ഐപിഎല്ലില്‍ ചില ക്യാപ്റ്റന്‍മാര്‍ രണ്ട് തൊപ്പി തലയിടുന്നതിന് പിന്നിലെ കാരണം ഇതാണ്

First Published Oct 21, 2020, 5:52 PM IST

ദുബായ്: ഐപിഎല്ലില്‍ ടീമുകളുടെ നായകന്‍മാരില്‍ പലരും രണ്ട് തൊപ്പിയും തലയില്‍വെച്ച് ഫീല്‍ഡ് ചെയ്യുന്ന കാഴ്ച ഇപ്പോള്‍ പതിവാണ്. കൊല്‍ക്കത്തയുടെ പുതിയ നായകന്‍ ഓയിന്‍ മോര്‍ഗനും ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരുമെല്ലാം ഇത്തരത്തില്‍ രണ്ട് തൊപ്പി തലയിലണിഞ്ഞ് നിക്കുന്നത് കാണാറുണ്ട്.

എന്തിനാണ് ഇവര്‍ രണ്ട് തൊപ്പി തലയില്‍വെച്ച് നില്‍ക്കുന്നതെന്ന ചോദ്യം ആരാധകര്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും കുറച്ചുനാളായി ചര്‍ച്ചയാണ്.
undefined
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഒഫീഷ്യല്‍സുമെല്ലാം ഹോട്ടലുകളിലെ പ്രത്യേക ബയോ സെക്യുര്‍ ബബ്ബിളുകളിലാണ് കഴിയുന്നത്. അതുകൊണ്ടുതന്നെ കളിക്കളത്തിലും ആരോഗ്യസുരക്ഷയുടെ കാര്യത്തിലും പരസ്പരം ഇടപെടുന്നതിലുമെല്ലാം കര്‍ശന നിയന്ത്രണങ്ങളുണ്ട്.
undefined
സാധാരണഗതിയില്‍ പന്തെറിയാന്‍ വരുന്ന ബൗളര്‍ തന്‍റെ തലയിലുള്ള തൊപ്പിയും സണ്‍ ഗ്ലാസ് അണിഞ്ഞിട്ടുണ്ടെങ്കില്‍ അതും അമ്പയറുടെ കൈവശമാണ് നല്‍കാറുള്ളത്. പന്തെറിഞ്ഞശേഷം തിരികെ അത് വാങ്ങി ഫീല്‍ഡിലേക്ക് പോവുകയും ചെയ്യുന്നതാണ് പതിവ്.
undefined
എന്നാല്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കളിക്കാരില്‍ നിന്ന് ഇത്തരത്തില്‍ അവര്‍ ധരിക്കുന്ന തൊപ്പിയോ ടവലോ സണ്‍ഗ്ലാസോ അമ്പയര്‍മാര്‍ വാങ്ങരുതെന്നാണ് നിര്‍ദേശം.
undefined
അങ്ങനെയാണെങ്കില്‍ ഏതെങ്കഗിലും ടീം അംഗത്തിന്‍റെ കൈവശം കൊടുക്കാമെന്ന് വച്ചാല്‍ അതിനും നിയന്ത്രണങ്ങളുണ്ട്.
undefined
ഐസിസിയുടെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ടീമിലെ നായകന്‍റെ കൈവശം മാത്രമെ ടീമിലെ മറ്റ് കളിക്കാര്‍ അവരുടെ തൊപ്പിയോ സണ്‍ ഗ്ലാസോ ടവലോ നല്‍കാവു എന്നാണ് നിര്‍ദേശം. മറ്റ് കളിക്കാരുടെ കൈയില്‍ ഇത് നല്‍കാന്‍ പാടില്ല.
undefined
ഇതിനാലാണ് ക്യാപ്റ്റന്‍മാരില്‍ പലരും ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ ബൗള്‍ ചെയ്യുന്ന ആളുടെ തൊപ്പി കൂടി തലയില്‍ ധരിച്ച് നില്‍ക്കുന്നത്.
undefined
click me!