സ്വയം നേരത്തെയിറങ്ങി, ത്രിപാഠി വാലറ്റത്തും; ഡികെയെ നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആരാധകര്‍

First Published Oct 4, 2020, 11:26 AM IST

ഷാര്‍ജ: ഐപിഎല്ലില്‍ ദിനേശ് കാര്‍ത്തിക്കിന് കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വീണ്ടും തൊട്ടതെല്ലാം പിഴച്ചു. ശനിയാഴ്‌ച നടന്ന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് 18 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ബാറ്റിംഗ് ഓര്‍ഡറിലെ യുക്തിരഹിതമായ പരീക്ഷണങ്ങളും ഡികെ സ്വയം രക്ഷകനാകാന്‍ ശ്രമിച്ചതുമാണ് തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. നായക സ്ഥാനത്തുനിന്ന് ഡികെയെ മാറ്റണമെന്ന ആവശ്യം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായി. 

ഡല്‍ഹിക്കെതിരെ 229 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊൽക്കത്തയ്‌ക്ക് 210 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
undefined
ബാറ്റിംഗ് ഓര്‍ഡറില്‍ പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു നായകന്‍ ദിനേശ് കാര്‍ത്തിക്.
undefined
ഓപ്പണിംഗില്‍ സുനിൽ നരെയ്ന്‍ വീണ്ടും പരാജയപ്പെട്ടു. അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രം.
undefined
സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും(28) മൂന്നാമന്‍ നിതീഷ് റാണയും(58) പോരാട്ടം തുടര്‍ന്നത് ആശ്വാസമായി.
undefined
എന്നാല്‍ കൂറ്റനടിക്കാരന്‍ ആന്ദ്രേ റസലിനെ 9-ാം ഓവറില്‍ ഇറക്കി കൊൽക്കത്ത അമ്പരപ്പിച്ചെങ്കിലും പരീക്ഷണം പാളി.
undefined
നിലയുറപ്പിച്ച് കളിക്കാന്‍ കഴിയുന്ന ഓയിന്‍ മോര്‍ഗന് പകരം ഡികെ നേരത്തെയിറങ്ങി(അഞ്ചാം നമ്പറില്‍).
undefined
കാര്‍ത്തിക്കിന്‍റെ ആ പരീക്ഷണം കൂടി വീണ്ടും പാളി. നേടിയത് വെറും ആറ് റണ്‍സ്.
undefined
സീസണില്‍ തുടര്‍ച്ചയായ മൂന്ന് ഇന്നിംഗ്‌സുകളില്‍ രണ്ടക്കം കാണാതെ മടക്കം.
undefined
പിന്നാലെത്തിയ മോര്‍ഗന്‍ 18 പന്തില്‍ 44 റണ്‍സടിച്ചു. ഇതോടെ ആരാധകര്‍ കലിപ്പിലായി.
undefined
മോര്‍ഗനൊപ്പം കത്തിക്കയറിയ രാഹുല്‍ ത്രിപാഠിയും ശ്രദ്ധേയമായി(16 പന്തില്‍ 36)
undefined
പാറ്റ് കമ്മിന്‍സിനും ശേഷം എട്ടാമനായി ഇറങ്ങിയായിരുന്നു ത്രിപാഠിയുടെ വെടിക്കെട്ട്.
undefined
സ്വയം സാഹസത്തിന് മുതിരും മുമ്പ് മോര്‍ഗനെ ഇറക്കിയിരുന്നെങ്കില്‍ എന്ന് ഡികെയെ ഓര്‍മ്മിപ്പിച്ചു പലരും.
undefined
കാര്‍ത്തിക്കിനെ നായക സ്ഥാനത്തുനിന്ന് മാറ്റാതെ രക്ഷയില്ല എന്ന് ചില ആരാധകര്‍ വാദിക്കുന്നു.
undefined
ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ഓയിന്‍ മോര്‍ഗനെ നായകനാക്കണം എന്ന ആവശ്യം ശക്തമാണ്.
undefined
നേരത്തെ ബൗളിംഗിലും ദിനേശ് കാര്‍ത്തിക്കിന്‍റെ തന്ത്രങ്ങളെല്ലാം അമ്പേ പാളി.
undefined
ഷായും പന്തും അയ്യരും തിളങ്ങിയപ്പോള്‍ ആന്ദ്ര റസലൊഴികെയുള്ള ബൗളര്‍മാരെല്ലാം 10ലേറെ ഇക്കോണമിയിലാണ് പന്തെറിഞ്ഞത്.
undefined
click me!