Published : Oct 19, 2020, 10:37 AM ISTUpdated : Oct 19, 2020, 10:48 AM IST
ദുബായ്: ഇതെങ്ങനെ സംഭവിച്ചു, അവിശ്വസനീയം... ഐപിഎല്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത മത്സരമാണ് ഇന്നലെ അരങ്ങേറിയത്. സമനിലയും ആദ്യ സൂപ്പര്‍ ഓവര്‍ ടൈയും പിന്നിട്ട് രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ട കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- മുംബൈ ഇന്ത്യന്‍സ് മത്സരം വിശേഷണങ്ങള്‍ക്കപ്പുറമാണ്. 44 ഓവറും ശ്വാസം നിലപ്പിക്കുന്ന നിമിഷങ്ങളും മറികടന്ന് പഞ്ചാബ് രണ്ടാം സൂപ്പര്‍ ഓവറില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ ജയത്തിലെത്തുകയായിരുന്നു. ആദ്യ ഡബിൾ സൂപ്പർ ഓവര്‍ മത്സരത്തെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമായാണ് ഇതിഹാസ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ വാഴ്‌ത്തുന്നത്. ഏകദിന ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് കലാശപ്പോരിനേക്കാള്‍ ആവേശം നിറച്ചു ഈ മത്സരം എന്നാണ് വിശേഷണങ്ങള്‍. ടി20യിലെ ഏറ്റവും മികച്ച ലീഗാണ് ഐപിഎല്ലെന്നും ഇതിഹാസ താരങ്ങളുള്‍പ്പടെ പറയുന്നു. ക്രിക്കറ്റ് ലോകത്തുനിന്നുള്ള പ്രതികരണങ്ങള്‍ നോക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!