാണ് ഉയരുന്ന ഒരുചോദ്യം.
undefined
ചെന്നൈക്കായി സ്ഥിരത കാട്ടുന്ന രവീന്ദ്ര ജഡേജയാവും ടീമിലെ ഓള്‍റൗണ്ടര്‍ സ്ഥാനത്ത്.
undefined
ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ പേസ് നിരയില്‍ സ്ഥാനം നിലനിര്‍ത്തും.
undefined
ഇതോടൊപ്പം അരങ്ങേറ്റത്തിന് സായ് കിഷോറിന് അവസരം ലഭിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
undefined
എന്നാല്‍ മലയാളി പേസര്‍ കെ എം ആസിഫിന്അവസരം നല്‍കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു.
undefined
click me!