എന്തൊക്കെ ബഹളമായിരുന്നു... മാക്‌സ്‌വെല്ലിനെതിരെ ട്രോളാക്രമണവുമായി ആരാധകര്‍

First Published Oct 19, 2020, 2:17 PM IST

മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഇതുവരെയുള്ള പ്രകടനം പരിഗണിച്ചാല്‍ മോശം താരങ്ങള്‍ക്കുള്ള കസേരകളില്‍ ഉറപ്പുള്ളയാളാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റേത്. താരലേലത്തില്‍ 11 കോടിയോളം രൂപ മുടക്കിയാണ് ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പഞ്ചാബ് സ്വന്തമാക്കിയത്. എന്നാല്‍ വാങ്ങിയ കാശിനോടും ആരാധകരോടും നീതി പുലര്‍ത്താനാകാത്ത താരത്തിന്‍റെ വെടിക്കെട്ടെല്ലാം നനഞ്ഞ പടക്കമായി. മികച്ച ഇന്നിംഗ്‌സുകള്‍ കാഴ്‌ചവെക്കാന്‍ നിരവധി സുവര്‍ണാവസരങ്ങള്‍ ലഭിച്ചിട്ടായിരുന്നു ഈ ദയനീയ അവസ്ഥ. ഇതോടെ മാക്‌സ്‌വെല്ലിനെ അറഞ്ചംപുറഞ്ചം ട്രോളുകയാണ് ആരാധകര്‍.

മുംബൈ ഇന്ത്യന്‍സിനെതിരായ അവസാന മത്സരത്തിലുംഗ്ലെന്‍ മാക്‌സ്‌വെല്‍ ദയനീയ തോല്‍വിയായി.
undefined
രണ്ട് പന്ത് മാത്രം നേരിട്ട് താരം രാഹുല്‍ ചഹാറിന്‍റെ പന്തില്‍ പൂജ്യത്തോടെയാണ് മടങ്ങിയത്.
undefined
13-ാം ഓവറിലെ അവസാന പന്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ ശേഷമായിരുന്നു മാക്‌സി അവസരം തുലച്ചത്.
undefined
ഈ സീസണില്‍ ഇതുവരെ ഫോമിലെത്താന്‍ മാക്‌സ്‌വെല്ലിനായിട്ടില്ല.
undefined
ഒന്‍പത് മത്സരം കളിച്ചപ്പോള്‍ 11.60 ശരാശരിയിലും 92.06 സ്‌ട്രൈക്ക് റേറ്റിലും വെറും 58 റണ്‍സാണ് മാക്‌സിക്കുള്ളത്.
undefined
ഉയര്‍ന്ന സ്‌കോര്‍ 13* മാത്രമാണ് എന്നറിയുമ്പോള്‍ മനസിലാകും ഈ താരം എത്രത്തോളം പരാജയമായിരുന്നു എന്ന്.
undefined
പതിമൂന്നാം സീസണില്‍ വെറും 45 പന്തുകള്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ നേരിട്ടത്.
undefined
മുമ്പ് 2014ല്‍ യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ വെറും അഞ്ച് മത്സരങ്ങളില്‍ നിന്ന് 300 റണ്‍സ് നേടിയിരുന്നു മാക്‌സി.
undefined
കൂറ്റനടിക്കാരന്‍ എന്നുപേരുള്ള താരത്തെ സൂപ്പര്‍ ഓവറില്‍ ഇറക്കാന്‍ പഞ്ചാബ് മടികാണിച്ചതും ഫോമില്ലായ്‌മ കൊണ്ടാണ്.
undefined
മുംബൈക്കെതിരെയും പരാജയപ്പെട്ടതോടെ പ്ലേയിംഗ് ഇലവനില്‍ മാക്‌സിയുടെ കസേര സുരക്ഷിതമല്ല എന്ന് പറയുന്നു ആരാധകര്‍. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്.
undefined
click me!