വെടിക്കെട്ടുവീരന്‍ പുറത്തേക്ക്? മടങ്ങിയെത്താന്‍ സൂപ്പര്‍താരം; കൊല്‍ക്കത്ത ഇലവന്‍ സാധ്യതകള്‍

First Published Oct 21, 2020, 1:48 PM IST

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം സൂപ്പര്‍ താരത്തിന് പുറത്തേക്കുള്ള വഴി തുറക്കുമോ. ഫോമും ഫിറ്റ്‌നസും താറുമാറായതാണ് കൊല്‍ക്കത്തയുടെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിന് ഭീഷണിയാവുന്നത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ബാറ്റിംഗിലും ശാരീരികമായും മുടന്തുന്ന റസലിനെ മൈതാനത്ത് കണ്ടു. മുന്‍ സീസണുകളിലെ വെടിക്കെട്ടിന്‍റെ നിഴലില്‍ പോലും റസല്‍ ഇതുവരെ പ്രവേശിച്ചിട്ടില്ല എന്നത് വസ്‌തുതയാണ്. അതേസമയം മറ്റൊരു സൂപ്പര്‍ താരം കൊല്‍ക്കത്തയുടെ ഇലവനില്‍ തിരിച്ചെത്തുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നു. ബാംഗ്ലൂരിനെതിരായ കൊല്‍ക്കത്തയുടെ സാധ്യത ഇലവന്‍ ഇങ്ങനെ. 

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടമാണ്.
undefined
അബുദാബിയില്‍ ഇന്ത്യന്‍സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം.
undefined
മത്സരത്തിന് മുമ്പ് ഓയിന്‍ മോര്‍ഗനെയും സംഘത്തെയും അലട്ടുന്നത് ടീം സെലക്ഷന്‍.
undefined
ബൗളിംഗ് ആക്ഷന്‍ വിവാദത്തില്‍ നിന്ന് തടിയൂരിയ സുനില്‍ നരെയ്‌ന്‍ ഇന്ന് കളിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
എന്നാല്‍ നരെയ്‌ന്‍റെ പരിക്ക് പൂര്‍ണമായും മാറിയോ എന്ന് കൊല്‍ക്കത്ത സ്ഥിരീകരിച്ചിട്ടില്ല.
undefined
നരെയ്‌നെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടി വന്നാല്‍ ആര് പുറത്തുപോകും എന്നതാണ് ചോദ്യം.
undefined
ഫിറ്റ്‌നസും ഫോമും സംശയനിഴയില്‍ നില്‍ക്കുന്ന വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലാണ് ഒരാള്‍.
undefined
സീസണില്‍ ചീറ്റിയ പടക്കമായ റസലിന് ഇനിയും അവസരം നല്‍കുന്നത് കൊല്‍ക്കത്ത കാണിക്കുന്ന സാഹസമായിരിക്കും.
undefined
കോടിക്കിലുക്കവുമായി സീസണില്‍ എത്തിയിട്ടും മൂന്ന് വിക്കറ്റ് മാത്രം നേടിയ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് സാധ്യത കല്‍പിക്കുന്ന മറ്റൊരാള്‍.
undefined
ഇവരില്‍ ഇലവനില്‍ നിന്ന് പുറത്തുപോകാന്‍ കൂടുതല്‍ സാധ്യത ആന്ദ്രേ റസലിനാണ്.
undefined
മറ്റ് കാര്യമായ മാറ്റങ്ങള്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇലവനില്‍ സാധ്യതയില്ല.
undefined
click me!