സെഞ്ചുറി ഒന്നിലൊതുക്കിയില്ല, നേട്ടങ്ങളും; റെക്കോഡുകള്‍ക്ക് മീതെ മീശ പിരിച്ച് ഗബ്ബര്‍

First Published Oct 20, 2020, 10:22 PM IST

13ാം സീസണ്‍ വരെ കാത്തിരിക്കേണ്ടി വന്നു ശിഖര്‍ ധവാന് ഐപിഎല്ലില്‍ ആദ്യ സെഞ്ചുറി സ്വന്തമാക്കാന്‍. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആയിരുന്നത്. ധവാന്റെ സെഞ്ചുറി കരുത്തില്‍ ഡല്‍ഹി വിജയിക്കുകയും ചെയ്തു. ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയും ധവാന്‍ സെഞ്ചുറി നേടി. ഇതോടെ നിരവധി റെക്കോഡുുകള്‍ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനെ തേടിയെത്തി. 

61 പന്തില്‍ പുറത്താവാതെ 106 റണ്‍സാണ് ധവാന്‍ ഇന്ന് നേടിയത്. മൂന്ന് സിക്‌സും 12 ഫോറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്.
undefined
ഐപിഎല്ലില്‍ ആദ്യമായിട്ടാണ് ഒരു താരം തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്നത്. സീസണ്‍ തൊട്ടുമുമ്പ് വരെ ഐപിഎല്ലില്‍ ഒരു സെഞ്ചുറി പോലും നേടാന്‍ ധവാന്‍ സാധിച്ചിരുന്നില്ല. ഈ സീസണിലായിരുന്ന രണ്ട് സെഞ്ചുറികളും.
undefined
തന്റെ 167ാം ഐപിഎല്‍ ഇന്നിങ്‌സിലാണ് ധവാാന്‍ ആദ്യ സെഞ്ചുറി നേടിയത്. ഇത്രയും ഇന്നിങ്‌സെടുത്ത് സെഞ്ചുറി നേടിയ താരവും ധവാന്‍ തന്നെ.
undefined
120ാം ഇന്നിങ്‌സിലാണ് വിരാട് കോലി ആദ്യ ഐപിഎല്‍ സെഞ്ചുറി സ്വന്തമാക്കിയത്. അമ്പാട്ടി റായുഡു (119), സുരേഷ് റെയ്‌ന (88) എന്നിവരാണ് കൂടുതല്‍ ഇന്നിങ്‌സസെടുത്ത് ആദ്യ സെഞ്ചുറി നേടിയ മറ്റു താരങ്ങള്‍.
undefined
ആദ്യ സെഞ്ചുറി നേടുന്നതിന് മുമ്പ് മൂന്ന് തവണ ധവാന്‍ 90കളില്‍ പുറത്താവാതെ നിന്നിട്ടുണ്ട്. 2011ല്‍ 95 റണ്‍സ് നേടിയിരുന്നു. 2018ല്‍ 92 റണ്‍സായിരുന്നു ധവാന്റെ ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ വര്‍ഷം 97 റണ്‍സോടെ പുറത്താവാതെ നിന്നു.
undefined
ഇന്ന് 57 പന്തില്‍ നിന്നാണ് ധവാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 28 പന്തില്‍ നിന്നാണ് ധവാന്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നത്. ഐപിഎല്ലില്‍ 5000 റണ്‍സും ധവാന്‍ പൂര്‍ത്തിയാക്കി.
undefined
മുമ്പ് നാല് താരങ്ങള്‍ ഒരു ഐപിഎല്‍ സീസണില്‍ ഒന്നോ അതില്‍ കൂടതലോ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. വിരാട് കോലി (ആര്‍സിബി), ക്രിസ് ഗെയ്ല്‍ (ആര്‍സിബി), ഹാഷിം ആംല (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്), ഷെയ്ന്‍ വാട്‌സണ്‍ (സിഎസ്‌കെ) എന്നിവരാണ് ആ താരങ്ങള്‍.
undefined
2016ല്‍ കോലി നാല് സെഞ്ചുറികള്‍ നേടിയിരുന്നു. ആര്‍സിബിക്ക് വേണ്ടി കളിച്ചിരുന്നപ്പോള്‍ ക്രിസ് ഗെയ്ല്‍ 2011ല്‍ രണ്ട് സെഞ്ചുറി സ്വന്തമാക്കി.
undefined
2017ല്‍ ഹാഷിം ആംല കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി രണ്ട് സെഞ്ചുറികള്‍ നേടിയിരുന്നു.
undefined
തൊട്ടടുത്ത വര്‍ഷം ഷെയ്ന്‍ വാട്‌സണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം രണ്ട് സെഞ്ചുറികള്‍ നേടി. ഇപ്പോള്‍ ശിഖര്‍ ധവാനും.
undefined
മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ തന്നെ ധവാന്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരുന്നു. സീസണില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് ധവാന്‍ അര്‍ധ സെഞ്ചുറിയോ അതില്‍ കൂടുതല്‍ റണ്‍സൊ നേടുന്നത്.
undefined
ഇക്കാര്യത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കെയ്ന്‍ വില്യംസണ്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരു ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ക്കൊപ്പമാണ് ധവാന്‍. വില്യംസണ്‍ 2018ലാണ് ഈ നേട്ടം കൈവരിച്ചത്. കോലി 2016ല്‍ തുടര്‍ച്ചയായി അര്‍ധ സെഞ്ചുറിയോ അതില്‍ കൂടുതല്‍ റണ്‍സോ നേടിയിരുന്നു.
undefined
എന്നാല്‍ മൂവര്‍ക്കും മുകളില്‍ മറ്റ് മൂന്ന് പേര്‍ കൂടിയുണ്ട്. വിരേന്ദര്‍ സെവാഗ്, ജോസ് ബട്‌ലര്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ആ താരങ്ങള്‍. മൂവരും തുടര്‍ച്ചയായി അഞ്ച് തവണ 50ല്‍ അധികം റണ്‍സ് കണ്ടെത്തിയ താരങ്ങളാണ്.
undefined
2012ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍സ്) കളിക്കുമ്പോഴാണ് സെവാഗ് നേട്ടം സ്വന്തമാക്കിയത്. 2018ല്‍ രാജസ്ഥാന്‍ ജേഴ്‌സിയില്‍ ജോസ് ബ്ടലറും സെവാഗിനൊപ്പമെത്തി.
undefined
കഴിഞ്ഞ വര്‍ഷം തകര്‍പ്പന്‍ ഫോമില്‍ കളിച്ച ഡേവിഡ് വാര്‍ണറും പട്ടികയില്‍ ഇടം നേടി.
undefined
click me!