അത് ഔട്ടല്ല ! കോലി... സഞ്ജുവിനെ തിരിച്ചുവിളിക്കൂ; മനംനൊന്ത് ആരാധകര്‍

First Published Oct 3, 2020, 11:08 PM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ്- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ഏറെ വിവാദമായ ഒന്നായിരുന്നു മലയാളി സഞ്ജു സാംസണിന്റെ വിക്കറ്റ്. ആര്‍സിബി സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. എന്നാല്‍ ഈ പുറത്താകലില്‍ രണ്ട് വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സഞ്ജു ഔട്ടല്ലെന്ന് റീപ്ലേകളില്‍ നിന്നും വ്യക്തമായിരുന്നു. 

ക്യാച്ചെടുക്കുമ്പോള്‍ ചാഹല്‍ പന്ത് നിലത്ത് കുത്തിയെന്നുള്ളതാണ് അതില്‍ ഒരുവാദം. എന്നാല്‍ അത് ക്ലീന്‍ ക്യാച്ചായിരുന്നുവെന്നും ചാഹലിന്റെ വിരലുകള്‍ പന്തിന് താഴെ ഉണ്ടായിരുന്നുവെന്ന് മറ്റൊരു വാദം.
undefined
ചാഹല്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിലാണ് സംഭവം. സഞ്ജു ഷോട്ടിന് ശ്രമിച്ചപ്പോള്‍ പന്ത് നേരെ ചാഹലിന്റെ കൈയ്യിലേക്കാണ് പോയത്. മികച്ച ഒരു ഡൈവിലൂടെ ചാഹല്‍ പന്ത് സ്വന്തമാക്കി.
undefined
എന്നാല്‍ റീപ്ലെയില്‍ ചാഹല്‍ ക്യാച്ച് ചെയ്യുന്നതിനിടെ പന്ത് നിലം തൊട്ടതായി കാണാമായിരുന്നു. ഇക്കാര്യം ഹര്‍ഷ ഭോഗ്ലെ അടക്കമുള്ള കമന്റേറ്റേഴ്സ് എടുത്തുപറയുകയും ചെയ്തു.
undefined
അമ്പയര്‍ ഔട്ട് വിധിച്ചു. പിന്നീട് തേര്‍ഡ് അമ്പയറിലേക്ക് പുനഃപരിശോധനയ്ക്ക് പോയെങ്കിലും അദ്ദേഹത്തിന് തീരുമാനമെടുക്കാനായില്ല. അദ്ദേഹം ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു.
undefined
എന്തായാലും സഞ്ജുവിന് മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. മൂന്ന് പന്തുകളില്‍ നാല് റണ്‍സ് നേടി താരം പവലിയനില് തിരിച്ചെത്തി. ആദ്യ രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറി നേടിയ ശേഷം സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചില്ല.
undefined
സഞ്ജു കളിച്ച അവസാന രണ്ട് മത്സരങ്ങളും അബുദാബിയിലായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും പത്ത് റണ്‍സില്‍ കൂടുതല്‍ നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ദുബായിലെ ചെറിയ പിച്ചില്‍ അല്ലാതെ മറ്റു ഗ്രൗണ്ടിലും തിളങ്ങാന്‍ സാധിക്കുമെന്ന് തെളിയിക്കാനുള്ള അവസരമായിരുന്നു സഞ്ജുവിന്.
undefined
മത്സരത്തിന്റെ എട്ട് റണ്‍സിന്റെ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. തുടര്‍ജയങ്ങള്‍ക്ക് ശേഷം രാജസ്ഥാന്റെ രണ്ടാം തോല്‍വിയാണിത്.
undefined
ചൊവ്വാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഈ മത്സരവും അബുദാബിയിലാണ്.
undefined
click me!