കളിപ്പിക്കുകയുമില്ല, വിട്ടുകൊടുക്കുകയുമില്ല, ഐപിഎല്ലില്‍ കരയ്ക്കിരുന്ന് കൈയടിച്ച് ഇവര്‍ക്ക് മടുത്തു

First Published Oct 22, 2020, 5:35 PM IST

ദുബായ്: ഐപിഎല്‍ താരലേലത്തില്‍ വമ്പൻ തുകയ്ക്ക് ടീമിലെത്തിയിട്ടും ഒറ്റമത്സരത്തിൽപ്പോലും അവസരം കിട്ടാത്ത നിരവധി താരങ്ങൾ ഇത്തവണയും ഉണ്ട്. മുൻ സീസണുകളിൽ മികച്ച് പ്രകടനം നടത്തിയ താരങ്ങക്കും ഇക്കുറി ബെഞ്ചിൽ തന്നെയാണ് സ്ഥാനം. താരലേലത്തില്‍ കോടികള്‍ വാരിയെറിഞ്ഞ് ടീമിലെടുക്കുമെങ്കിലും, പരമാവധി നാല് വിദേശതാരങ്ങള്‍ എന്ന നിയമം ഫ്രാഞ്ചൈസികള്‍ക്ക് കുരുക്കാണ്. ഇങ്ങനെ സീസൺ മുഴുവന്‍ ടീമിനൊപ്പം തുടര്‍ന്നാലും ഒരിക്കല്‍ പോലും കളത്തിലിറങ്ങാന്‍ കഴിയാത്തവര്‍ ഏറെ. ഇക്കുറിയും ഈ പതിവിന് മാറ്റമില്ല.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത താരമായിരുന്ന ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്‍ ആണ് അന്തിമ ഇലവനില്‍ ഇതുവരെ അവസരം കിട്ടാത്ത ഒരു താരം. രോഹിത്തും ഡീകോക്കും മുംബൈക്ക് മികച്ച തുടക്കം നല്‍കുന്നതിനാല്‍ ലിന്നിനെപ്പറ്റി മുംബൈ ആലോചിച്ചതേയില്ല. മിഡ് സീസണ്‍ ട്രാന്‍സ്ഫറിലും ലിന്നിനെ ആരും ടീമിലേക്ക് ക്ഷണിച്ചില്ല. രണ്ടുകോടി രൂപക്കാണ് താരലേലത്തില്‍ മുംബൈ ലിന്നിനെ ടീമിലെടുത്തത്.
undefined
മുന്‍ സീസണുകളില്‍ മുംബൈ നിരയിലെ പതിവുകാരനായിരുന്ന മിച്ചൽ മക്ലനാഘന്‍. എന്നാല്‍ ഇത്തവണ ഒറ്റ മത്സരത്തില്‍ പോലും മക്ലനാഘന് അന്തിമ ഇലവനില്‍ അവസരം ലഭിച്ചില്ല. ബുമ്രയും ബോള്‍ട്ടും പാറ്റിന്‍സണും കോള്‍ട്ടര്‍നൈലുമെല്ലാം തകര്‍ത്തെറിഞ്ഞതോടെ മക്ലനാഘന് ഇത്തവണ കരയ്ക്കിരിക്കാനായിരുന്നു വിധി.
undefined
ഡൽഹിയിൽ നിന്ന് കോടികള്‍ മുടക്കി മുംബൈ റാഞ്ചിയ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഷെര്‍ഫെന്‍ റുതര്‍ഫോര്‍ഡ് ആണ് കരയ്ക്കിരുന്ന കൈയടിക്കുന്ന മറ്റൊരു താരം. ഡല്‍ഹിയില്‍ നിന്ന് 6.2 കോടി രൂപ മുടക്കി സ്വന്തമാക്കിയ റുഥര്‍ഫോര്‍ഡിന് ഐപിഎല്ലില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡും ഹര്‍ദ്ദിക് പാണ്ഡ്യയുമുളളതാണ് റുഥര്‍ഫോര്‍ഡിന് തിരിച്ചടിയായത്.
undefined
സൺറൈസേഴ്സ് ഹൈദരാബാദിലുമുണ്ട് കരയ്ക്കിരുന്ന മടുത്ത 3 വിദേശികള്‍. ബില്ലി സ്റ്റാന്‍ലേക്ക്, വിന്‍ഡീസ് താരം ഫാബിയന്‍ അലന്‍, മിച്ചല്‍ മാര്‍ഷിന് പരിക്കേറ്റ് മടങ്ങിയപ്പോള്‍ പകരമെത്തിയ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ക്ക് ഇതുവരെ ഒറ്റ മത്സരത്തില്‍ പോലും അവസരം ലഭിച്ചിട്ടില്ല.
undefined
ഡാഡീസ് ആര്‍മിയെന്നും വയസന്‍ പടയെന്നും വിളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ പ്ലേ ഓഫിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെങ്കിലും ചെന്നൈ ഇതുവരെ പരീക്ഷക്കാത്ത വിദേശ താരങ്ങള്‍ അവര്‍ക്കൊപ്പവമുണ്ട്.
undefined
കഴിഞ്ഞ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇമ്രാന്‍ താഹിറാണ് അതില്‍ പ്രമുഖന്‍. യുഎഇയിലെ പിച്ചുകള്‍ സ്പിന്നിനെ തുണക്കുന്നതായിട്ടുപോലും ഇമ്രാന്‍ താഹിറിന് ഇതുവരെ ഒറ്റ മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല.
undefined
ന്യൂസിലന്‍ഡ് സ്പിന്നര്‍ മിച്ചൽ സാന്‍റ്നറാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഡഗ് ഔട്ടിലിരുന്ന് കൈയടിച്ച് മടുത്ത മറ്റൊരു സൂപ്പര്‍ താരം.
undefined
പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫിന് തൊട്ടടുത്താണെങ്കിലും നേപ്പാളി സ്പിന്നര്‍ സന്ദീപ് ലമിച്ചാനെക്കും വിന്‍ഡീസ് മീഡിയം പേസര്‍ കീമോ പോളിനും ഇതുവരെ അവസരം നൽകിയിട്ടില്ല.
undefined
ജയിച്ചും തോറ്റും മുന്നേറുന്ന രാജസ്ഥാന്‍ റോയൽസ് ടീമില്‍ വിന്‍ഡീസ് പേസര്‍ ഒഷെയിന്‍ തോമസിനും ഇതുവരെ അന്തിമ ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല.
undefined
കിംഗ്സ് ഇലവന്‍ പ‍ഞ്ചാബ് നിരയിൽ ഹാര്‍ദസ് വില്ല്യോനും ആണ് കാത്തിരുന്ന് മുഷിഞ്ഞത്.
undefined
ഏറെ കൊട്ടിഘോഷിച്ച് അമേരിക്കയിൽ നിന്നെത്തിച്ച അലി ഖാന്‍ പരിക്കേറ്റ് മടങ്ങിയത് കൊൽക്കത്തയ്ക്ക് ക്ഷീണമായി. പകരക്കാരനായി ടീമിലെടുത്ത ന്യൂസിലന്‍ഡ് കീപ്പര്‍ ടിം സീഫെര്‍ട്ടിന് ഇതുവരെ അവസരം നല്‍കാന്‍ കൊല്‍ക്കത്ത തയാറായിട്ടുമില്ല.
undefined
വിദേശതാരങ്ങള്‍ക്കെല്ലാം ഒരിക്കല്‍ എങ്കിലും അവസരംനൽകിയത് ഒരു ടീം മാത്രം. 8 വിദേശതാരങ്ങള്‍ ഉള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.
undefined
click me!